നവീൻ ബാബുവിന്‍റെ യാത്രയയപ്പ് ചടങ്ങിൽ ദിവ്യ നടത്തിയത് ന്യായീകരിക്കാനാകാത്ത പരാമർശം; അതുകൊണ്ടാണ് നടപടിയെടുത്തതെന്ന് എം.വി ജയരാജൻ

എ ഡി എം നവീൻ ബാബുവിന്‍റെ മരണത്തിന് കാരണം പി പി ദിവ്യ നടത്തിയ പ്രസംഗത്തിലെ അവസാന പരാമർശമായിരുന്നെന്ന് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. അതുകൊണ്ടാണ് ആ പരാമർശം തെറ്റെന്ന് പറഞ്ഞതെന്നും അപ്പോൾ തന്നെ ദിവ്യയ്ക്ക് എതിരെ നടപടി എടുത്തുവെന്നും ജയരാജൻ വിശദീകരിച്ചു. ആ കാഴ്ചപ്പാടാണ് പാർട്ടിക്ക് അന്നും ഇന്നും ഉള്ളതെന്നും ജില്ലാ സെക്രട്ടറി കണ്ണൂർ സമ്മേളനത്തിനിടയിൽ നടത്തിയ വാർത്താ സമ്മേളനത്തിനിടെ വ്യക്തമാക്കി. ജില്ലാ സമ്മേളനത്തിനിടെ ദിവ്യക്കെതിരെ പ്രതിനിധികളുടെ ഭാഗത്ത്…

Read More

സമൂഹത്തിൽ കയ്യടി കിട്ടാനാണ് സ്ത്രീയും പുരുഷനും തുല്യരാണെന്ന വാദം ചിലർ ഉയർത്തുന്നത്; മുസ്ലീം ലീഗിന് വ്യക്തമായ നയമുണ്ട്: വിവാദ പരാമർശവുമായി പിഎംഎ സലാം

സ്ത്രീയും പുരുഷനും തുല്യരല്ലെന്ന വിവാദ പരാമർശവുമായി മുസ്ലീംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. തുല്യമാണെന്ന് ലോകം അംഗീകരിച്ചിട്ടില്ല. തുല്യമാണെന്ന വാദം കണ്ണടച്ച് ഇരുട്ടാക്കലാണ്. സമൂഹത്തിൽ കയ്യടി കിട്ടാനാണ് ഈ വാദം ചിലർ ഉയർത്തുന്നതെന്നും പിഎംഎ സലാം പറഞ്ഞു. മലപ്പുറം എടക്കരയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് ലീ​ഗ് നേതാവിൻ്റെ വിവാദ പരാമർശമുണ്ടായത്.  ഇക്കാര്യത്തിൽ മുസ്ലീം ലീഗിന് വ്യക്തമായ നയമുണ്ട്. സ്ത്രീക്ക് സാമൂഹ്യനീതിയാണ് വേണ്ടത്. സ്ത്രീക്കും പുരുഷനും തുല്യനീതി വേണം. ജൻഡർ ഈക്വാളിറ്റിയല്ല. ജൻഡർ ജസ്റ്റീസാണ് ലീഗ് നയം….

Read More

ഈനാംപേച്ചി, മരപ്പട്ടി പരാമർശങ്ങളിലൂടെ പാർട്ടിയെ ജനങ്ങൾക്കിടയിൽ പരിഹാസ്യമാക്കി; എ കെ ബാലന് ജില്ലാ സമ്മേളനത്തിൽ രൂക്ഷ വിമർശനം

പാലക്കാട് ജില്ലാ സമ്മേളനത്തിൽ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ.ബാലന് വിമർശനം. ബിജെപി നേതാവ് സന്ദീപ് വാരിയർ ബി.ജെ.പി വിട്ടപ്പോൾ എകെ ബാലൻ നടത്തിയ നടത്തിയ പുകഴ്ത്തൽ പരാമർശം ഉയർത്തിയാണ് കേന്ദ്ര കമ്മറ്റിയംഗത്തിനെതിരെ രൂക്ഷ വിമർശനം ജില്ലാ സമ്മേളനത്തിലുയർന്നത്. ‘സന്ദീപ് വാര്യ‍ർ ക്രിസ്റ്റൽ ക്ലിയർ സഖാവാകും’ എന്ന പരാമർശം വെള്ളം തിളയ്ക്കും മുൻപ് അരിയിടുന്നതിന് തുല്യമായെന്നാണ് വിമർശനം.  ഈനാംപേച്ചി, മരപ്പട്ടി പരാമർശങ്ങളിലൂടെ ബാലൻ പാർട്ടിയെ ജനങ്ങൾക്കിടയിൽ പരിഹാസ്യമാക്കി. സ്വന്തം പാർട്ടിയെ അണികൾക്കിടയിൽ ആത്മവിശ്വാസമില്ലാതെ ഇകഴ്ത്തിക്കാട്ടുന്നതായി. മോന്തായം…

Read More

പ്രിയങ്കാ ഗാന്ധിക്കെതിരെ ബിജെപി സ്ഥാനാർത്ഥി ലൈംഗിക പരാമർശം നടത്തിയെന്ന് ആരോപണം;  മാപ്പുപറയണമെന്ന് കോൺഗ്രസ്

പ്രിയങ്കാ ഗാന്ധിക്കെതിരെ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ കൽക്കാജി മണ്ഡലത്തിലെ ബി ജെ പി സ്ഥാനാർത്ഥി ലൈംഗിക അധിക്ഷേപ പരാമർശം നടത്തിയെന്ന ആക്ഷേപവുമായി കോൺഗ്രസ് രംഗത്തെത്തി. താൻ ജയിച്ചാൽ മണ്ഡലത്തിലെ റോഡുകൾ പ്രിയങ്കാ ഗാന്ധിയുടെ കവിൾത്തടങ്ങൾ പോലെ മിനുസമുള്ളതാക്കും എന്ന സ്ഥാനാർത്ഥി രമേഷ് ബുധുരിയുടെ പ്രസ്താവനയാണ് പ്രശ്നമായത്. ബുധുരി മാപ്പുപറയണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്. പരാമർശം നടത്തിയതിൽ ഉറച്ചുനിൽക്കുന്നു എന്നാണ് രമേഷ് പറയുന്നത്. ബീഹാറിലെ റോഡുകൾ ഹേമമാലിനിയുടെ കവിളുകൾ പോലെ മിനുസമുള്ളതാക്കുമെന്ന് ലാലുപ്രസാദ് യാദവ് നേരത്തേ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ‘ഇന്ന്…

Read More

ഗുരു സനാതനധർമ്മി അല്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വിവരക്കേട്; പരസ്യമായി മാപ്പ് പറയണം: കെ സുരേന്ദ്രൻ

ശ്രീനാരായണ ധര്‍മ്മത്തെ ശിവഗിരിയിൽ അവഹേളിച്ച മുഖ്യമന്ത്രി പരസ്യമായി മാപ്പ് പറയണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. ശ്രീനാരായണ ഗുരുദേവനെ കേവലം ഒരു സാമൂഹിക പരിഷ്കർത്താവായി മാത്രം കാണുന്നത് പിണറായി വിജയന് വരേണ്യ മനസ്സുള്ളത് കൊണ്ടാണ്. ഗുരുദേവൻ ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം അവതാര പുരുഷനാണ്. അദ്ദേഹം 60 ഓളം കൃതികൾ ഹിന്ദു ദൈവങ്ങളെ സ്തുതിച്ചു കൊണ്ട് എഴുതിയിട്ടുണ്ട്. സാധാരണക്കാർക്ക് മനസിലാവുന്ന രീതിയിൽ സനാതന ധർമ്മത്തെ നിർവചിച്ച മഹാത്മാവാണ് ഗുരുദേവൻ. ഗുരുദേവൻ ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തെ അവഹേളിച്ചവരുടെ പാരമ്പര്യമാണ്…

Read More

‘നാല് അക്ഷരങ്ങളിൽ ഒതുങ്ങുന്ന കിരാതമെന്നും ആ കിരാതത്തെ ഒതുക്കിയിരിക്കും’: വഖഫ് പ്രസ്താവനയിൽ വർഗീയ പരാമർശം; സുരേഷ് ഗോപിക്കെതിരെ പൊലീസിൽ പരാതി

വഖഫിലെ വിവാദപ്രസ്താവനയിൽ നടനും കേന്ദ്രസഹമന്ത്രിയുമായ സുരേഷ് ഗോപിക്കെതിരെ പൊലീസിൽ പരാതി. കമ്പളക്കാട് നടത്തിയ പ്രസംഗത്തിൽ വർഗീയ പരാമർശമുണ്ടെന്നാണ് പരാതി. കോൺഗ്രസ്‌ നേതാവ് അനൂപ് വി ആർ ആണ് പരാതി നൽകിയത്.  നാല് അക്ഷരങ്ങളിൽ ഒതുങ്ങുന്ന കിരാതമെന്നും ആ കിരാതത്തെ ഒതുക്കിയിരിക്കുമെന്നുമായിരുന്നു സുരേഷ് ഗോപിയുടെ പരാമർശം. അമിത് ഷായുടെ ഓഫീസിൽ നിന്ന് അയച്ച ഒരു വീഡിയോ ഉണ്ട്. അത് പ്രചരിപ്പിക്കണമെന്നും വയനാട് മണ്ഡലത്തിലെ പ്രചാരണ യോഗത്തിൽ സുരേഷ് ഗോപി പറഞ്ഞു. മുനമ്പത്തേത് മണിപ്പൂരിന് സമാനമായ സ്ഥിതിയാണ്. മണിപ്പൂർ പൊക്കി…

Read More

‘അപകീർത്തിപരം’: ഷമ മുഹമ്മദിനെതിരായ ബിജെപി നേതാവിൻ്റെ പരാമർശം നീക്കം ചെയ്യണമെന്ന് കോടതി

കോൺഗ്രസ് വക്താവ് ഷമ മുഹമ്മദിനെതിരായ പരാമർശം നീക്കണമെന്ന് ഡൽഹി ഹൈക്കോടതി. ചാനൽ ചർച്ചയിൽ ബിജെപി വക്താവ് സഞ്ജു വെർമ്മ നടത്തിയ പരാമർശം നീക്കാനാണ് കോടതിയുടെ നിർദ്ദേശം പരാമർശം അപകീർത്തിപരമാണെന്ന് ദില്ലി ഹൈക്കോടതി പറ‍ഞ്ഞു. എക്സിലും യൂട്യൂബിലുമുള്ള ചർച്ചയുമായി ബന്ധപ്പെട്ട വീഡിയോകൾ നീക്കണമെന്നും കോടതി ഉത്തരവിട്ടു. ഷമയുടെ ഹർജിയിൽ ചാനലിനും സഞ്ജു വെർമ്മയ്ക്കും കോടതി നോട്ടീസ് അയച്ചു.   

Read More

‘അറിഞ്ഞുകൊണ്ട് നടത്തിയതെങ്കിൽ ഗുരുതര കുറ്റം’; വാളയാർ പെൺകുട്ടികൾക്കെതിരായ മുൻ അന്വേഷണ ഉദ്യോഗസ്ഥന്റെ പരാമർശത്തിൽ സുപ്രീംകോടതി

വാളയാർ പെൺകുട്ടികൾക്കെതിരായ മുൻ അന്വേഷണ ഉദ്യോഗസ്ഥൻ എം ജെ സോജൻറെ പരാമർശത്തിൽ സുപ്രീംകോടതി അതൃപ്തി രേഖപ്പെടുത്തി. പരാമർശം ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് പുറത്താക്കാനുള്ള മതിയായ കാരണമാണെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന വാക്കാൽ നിരീക്ഷിച്ചു. എം ജെ സോജൻ അറിഞ്ഞുകൊണ്ട് നടത്തിയ പരാമർശമെങ്കിൽ ഗുരുതര കുറ്റമാണ്. അപകീർത്തികരമായ പരാമർശം പ്രക്ഷേപണം ചെയ്ത വാർത്താ ചാനലും ചെയ്തത് തെറ്റാണ്. എന്തുകൊണ്ട് ആ മാധ്യമത്തിനെതിരെ കേസ് എടുത്തില്ലെന്നും കോടതി ചോദിച്ചു. ഈ വാർത്ത ഇപ്പോഴും ഇന്റർനെറ്റിൽ ഉണ്ടോ എന്നും ബെഞ്ച് ആരാഞ്ഞു….

Read More

‘യാത്രയയപ്പ് യോഗത്തിൽ നടത്തിയത് നല്ല ഉദ്ദേശത്തോടെയുള്ള പരാമർശം; അഴിമതിയിൽ ഇടപ്പെട്ടത് ജനപ്രതിനിധി എന്ന നിലയിൽ’: പി പി ദിവ്യ

എഡിഎം കെ നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്റ് പി പി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വാദം കേൾക്കുന്നു. കെ വിശ്വനാണ് പി.പി ദിവ്യക്ക് വേണ്ടി ഹാജരാകുന്ന മുതിർന്ന അഭിഭാഷകൻ. യാത്രയയപ്പ് യോഗത്തിൽ നടത്തിയത് നല്ല ഉദ്ദേശത്തോട് കൂടിയ പരാമർശമെന്ന് ദിവ്യയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. അഴിമതി കാണുമ്പോൾ ഇടപെടേണ്ടത് ഒരു ജനപ്രതിനിധിയുടെ ഉത്തരവാദിത്തമാണ്, അഴിമതിക്കെതിരെയുള്ള സന്ദേശമാണെന്ന് കരുതിയാണ് പരസ്യമായി യോഗത്തിൽ പ്രതികരിച്ചതെന്നും ജനങ്ങൾ ആഗ്രഹിക്കുന്ന…

Read More

തിരുപ്പതി ലഡു വിവാദം: നടൻ കാർത്തിക്ക് താക്കീതുമായി പവൻ കല്യാൺ; മാപ്പ് പറഞ്ഞ് താരം

നടൻ കാർത്തിക്ക് താക്കീതുമായി ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ. തിരുപ്പതി ലഡുവിനെ പരിഹസിക്കരുതെന്നും സനാതന ധർമത്തിന്റെ കാര്യം വരുമ്പോൾ ഒരു വാക്ക് പറയുന്നതിന് മുമ്പ് നൂറ് തവണ ചിന്തിക്കണമെന്നും പവൻ കല്യാൺ താക്കീത് ചെയ്തു. ‘മെയ്യഴകൻ’ സിനിമയുടെ തെലുങ്ക് പ്രി-റിലീസ് ഇവന്റിനിടെയാണ് അവതാരക അപ്രതീക്ഷിതമായി ലഡുവിനെക്കുറിച്ച് കാർത്തിയോട് ചോദിക്കുന്നത്. അതിനു മറുപടിയായി കാർത്തി തമാശ രൂപേണ വാക്കുകളാണ് പവൻ കല്യാണിനെ ചൊടിപ്പിച്ചത്. ‘നമുക്ക് ഇപ്പോൾ ലഡുവിനെക്കുറിച്ച് പറയേണ്ട. ലഡു ഒരു സെൻസിറ്റീവ് വിഷയമാണ്.’ എന്നായിരുന്നു കാർത്തിയുടെ മറുപടി….

Read More