ചട്ടം മറികടന്ന് ശിക്ഷായിളവ്; ടി.പി. വധക്കേസിലെ പ്രതികളടക്കം കണ്ണൂരിൽ തയ്യാറാക്കിയത് 56 പേരുടെ പട്ടിക

ശിക്ഷയിളവിനു മുന്നോടിയായി ജയിൽ സൂപ്രണ്ട് പോലീസിനു കത്തുനൽകിയത് 56 പ്രതികളെക്കുറിച്ചുള്ള റിപ്പോർട്ടാവശ്യപ്പെട്ട്. കേന്ദ്രസർക്കാരിന്റെ ആസാദി കാ അമൃത് പദ്ധതിയുടെ ഭാഗമായി തടവുകാർക്ക് പ്രത്യേകയിളവ് അനുവദിക്കാൻ നിർദേശമുണ്ടായിരുന്നു. ഇതുപ്രകാരമാണ് കണ്ണൂരിൽ 56 പേരുടെ പട്ടിക തയ്യാറാക്കിയത്. ഇക്കൂട്ടത്തിലാണ് 20 വർഷം തടവിനുശിക്ഷിക്കപ്പെട്ട ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ നാല്, അഞ്ച്, ആറ് പ്രതികളും ഉൾപ്പെട്ടത്. പ്രതികളുടെ സ്വഭാവചരിത്രം, പുറത്തിറങ്ങിയാൽ ക്രമസമാധാനപ്രശ്നങ്ങളുണ്ടാവുമോ തുടങ്ങിയ കാര്യങ്ങളൊക്കെയാണ് റിപ്പോർട്ടിൽ നൽകേണ്ടത്. ടി.പി. കേസ് പ്രതികൾ പട്ടികയിൽ ഉൾപ്പെട്ടത് സൂപ്രണ്ടിനുപറ്റിയ പിശകാണെന്ന് സംഭവം വിവാദമായപ്പോൾ വിശദീകരിച്ച…

Read More