കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്നും പികെ ശശിയെ നീക്കണമെന്ന് ജില്ലാ കമ്മിറ്റി; തീരുമാനം സിപിഎം നേതൃത്വത്തെ അറിയിക്കും

പി.കെ.ശശിയെ കെ.ടി.ഡി.സി ചെയർമാൻ സ്ഥാനത്ത് നിന്നും നീക്കണമെന്ന് സി.പി.എം പാലക്കാട് ജില്ലാ നേതൃത്വം. ശശിയെ സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് പദവിയിൽ നിന്നും ഒഴിവാക്കണം. സി.പി.എം പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നിർദേശം സംസ്ഥാന നേതൃത്വത്തെ അറിയിക്കും. പാർട്ടി സമ്മേളനങ്ങൾക്ക് തുടക്കമായതിനാൽ അച്ചടക്ക നടപടി നേരിട്ട ശശി ചെയർമാൻ പദത്തിൽ തുടരുന്നത് പ്രവർത്തകരിൽ ആശയക്കുഴപ്പമുണ്ടാക്കുമെന്നും നേതൃത്വം വിലയിരുത്തി. സഹകരണ കോളജ് നിയമനത്തിലെ ക്രമക്കേടും, പാർട്ടി ഓഫിസ് നിർമിക്കാനുള്ള അനധികൃത ഫണ്ട് പിരിവും പാർട്ടിയുടെ അന്വേഷണ കമ്മിഷന്റെ പരിശോധനയിൽ ശശിക്കെതിരെ തെളിഞ്ഞിരുന്നു….

Read More

സ്പീക്കർ നിഷ്പക്ഷമായി പ്രവർത്തിക്കണമെന്ന് പ്രതിപക്ഷം; സത്യത്തെ നീക്കാൻ കഴിയില്ലെന്ന് രാഹുൽ

സഭാ രേഖയിൽ നിന്ന് തന്റെ പരാമർശം നീക്കിയതിൽ പ്രതികരണവുമായി കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. സത്യത്തെ നീക്കാൻ കഴിയില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. സഭ സമ്മേളിച്ചതോടെ രാഹുലിന്റെ പ്രസംഗം നീക്കിയ നടപടി ചോദ്യം ചെയ്ത് പ്രതിപക്ഷം രംഗത്തെത്തുകയായിരുന്നു. എന്തുകൊണ്ട് രാഹുലിന്റെ പ്രസംഗം മാത്രം നീക്കം ചെയ്തുവെന്ന് കെസി വേണുഗോപാൽ എംപി ചോദിച്ചു. സ്പീക്കർ നിഷ്പക്ഷമായി പ്രവർത്തിക്കണമെന്ന് പ്രതിപക്ഷം ഒറ്റക്കെട്ടായി ആവശ്യപ്പെടുകയായിരുന്നു. കേന്ദ്ര സർക്കാറിനെതിരെ വിമർശനമാണ് അഖിലേഷ് യാദവ് നടത്തിയത്. തെരഞ്ഞെടുപ്പ് വിധിയിലൂടെ ഈ സർക്കാർ വീഴേണ്ടതാണെന്ന് ജനങ്ങൾ…

Read More

‘ടിപി കേസ് പ്രതികൾക്ക് ശിക്ഷായിളവ് കേരളത്തിനോടുള്ള വെല്ലുവിളി’; ശക്തമായി എതിർക്കും: വിഡി സതീശൻ

ടിപി വധക്കേസിലെ പ്രതികൾക്ക് ശിക്ഷായിളവ് നൽകാനുള്ള സർക്കാർ നീക്കം കേരളത്തിനോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇതിനെ ശക്തമായി എതിർക്കും. കേസിലെ മൂന്ന് പ്രതികക്ക് ശിക്ഷാ ഇളവ് നൽകാനുള്ള വിചിത്രനായ നീക്കങ്ങളാണ് സർക്കാർ നടത്തുന്നതെന്നും വിഡി സതീശൻ പറഞ്ഞു. കൊച്ചിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു വിഡി സതീശൻ. ടിപി കേസിലെ പ്രതികൾക്ക് 2000ലധികം പരോൾ ദിവസങ്ങളും ജയിലിൽ വലിയ സൗകര്യങ്ങളുമാണ് ലഭിക്കുന്നത്. ഇപ്പോൾ ശിക്ഷാ ഇളവും നൽകുന്നു. കേരളത്തിനോടുള്ള വെല്ലുവിളിയാണിത്. തെരഞ്ഞെടുപ്പിലെ തോൽ‌വിയിൽ നിന്ന് ഇവർ…

Read More

‘മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറണോ എന്നത് കേജ്രിവാൾ തീരുമാനിക്കട്ടെ’: ഹർജിയിൽ ഇടപെടാതെ ഹൈക്കോടതി

മദ്യനയക്കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്ത എഎപി നേതാവ് അരവിന്ദ് കേജ്‌രിവാളിനെ ഡൽഹി മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജിയിൽ ഇടപെടാതെ ഡൽഹി ഹൈക്കോടതി. ജനാധിപത്യം അതിന്റെ വഴിക്കു നീങ്ങട്ടെയെന്നു വ്യക്തമാക്കിയാണ് ഹൈക്കോടതി ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ചത്. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറണോ എന്നത് കേജ്‌രിവാൾ തന്നെ തീരുമാനിക്കേണ്ട കാര്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അതേസമയം, വ്യക്തിപരമായ താൽപര്യങ്ങൾ ദേശീയ താൽപര്യത്തിനു കീഴിലായിരിക്കണമെന്ന് കോടതി ഓർമിപ്പിച്ചു. ഇ.ഡി കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത കേജ്‌രിവാൾ നിലവിൽ…

Read More

ത്രെഡ്‌സ് അക്കൗണ്ടുകള്‍ നീക്കം ചെയ്യാൻ ഇനി എളുപ്പം

ഇനി മുതല്‍ ത്രെഡ്‌സ് അക്കൗണ്ടുകള്‍ എളുപ്പം നീക്കം ചെയ്യാന്‍ സാധിക്കും. ഇന്‍സ്റ്റഗ്രാം മേധാവി ആദം മൊസേരി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ത്രെഡ്‌സ് ഉപഭോക്താക്കള്‍ക്കിടയില്‍ നിന്നും തുടക്കം മുതലേ ഉയര്‍ന്ന ആവശ്യമായിരുന്നു ഇത്. പലരും തങ്ങളുടെ ത്രെഡ്‌സ് അക്കൗണ്ട് നീക്കം ചെയ്യാന്‍ ശ്രമിച്ചെങ്കിലും ഇന്‍സ്റ്റഗ്രാം തന്നെ പോകുമെന്ന് തിരിച്ചറിഞ്ഞ് പിന്മാറുകയായിരുന്നു. ആ പ്രശ്‌നത്തിനുള്ള പരിഹാരമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ത്രെഡ്‌സ് ആപ്പിന്റെ സെറ്റിങ്‌സിൽ ചെന്നശേഷം അക്കൗണ്ടിലെ ഡിലീറ്റ്/ഡീആക്ടിവേറ്റ് പ്രൊഫൈല്‍ എന്നതാണ് ത്രെഡ്‌സിനെ നീക്കം ചെയ്യാനുള്ള വഴി. ത്രെഡ്‌സില്‍ ഇടുന്ന പോസ്റ്റുകള്‍…

Read More