പിന്നില്‍ ആരെന്ന് കണ്ടെത്തും; പാര്‍ലമെന്‍റിലെ സുരക്ഷാവീഴ്ചയിൽ പ്രധാനമന്ത്രി

പാർലമെന്റിലുണ്ടായ സുരക്ഷാ വീഴ്ച വളരെ ഗൗരവമുള്ളതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. “ഈ സംഭവത്തിന്റെ ഗൗരവം കുറച്ചുകാണരുത്. ലോക്‌സഭാ സ്പീക്കർ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്. അന്വേഷണ ഏജൻസികൾ വിഷയം അന്വേഷിക്കുന്നു. ആരൊക്കെയാണ് ഇതിന് പിന്നിലെന്നും അവരുടെ ലക്ഷ്യങ്ങൾ എന്താണെന്നും കണ്ടെത്തേണ്ടത് പ്രധാനമാണ്. വിശദമായ അന്വേഷണം നടത്തും,” ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ഇതിനേക്കുറിച്ച് വാദപ്രതിവാദങ്ങളുടെ ആവശ്യമില്ലെന്നും വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷാവീഴ്ചയിൽ സർക്കാരിനെ വിമർശിച്ച പ്രതിപക്ഷം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ…

Read More

വിവാദ പരാമർശങ്ങൾ ഒഴിവാക്കി സ്‌കൂൾ പാഠ്യ പദ്ധതി പരിഷ്‌കരണ കരട്; ‘ലിംഗ നീതിയിൽ അധിഷ്ഠിതമായ വിദ്യാഭ്യാസം’ ഉള്ളടക്കം

വിവാദ പരാമർശങ്ങൾ പൂർണമായും ഒഴിവാക്കിക്കൊണ്ട് പാഠ്യപരിഷ്‌കരണ ചട്ടക്കൂടിന്റെ കരട്. ലിംഗ സമത്വം എന്നതിന് പകരം ലിംഗ നീതി പ്രയോഗിച്ചു കൊണ്ടാണ് കരട് തയ്യാറാക്കിയിരിക്കുന്നത്. നേരത്തെ പാഠ്യപദ്ധതി പരിഷ്‌കരണത്തിനായി തയ്യാറക്കിയ പൊതുചർച്ചാ കുറിപ്പിലെ ഉള്ളടക്കം വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. ‘ലിംഗ നീതിയിൽ അധിഷ്ഠിതമായ വിദ്യാഭ്യാസം’ എന്ന ഉള്ളടക്കത്തോടെയാണ് കരട് തയ്യാറാക്കിയിരിക്കുന്നത്. ലിംഗ നീതി സാധ്യമാകണമെങ്കിൽ വിവേചനങ്ങൾ ഒഴിവാക്കിക്കൊണ്ട് എല്ലാവർക്കും ഒരേപോലെ അവസരം ഒരുക്കണം. ലിംഗ നീതിയിൽ അധിഷ്ഠിതമായ വിദ്യാഭ്യാസം സാമൂഹ്യപുരോഗതി ഉണ്ടാക്കുമെന്നും കരടിൽ പറയുന്നു. ലിംഗവിവേചനം പ്രോത്സാഹിപ്പിക്കുന്ന എല്ലാം…

Read More

ഞാൻ മരിക്കണമെങ്കിൽ ദൈവം വിചാരിക്കണം; വധശ്രമം പലതവണ ഉണ്ടായിട്ടുണ്ട്; കെ സുധാകരൻ

കെ.സുധാകരനെ കൊല്ലാൻ വാടക കൊലയാളികളെ സിപിഎം അയച്ചിട്ടുണ്ടെന്ന ജി.ശക്തിധരൻറെ  വെളിപ്പെടുത്തലിൽ പൊലീസ് കേസ് എടുക്കുമെന്ന് പ്രതീക്ഷയില്ലെന്ന് കെ.സുധാകരൻ പ്രതികരിച്ചു.വധശ്രമം പലതവണ ഉണ്ടായിട്ടുണ്ട്. ഞാൻ മരിക്കണമെങ്കിൽ ദൈവം വിചാരിക്കണം. ശക്തിധരനെ അറിയില്ല. ഇന്ന് അദ്ദേഹത്തെ വിളിക്കണം,നന്ദി പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് ഫേസ്ബുക്കിലിട്ട കുറിപ്പിലായിരുന്നു ജി.ശക്തിധരൻറെ വിവാദ വെളിപ്പെടുത്തൽ. കെ.സുധാകരനെ വധിക്കാൻ വാടകക്കൊലയാളികളെ അയച്ച പ്രസ്ഥാനത്തിലായിരുന്നു താനെന്നാണ് ശക്തിധരന്റെ പരാമർശം. അന്ന് അക്രമികൾ സുധാകരനു തൊട്ടരികിൽ വരെ എത്തിയിരുന്നതായി ശക്തിധരൻ ഫെയ്‌സ്ബുക്കിൽ കുറിച്ചു. സുധാകരനെ എങ്ങനെ വകവരുത്തിയാലും അതു…

Read More