
ലൊക്കേഷനിൽ അവഗണന ഉണ്ടായപ്പോൾ ചേർത്തുപിടിച്ചത് മണിച്ചേട്ടനായിരുന്നു: സെന്തിൽ കൃഷ്ണ
മലയാളികളുടെ പ്രിയപ്പെട്ട നടനായിരുന്നു കലാഭവൻ മണി. മലയാളത്തിൽ മാത്രമല്ല, തെന്നിന്ത്യൻ ഭാഷകളിലെല്ലാം മണി നിറഞ്ഞാടി. മികച്ച ഗായകനും കൂടിയായിരുന്നു മണി. അപ്രതീക്ഷിതമായ അദ്ദേഹത്തിന്റെ വിയോഗം ആരാധകരെ ദുഃഖത്തിലാഴ്ത്തി. കാരണം മണി ജാഡയില്ലാത്ത നടനായിരുന്നു. സാധാരണക്കാരെ എന്നും ചേർത്തുപിടിച്ചിരുന്നു. കലാഭവൻ മണിയുടെ വിയോഗശേഷം വിനയൻ സംവിധാനം ചെയ്ത ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ചിത്രം മലയാളക്കരെ കീഴടക്കിയിരുന്നു. ആ ഹിറ്റ് ചിത്രത്തിൽ മണിയായി വേഷമിട്ടത് സെന്തിൽ കൃഷ്ണ എന്ന നടനാണ്. മണിയുമായുള്ള തന്റെ അടുപ്പത്തെക്കുറിച്ച് അഭിമുഖങ്ങൽ സെന്തിൽ പറഞ്ഞിട്ടുണ്ട്. മണിച്ചേട്ടന്റെ…