‘എംടി ഇല്ലെന്ന് വിശ്വസിക്കാനാകുന്നില്ല; പകർന്നു തന്ന പാഠങ്ങൾ വിലമതിക്കാനാകാത്തത്’:  വൈശാലിയിലെ നായിക  സുപർണ ആനന്ദ്

എം ടി. ഇല്ലെന്ന് വിശ്വസിക്കാനാവുന്നില്ലെന്ന് വൈശാലിയിലെ നായിക സുപർണ്ണ ആനന്ദ്. ചെറിയ കാലം മാത്രമേ എംടിക്കൊപ്പം പ്രവർത്തിക്കാനായുള്ളൂ എങ്കിലും പകർന്നു തന്ന പാഠങ്ങൾ വിലമതിക്കാനാവാത്തതെന്നും സുപർണ്ണ ആനന്ദ് പറഞ്ഞു. വൈശാലി, ഉത്തരം തുടങ്ങിയ എം ടിയുടെ സിനിമകളിലെ പ്രധാന വേഷങ്ങളിലൂടെ മലയാളിക്ക് സുപരിചിതയാണ് സുപർണ്ണ. കുടുംബത്തിന്റെ ദുഖത്തിൽ പങ്കുചേരുന്നുവെന്നും സുപർണ പറഞ്ഞു. 

Read More

‘ഭയം ഒരു വാക്കിനെ പോലും പിറകോട്ട് വലിച്ചില്ല; പറയാനുള്ളതു നേരെ പറഞ്ഞു’: എംടിയെ അനുസ്മരിച്ച് സതീശൻ

 ഒരു ജനതയാകെ മാതൃഭാഷ എങ്ങനെ എഴുതണം, എങ്ങനെ പറയണം എന്ന് ഒരു പേനയുടെ ബലം കൊണ്ട് നിര്‍ണയിക്കാന്‍ കഴിഞ്ഞ മനുഷ്യനായിരുന്നു എം.ടി.വാസുദേവൻ നായരെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അനുസ്മരിച്ചു. ചവിട്ടി നില്‍ക്കുന്ന മണ്ണിനെയും ചുറ്റുമുള്ള മനുഷ്യരെയും പ്രകൃതിയെയും ആദരവോടെയും ആഹ്‌ളാദത്തോടെയും നോക്കിക്കാണാന്‍ അദ്ദേഹം മലയാളിയെ പഠിപ്പിച്ചു. മലയാളത്തിന്റെ പുണ്യവും നിറവിളക്കുമായി നിറഞ്ഞുനിന്ന എംടി രാജ്യത്തിന്റെ ഔന്നത്യമായിരുന്നു. മലയാള ഭാഷയുടെ ഇതിഹാസം. സ്വന്തം ജീവിതം കൊണ്ട് അദ്ദേഹം തീര്‍ത്തതു കേരളത്തിന്റെ തന്നെ സംസ്‌കാരിക ചരിത്രമാണ്. വാക്കുകള്‍ തീവ്രമായിരുന്നു. പറയാനുള്ളതുനേരെ പറഞ്ഞു. ആശയങ്ങള്‍…

Read More

ഒരു മകനോടുള്ള സ്‌നേഹവും വാത്സല്യവുമായിരുന്നു അദ്ദേഹത്തിന് എന്നോടുണ്ടായിരുന്നത്: മാധേവേട്ടന് വേദനയോടെ വിട എന്ന് മോഹൻലാൽ

ഒരു മകനോടുള്ള സ്‌നേഹവും വാത്സല്യവുമായിരുന്നു ടി.പി മാധവന് തന്നോടുണ്ടായിരുന്നതെന്ന് നടൻ മോഹൻലാൽ. പല കാലഘട്ടങ്ങളിലായി ഒട്ടേറെ ചിത്രങ്ങളിൽ അദ്ദേഹത്തിന്റെ കൂടെ പ്രവർത്തിക്കാൻ സാധിച്ചു. ഹൃദ്യമായ പുഞ്ചിരികൊണ്ട് ഏവരുടേയും സ്‌നേഹം പിടിച്ചുപറ്റിയ മാധേവേട്ടന് വേദനയോടെ വിട എന്നാണ് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചത്. ലാലിന്റെ വാക്കുകൾ ”മലയാള ചലച്ചിത്രലോകത്ത്, നാല് പതിറ്റാണ്ടിലേറെയായി, അറുനൂറിലേറെ ചിത്രങ്ങളിൽ സ്വഭാവ നടനായി തിളങ്ങി നിന്ന പ്രിയപ്പെട്ട ടി പി മാധവേട്ടൻ യാത്രയായി. പല കാലഘട്ടങ്ങളിലായി ഒട്ടേറെ ചിത്രങ്ങളിൽ അദ്ദേഹത്തിന്റെ കൂടെ പ്രവർത്തിക്കാൻ സാധിച്ചു. ഉയരങ്ങളിൽ,…

Read More

മരണാനന്തരം നടൻ ഡാനിയൽ ബാലാജിയുടെ കണ്ണുകൾ ദാനംചെയ്തു

അന്തരിച്ച നടൻ ഡാനിയൽ ബാലാജയുടെ കണ്ണുകൾ ദാനം ചെയ്തു . അടുത്ത ബന്ധുക്കൾ അറിയിച്ചതാണ് ഇക്കാര്യം. വെള്ളിയാഴ്ച രാത്രി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഹൃദയാഘാതത്തേ തുടർന്ന് ഡാനിയൽ ബാലാജി അന്തരിച്ചത്. അതേസമയം സിനിമാ മേഖലയിലെ നിരവധി പേർ ഡാനിയൽ ബാലാജിക്ക് ഇപ്പോഴും ആദരാഞ്ജലിയർപ്പിച്ചുകൊണ്ടിരിക്കുകയാണ്. കമൽഹാസന്റെ മരുതനായകം സിനിമയുടെ മാനേജറായാണ് സിനിമാരംഗത്തേക്കെത്തിയത്. കമൽഹാസന്റെ വേട്ടയാട് വിളയാട് എന്ന ചിത്രത്തിൽ വില്ലൻവേഷത്തിലെത്തിയത് ഡാനിയൽ ബാലാജിയായിരുന്നു. ഡാനിയൽ ബാലാജിയുടെ മരണം ഞെട്ടിക്കുന്നതാണെന്ന് കമൽഹാസൻ അനുസ്മരിച്ചു. യുവാക്കളുടെ മരണത്തിൻ്റെ വേദന വളരെ വലുതാണ്. കണ്ണ് ദാനംചെയ്തതിനാൽ…

Read More

‘ഒരു കാലത്ത് ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു’; വിജയ് തന്നെ വിളിക്കുന്ന ചെല്ലപ്പേര് വെളിപ്പെടുത്തി ഷക്കീല

വിജയ് യുടെ രാഷ്ട്രീയ പ്രവേശനം തമിഴകത്ത് മാത്രമല്ല, ഇങ്ങ് കേരളത്തിലും വലിയ ചര്‍ച്ചാ വിഷമായിരുന്നു. വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതൊന്നും അല്ല, അതോടെ അഭിനയം നിര്‍ത്തുന്നതാണ് ആരാധകര്‍ക്ക് സഹിക്കാന്‍ പറ്റാത്തത്. അതിനിടയില്‍ പലരും വിജയ്ക്ക് ഒപ്പമുള്ള അനുഭവങ്ങളൊക്കെ പങ്കുവയ്ക്കുന്നുണ്ട്. എല്ലാവരും പറയുന്നത്, അധികം സംസാരിക്കാത്ത, വളരെ ഷൈ ആയിട്ടുള്ള നടനാണ് വിജയ് എന്നാണ്. എന്നാല്‍ അടുത്ത് പരിചയമുള്ളവര്‍ക്ക് അറിയാം, തനിക്ക് കംഫര്‍ട്ട് ആയിട്ടുള്ള ഇടത്ത് ഒരുപാട് സംസാരിക്കുകയും, ചിരിക്കുകയും കിക്കുകയുമൊക്കെ ചെയ്യുന്ന ആളാണ് വിജയ് എന്ന്. ചിത്രീകരണത്തിനിടയില്‍ ഷോട്ട്…

Read More

കേരള നിയമസഭാ സമ്മേളനത്തിന് തുടക്കം; ഉമ്മൻചാണ്ടിയെയും വക്കം പുരുഷോത്തമനെയും അനുസ്മരിച്ചു

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും മുൻ സ്പീക്കർ വക്കംപുരുഷോത്തമനും ആദരമർപ്പിച്ച് പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്പതാം നിയമസഭ സമ്മേളനത്തിന് തുടക്കമായി. കേരള രാഷ്ടീയത്തിലെ സുപ്രധാന ഏട് അവസാനിച്ചെന്ന് ഉമ്മൻചാണ്ടിയുടെ വിയോഗത്തെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു. ആൾക്കൂട്ടത്തെ ഊർജ്ജമാക്കി ആറ് പതിറ്റാണ്ട് കേരള രാഷ്ട്രിയത്തിൽ നിറഞ്ഞ് നിന്ന വ്യക്തിയായിരുന്നു ഉമ്മൻചാണ്ടിയെന്ന് സ്പീക്കർ അനുസ്മരിച്ചു. പൊതു പ്രവർത്തകർക്ക് ഉമ്മൻചാണ്ടി എന്നും മാതൃകയായിരുന്നു. ജനക്ഷേമത്തിനും സംസ്ഥാന വികസനത്തിനും ഊന്നൽ നൽകിയിരുന്ന പൊതു പ്രവർത്തകനും നിയമസഭാ സാമാജികനും ആയിരുന്നു ഉമ്മൻചാണ്ടിയെന്നും…

Read More

ആരോടും ‘നോ’ പറയാൻ അദ്ദേഹത്തിനാകില്ലായിരുന്നു; ഉമ്മൻചാണ്ടിയെ അനുസ്‌മരിച്ച് മന്ത്രി റോഷി അഗസ്റ്റിൻ

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അനുസ്‌മരിച്ച് മന്ത്രി റോഷി അഗസ്റ്റിൻ.  ആരോടും ‘നോ’ പറയാൻ അദ്ദേഹത്തിനാകില്ലായിരുന്നു. തിരക്കുകൾക്കിടയിലും തനിക്കു സാധിക്കുന്നിടത്തൊക്കെ എത്താനും അദ്ദേഹത്തിന്  മടിയുണ്ടായിരുന്നില്ല. സ്‌കൂട്ടറും ഹെലികോ‌പ്‍ടറും കാറും കാൽനടയായും എല്ലാം അദ്ദേഹം തന്റെ യാത്ര പൂർത്തിയാക്കി. ജനസാഗരത്തിനു നടുവിലൂടെ അവസാന യാത്രയും അദ്ദേഹം ചിരിച്ചു കൊണ്ട് പൂർത്തിയാക്കുമെന്നും റോഷി അഗസ്റ്റിൻ ഫെസ്ബുക്കിലൂടെ അനുസ്‌‍മരിച്ചു.  ഫെസ്‌ബുക്ക് പോസ്റ്റിന്റെ പൂർ‌ണരൂപം ”സ്‌കൂട്ടറും ഹെലികോപ്ടറും പിന്നെ ഉമ്മന്‍ ചാണ്ടി സാറും… ഇടുക്കിയില്‍ ഒരു പൊതുയോഗത്തിന് എത്തിയതാണ് അന്നത്തെ മുഖ്യമന്ത്രി കൂടിയായ ആരാധ്യനായ…

Read More