
‘കിട്ടുന്നത് ലോണിനെ തികയുകയുള്ളു, അന്ന് നാടകം കളിച്ച് നടക്കുമ്പോൾ ഈ പ്രശ്നമില്ല’; അലൻസിയർ
വേറിട്ട കഥാപാത്രങ്ങളിലൂടെ പ്രേക്ഷക പ്രശംസ നേടിയെടുത്ത അലൻസിയർ പുതിയ സിനിമയുമായി പ്രേക്ഷകരിലേക്ക് എത്തുകയാണ്. മായാവനം എന്ന് പേരിട്ടിരിക്കുന്ന സിനിമയാണ് വൈകാതെ റിലീസനൊരുങ്ങുന്ന അലൻസിയറിന്റെ പുത്തൻ പടം. ഡോ. ജഗത് ലാൽ ചന്ദ്രശേഖരൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. ഇതിന് മുന്നോടിയായി പ്രൊമോഷൻ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവേ തന്റെ സിനിമകളിലെ പ്രതിഫലത്തെ കുറിച്ചും സംസാരിച്ചിരിക്കുകയാണ്. തനിക്കിപ്പോൾ കിട്ടുന്ന തുക ലോൺ അടക്കാൻ മാത്രമേ തികയുന്നുള്ളുവെന്നാണ് നടൻ പറയുന്നത്. കഥാപാത്രത്തിന് വേണ്ടി തയ്യാറെടുപ്പുകളൊന്നും ഞാൻ നടത്താറില്ല. ഈ സിനിമയിൽ…