
പലസ്തീൻ ഉള്ളടക്കമുള്ള സിനിമകൾ നീക്കം ചെയ്ത് നെറ്റ്ഫ്‌ളിക്‌സ്; പ്രതിഷേധം ശക്തം
പലസ്തീൻ വിഷയമായി എത്തുന്ന സിനിമകൾ കൂട്ടത്തോടെ ഒഴിവാക്കി വീഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സ്. പലസ്തീനും ഇസ്രായേലും വിഷയമാവുന്ന 32 ഫീച്ചർ സിനിമകളും ‘പലസ്തീനിയൻ സ്റ്റോറീസ്’ എന്ന വിഭാഗത്തിൽപ്പെട്ട 19 സിനിമകളുമാണ് നെറ്റ്ഫ്ളിക്സിൽ നിന്ന് പിൻവലിച്ചിരിക്കുന്നത്. ഇതിന് പിന്നാലെ നിരവധി പേരാണ് നെറ്റ്ഫ്‌ളിക്‌സിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്. പലസ്തീൻ സിനിമകൾ എന്തുകൊണ്ടാണ് നീക്കം ചെയ്തതെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് നെറ്റ്ഫ്‌ളിക്‌സിന് ഫ്രീഡം ഫോർവേർഡ് എന്ന സംഘടന കത്തയച്ചു. പലസ്തീൻ സാമൂഹ്യനീതി സംഘടനയായ കോഡ് പിങ്കും പ്ലാറ്റ്‌ഫോമിനെതിരെ നിലപാടെടുത്തിട്ടുണ്ട്. പ്രതിഷേധം ശക്തമായതോടെ വിവാദങ്ങളില്‍ വിശദീകരണവുമായി…