യുഎഇയിൽ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് പണം അയക്കുന്നത് കുറഞ്ഞു; കണക്ക് പുറത്ത് വിട്ട് വേൾഡ് ബാങ്ക്

യു.​എ.​ഇ​യി​ൽ നി​ന്ന്​ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ പ​ണ​മ​യ​ക്കു​ന്ന​ത്​ ക​ഴി​ഞ്ഞ വ​ർ​ഷം കു​റ​ഞ്ഞ​താ​യി വേ​ൾ​ഡ്​ ബാ​ങ്ക്​ പു​റ​ത്തു​വി​ട്ട ക​ണ​ക്ക്. 2022നെ ​അ​പേ​ക്ഷി​ച്ച്​ മൂ​ന്നു ശ​ത​മാ​നം കു​റ​വാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 2022ൽ 145.5 ​ശ​ത​കോ​ടി ദി​ർ​ഹം പു​റം രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ അ​യ​ച്ച​പ്പോ​ൾ 2023ൽ 141.3 ​ശ​ത​കോ​ടി ദി​ർ​ഹ​മാ​ണ്​ വി​ദേ​ശ​ത്തേ​ക്ക്​ ഒ​ഴു​കി​യ​ത്. ക​ഴി​ഞ്ഞ നാ​ലു​വ​ർ​ഷ​മാ​യി പ​ണ​മ​യ​ക്കു​ന്ന​ത്​ കു​റ​ഞ്ഞു​വ​രു​ക​യാ​ണെ​ന്നാ​ണ്​ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. 2019ൽ 194 ​ശ​ത​കോ​ടി എ​ന്ന നി​ല​യി​ലെ​ത്തി​യ ശേ​ഷ​മാ​ണ്​ ഓ​രോ വ​ർ​ഷ​വും കു​റ​ഞ്ഞു​വ​ന്ന​ത്. 2022നെ ​അ​പേ​ക്ഷി​ച്ച്​ 2023ൽ ​എ​ല്ലാ ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ലും ചേ​ർ​ന്ന്​ 13 ശ​ത​മാ​നം പ​ണ​മ​യ​ക്ക​ൽ…

Read More

സൗ​ദി അ​റേ​ബ്യ​യി​ൽ​ നിന്ന് പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിൽ ഗണ്യമായ കുറവ്

സൗ​ദി അ​റേ​ബ്യ​യി​ൽ​ നി​ന്നും പ്ര​വാ​സി​ക​ളു​ടെ നാ​ട്ടി​ലേ​ക്കു​ള്ള പ​ണ​മ​യ​ക്ക​ൽ ഗ​ണ്യ​മാ​യി കു​റ​ഞ്ഞ​താ​യി ക​ണ​ക്കു​ക​ൾ. നാ​ട്ടി​ലേ​ക്ക​യ​ക്കു​ന്ന പ​ണ​ത്തി​ൽ അ​ഞ്ചു വ​ർ​ഷ​ത്തി​നി​ടെ ഏ​റ്റ​വും കു​റ​വാ​ണ് ഈ ​വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​തെ​ന്ന് സൗ​ദി സെ​ൻ​ട്ര​ൽ ബാ​ങ്ക് (സാ​മ) ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കി. സൗ​ദി​യി​ലെ പ്ര​വാ​സി​ക​ളു​ടെ പ​ണ​മ​യ​ക്ക​ൽ ഫെ​ബ്രു​വ​രി അ​വ​സാ​ന​ത്തി​ൽ 10.41 ശ​ത​മാ​നം ഇ​ടി​ഞ്ഞ് 9.33 ശ​ത​കോ​ടി റി​യാ​ലാ​യി. വി​ദേ​ശ പ​ണ​മ​യ​ക്ക​ൽ പ്ര​തി​മാ​സം 1.08 ശ​ത​കോ​ടി മാ​സാ​ടി​സ്ഥാ​ന​ത്തി​ൽ കു​റ​ഞ്ഞ​താ​യാ​ണ് ക​ണ​ക്കു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. ഇ​ത് അ​ഞ്ച് വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ ശ​രാ​ശ​രി പ്ര​തി​മാ​സ…

Read More

സൗദിയിൽ നിന്നും പ്രവാസികൾ നാട്ടിലേക്കയക്കുന്ന പണത്തിൽ കുറവ് രേഖപ്പെടുത്തി

സൗദിയിൽ നിന്നും പ്രവാസികൾ നാട്ടിലേക്കയക്കുന്ന പണത്തിൽ കുറവ് രേഖപ്പെടുത്തി. നവംബർ മാസത്തിൽ 1014 കോടി റിയാൽ വിദേശികൾ സ്വന്തം രാജ്യങ്ങളിലേക്ക് അയച്ചതായി ദേശീയ ബാങ്കായ സാമ പുറത്ത് വിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. ഇത് മുൻ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 38 കോടി റിയാൽ, ആകെ തുകയുടെ നാല് ശതമാനം കുറവാണ്. തൊട്ട് മുമ്പത്തെ മാസത്തെ പണമിടപാടികനെക്കാൾ 76 കോടിയുടെ കുറവും നവംബറിൽ രേഖപ്പെടുത്തി. എന്നാൽ ഫെബ്രുവരി, മാർച്ച്, ഏപ്രിൽ, സെപ്തംബർ മാസത്തെക്കാൾ മെച്ചപ്പെട്ട പണമിടാപാടാണ് നവംബറിലുണ്ടായത്….

Read More