അലൻസിയറിന്റെ അഭിപ്രായപ്രകടനം സ്ത്രീവിരുദ്ധം: പ്രതികരിച്ച് സജി ചെറിയാന്‍

സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ സമ്മേളനത്തിനിടെ, സ്പെഷൽ ജൂറി പുരസ്കാരം നേടിയ നടൻ അലൻസിയർ ലോപ്പസ് നടത്തിയ വിവാദ പരാമർശത്തിൽ പ്രതികരണവുമായി സാംസ്കാരിക മന്ത്രി സജി ചെറിയാൻ. അലൻസിയറിന്റെ അഭിപ്രായപ്രകടനം സ്ത്രീവിരുദ്ധമെന്ന് മന്ത്രി പറഞ്ഞു.  ”പുരസ്കാര സമർപ്പണ വേദിയിൽ പറഞ്ഞത് തീർത്തും വിലകുറഞ്ഞ വാക്കുകൾ. സാസ്കാരിക കേരളം ഇത്തരം നിലപാടുകളെ അവജ്ഞയോടെ തള്ളിക്കളയണം”– മന്ത്രി പറഞ്ഞു.  അതേ സമയം താനാരെയും അപമാനിച്ചില്ല എന്നും സ്ത്രീകളാണ് പുരുഷന്‍മാരെ ഉപഭോഗവസ്തുവായി കാണുന്നതെന്നും അലന്‍സിയര്‍ പറഞ്ഞു. മാപ്പ് പറയില്ലെന്നും തന്റെ പരാമര്‍ശത്തില്‍…

Read More

സംസ്‌കാര ശൂന്യനായഒരാളെക്കൊണ്ടേ ഇങ്ങനെ പരാമർശങ്ങൾ നടത്താൻ സാധിക്കൂ; വിനായകനെതിരെ ഗണേഷ് കുമാർ

ഉമ്മൻ ചാണ്ടിക്കെതിരേ നടത്തിയ പരാമർശത്തിന് നടൻ വിനായകനെതിരെ കെ.ബി.ഗണേഷ് കുമാർ എം.എൽ.എ. ഉമ്മൻ ചാണ്ടിയെ കുറിച്ച് ഇങ്ങനെ പറയാൻ സമൂഹത്തിൽ ഒരുപകാരവുമില്ലാത്തയാൾക്ക് അർഹതയില്ലെന്നും സംസ്‌കാര ശൂന്യനായ ഒരാളേക്കൊണ്ടേ അത്തരം പരാമർശങ്ങൾ നടത്താൻ സാധിക്കൂ എന്നും ഗണേഷ് കുമാർ എം.എൽ.എ. പറഞ്ഞു. ഒരാളുടെ നിലവാരമറിയാൻ സാധിക്കുന്നത് ഇത്തരം പ്രവൃത്തികളിലൂടെയാണ്. പോലീസ് നടപടി സ്വീകരിക്കുന്നില്ലായെങ്കിൽ കോടതി ഇടപെട്ട് വിനായകനെതിരെ സ്വമേധയാ കേസെടുക്കണമെന്നും എം.എൽ.എ. കൂട്ടിച്ചേർത്തു. വളരെ ദൗർഭാഗ്യകരവും കേരള സമൂഹത്തെ സംബന്ധിച്ച് ലജ്ജാകരവുമായ ഒരു പരാമർശമാണ് അദ്ദേഹം നടത്തിയത്. സമൂഹത്തിന്…

Read More

 ഭിന്നാഭിപ്രായം പ്രകടിപ്പിച്ചതുകൊണ്ട് പ്രതിപക്ഷ ഐക്യം തകരില്ല: ശരദ് പവാർ

 അദാനി വിഷയത്തിലെ ഭിന്നാഭിപ്രായം പ്രതിപക്ഷ ഐക്യത്തിന് ഭീഷണിയാകില്ലെന്ന് എൻ.സി. പി അധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയുമായ ശരദ് പവാർ. പല പാർട്ടികൾ ഒന്നിക്കുമ്പോൾ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാവുക സ്വാഭാവികമാണ്. സവർക്കർ വിഷയത്തിലും അത് പ്രകടമായിരുന്നു. മല്ലികാർജുൻ ഖാർഗെയുടെ വീട്ടിൽ നടന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ ഞാനത് പ്രകടിപ്പിച്ചതാണ്. ചർച്ചയിലൂടെ അത് പരിഹരിക്കപ്പെട്ടു. ഭിന്നാഭിപ്രായങ്ങൾ ചർച്ചയിലൂടെ പരിഹരിക്കപ്പെടണം. പ്രതിപക്ഷ ഐക്യം തകർന്നുവെന്നു പറയുന്നത് ആരാണെന്ന് എനിക്കറിയില്ല. ഞാൻ എന്റെ കാഴ്ചപ്പാട് പറഞ്ഞുവെന്നേയുള്ളൂ. അദാനിയെ വാഴ്ത്തുകയല്ല, വാസ്തവം ചൂണ്ടിക്കാട്ടുകയാണ് ചെയ്തത് -പവാർ…

Read More