നടന്‍ സെയ്ഫ് അലി ഖാനെ വീട്ടില്‍ കയറി ആക്രമിച്ച് സംഭവം; പ്രതി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍

നടന്‍ സെയ്ഫ് അലി ഖാനെ വീട്ടില്‍ കയറി ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതി ഷരീഫുളിനെ 14 ദിവസത്തെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കൂടുതല്‍ തെളിവുകള്‍ സമര്‍പ്പിക്കുമ്പോള്‍ ബി.എന്‍.എസ് നിയമപ്രകാരം കസ്റ്റഡി കാലാവധി നീട്ടി നല്‍കുന്ന കാര്യം ആലോചിക്കാമെന്നും മജിസ്‌ട്രേറ്റ് അറിയിച്ചു. അന്വേഷണ സംഘം കൊല്‍ക്കത്തയിലാണെന്നും കസ്റ്റഡി കലാവധി രണ്ട് ദിവസം നീട്ടി നല്‍കണമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടെങ്കിലും ഇത് കോടതി അനുവദിച്ചില്ല. തെളിവ് ശേഖരണവും അന്വേഷണവും ഏകദേശം പൂര്‍ത്തിയാത് കൊണ്ടുതന്നെ കസ്റ്റഡി കാലാവധി നീട്ടേണ്ട ആവശ്യമില്ലെന്നും…

Read More

മൈനാഗപ്പള്ളിയില്‍ സ്കൂട്ടർ യാത്രക്കാരിയെ കാറിടിച്ച് കൊന്ന കേസ്; അജ്മലിനെയും ഡോ. ശ്രീക്കുട്ടിയെയും റിമാൻ‍ഡ് ചെയത് ജയിലിലടച്ചു

കൊല്ലം മൈനാഗപ്പള്ളിയില്‍ സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചിട്ട് കാർ കയറ്റി കൊലപ്പെടുത്തിയ കേസില്‍ പ്രതി അജ്മലിന്‍റെയും സുഹൃത്ത് ഡോക്ടർ ശ്രീക്കുട്ടിയുടേയും റിമാൻ‍ഡ് ചെയത് ജയിലിലടച്ചു. മനഃപൂര്‍വ്വമായ നരഹത്യക്കാണ് ഇവർക്കെതിരെ കേസ്. വാഹനം മുന്നോട്ട് എടുക്കരുതെന്ന് കേണപേക്ഷിച്ചിട്ടും കാറ് കയറ്റി ഇറക്കിയെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞു. ഓണവും നബിദിനവും ഒക്കെയായി വീടിനടുത്തെ കടയിൽ സാധനങ്ങൾ വാങ്ങാനിറങ്ങിയതായിരുന്നു അടുത്ത ബന്ധുക്കളായ കുഞ്ഞിമോളും ഫൗസിയയും. സ്കൂട്ടറിൽ റോഡ് ക്രോസ് ചെയ്യുന്നതിനിടെയാണ് അമിതവേഗത്തിലെത്തിയ കാറ് ഇരുവരേയും ഇടിച്ച് തെറിച്ചിപ്പത്. ഇടിയുടെ ആഘാതത്തിൽ ബോണറ്റിൽ തട്ടിത്തെറിച്ച് കാറിനടിയിലേക്ക്…

Read More

മർദിച്ച് അവശയാക്കി ചിത്രങ്ങൾ പകർത്തി, മുൻ ഭാര്യയുടെ നഗ്‌നചിത്രം അയച്ചത് പ്രദേശവാസിയായ ക്രിമിനലിന്; ശ്രീജയുടെ മരണത്തിൽ ശ്രീജിത്ത് റിമാൻഡിൽ

വട്ടിയൂർക്കാവിൽ വീട്ടമ്മയുടെ ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മുൻ ഭർത്താവ് ക്രൂരമായി മർദിച്ച ശേഷം നഗ്‌നിചിത്രങ്ങൾ പകർത്തി അയച്ചുകൊടുത്തത് നിരവധി ക്രിമിനൽ കേസുകളിൽ പ്രദേശവാസിയുടെ മൊബൈൽ ഫോണിലേക്കാണ്. ഇതിൽ മനംനൊന്താണ് വട്ടിയൂർക്കാവ് മണികണ്‌ഠേശ്വരം ചീനിക്കോണം ശ്രീജിതാ ഭവനിൽ ശ്രീജ (46) ജീവനൊടുക്കിയത്. ആത്മഹത്യാക്കുറിപ്പിൽ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ടെന്നു പൊലീസ് അറിയിച്ചു. അറസ്റ്റിലായ മുൻ ഭർത്താവ് പെരുങ്കടവിള തത്തമല സ്വദേശി ശ്രീജിത്തിനെ (47) കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അഞ്ചു ദിവസം മുൻപാണ് ഇവർ വിവാഹമോചനം നേടിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ…

Read More

ലൈംഗികാരോപണ കേസ്; ജെഡിഎസ് നേതാവും മുൻ മന്ത്രിയുമായ എച്ച് ഡി രേവണ്ണയുടെ ജുഡിഷ്യൽ കസ്റ്റഡി 14 വരെ നീട്ടി

ഹാസനിലെ വിവാദമായ ലൈംഗിക വിഡിയോ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജെഡിഎസ് നേതാവും മുൻ മന്ത്രിയുമായ എച്ച്.ഡി. രേവണ്ണയുടെ ജുഡിഷ്യൽ കസ്റ്റഡി നീട്ടി. ഈ മാസം 14 വരെയാണ് നീട്ടിയിരിക്കുന്നത്. വീട്ടുജോലിക്കാരിയുടെ മകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മേയ് നാലിനാണ് രേവണ്ണയെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) അറസ്റ്റു ചെയ്തത്. ജോലിക്കാരിയായ സ്ത്രീയെ സ്വദേശമായ മൈസൂരുവിൽ നിന്ന് രേവണ്ണയുടെ സഹായി സതീഷ് ബാബണ്ണ തട്ടിക്കൊണ്ടുപോയെന്നായിരുന്നു പരാതി. ഏപ്രിൽ 29നാണ് ബാബണ്ണ ജോലിക്കാരിയെ തട്ടിക്കൊണ്ടുപോയതെന്നാണ് പരാതിയിൽ പറയുന്നത്. പിന്നീട് അഞ്ച്…

Read More

തിരുവനന്തപുരത്ത് വീട്ടിലെ പ്രസവത്തിനിടെ സ്ത്രീയും കുഞ്ഞും മരിച്ച സംഭവം; ഭർത്താവ് റിമാന്റിൽ

തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്ത് വീട്ടിലെ പ്രസവത്തിനിടെ സ്ത്രീയും കുഞ്ഞും മരിച്ച സംഭവത്തിൽ, ഭർത്താവ് നയാസ് റിമാന്റിൽ. നയാസിന്റെ അറസ്റ്റ് ഇന്നലെ വൈകിട്ടോടെയാണ് പോലീസ് രേഖപ്പെടുത്തിയത്. നരഹത്യാകുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. അതേസമയം കൂടുതൽ പേരെ പ്രതിചേർക്കേണ്ടത് ഉണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ഇയാളുടെ ആദ്യഭാര്യയും, മകളും ചേർന്നാണ് പ്രസവം എടുത്തതെന്നാണ് ലഭ്യമാകുന്ന വിവരം. ഇക്കാര്യങ്ങളും, അക്യുപങ്ചർ ചികിത്സ നൽകിയതുമൊക്കെ അന്വേഷണ പരിധിയിലുണ്ട്. ചൊവ്വാഴ്ച വൈകിട്ടാണ്, വീട്ടിലെ പ്രസവത്തിനിടെ പാലക്കാട് സ്വദേശിയായ ഷമീറയും കുഞ്ഞും മരണപ്പെട്ടത്. ഇരുവർക്കും നയാസ് ചികിത്സ…

Read More

ആലുവയിൽ പൊലീസുകാരനു നേരെ ആക്രമണം; പ്രതി റിമാൻഡിൽ

ആലുവ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിലെ പ്രതിയെ റിമാൻഡ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ ജാർഖണ്ഡ് ജെസ്പൂർ സ്വദേശി സുരേഷ് കുമാറിനെയാണ് (42) കോടതി റിമാൻഡ് ചെയ്തത്. സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ രാജേഷിനാണ് ആക്രമണത്തിൽ പരുക്കേറ്റത്.  ആലുവ പെരിയാർ നഗർ റസിഡൻസിയിൽ സുരേഷ് കുമാർ പ്രശ്‌നം ഉണ്ടാക്കുന്നെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് എത്തുകയായിരുന്നു. പൊലീസെത്തുമ്പോൾ സുരേഷ് കുമാർ അക്രമാസക്തനായ നിലയിലായിരുന്നു. പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ രാജേഷിന്റെ ചെവിയുടെ ഭാഗത്ത് കല്ലുകൊണ്ട് ഇടിയേറ്റു. സാരമായി…

Read More

വയോധികയെ മർദിച്ച സംഭവം; മരുമകൾ മഞ്ജുമോൾ റിമാൻഡിൽ

കൊല്ലത്ത് വയോധികയെ മർദ്ദിച്ച സംഭവത്തിൽ പ്രതിയായ മരുമകൾ മഞ്ജുമോൾ തോമസിനെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് കോടതി റിമാൻഡ് ചെയ്തത്. തുടർന്ന് പ്രതിയായ മഞ്ജുമോളെ തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് മാറ്റി. പ്രതിയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതി റിമാൻഡ് ചെയ്തത്. മക്കളെ പരിചരിക്കാനായി ജാമ്യം വേണമെന്നായിരുന്നു ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നത്. എന്നാൽ, കോടതി ഇത് പരിഗണിച്ചില്ല.  തേവലക്കരയിൽ വയോധികയെ അതിക്രൂരമായാണ് മരുമകൾ മഞ്ജു മർദ്ദിച്ചത്. ഇതിൻറെ ദൃശ്യങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. സംഭവത്തിൽ കേസെടുത്ത പൊലീസ് പ്രതിയായ മഞ്ജുവിനെ അറസ്റ്റ്…

Read More

ഡോ. ഷഹനയുടെ മരണം: റുവൈസിനെ അഞ്ചു ദിവസത്തെ കസ്റ്റഡിയിൽ വിട്ടു

യുവ ഡോക്ടർ ഷഹനയുടെ ആത്മഹത്യയിൽ പ്രതി റുവൈസിനെ കോടതി കസ്റ്റഡിയിൽ വിട്ടു. അഞ്ചു ദിവസത്തേക്കാണ് കസ്റ്റഡി. ഞ്ചിയൂർ അഡിഷനൽ ജുഡിഷ്യൽ മജിസ്‌ട്രേറ്റിന്റേതാണ് ഉത്തരവ് മെഡിക്കൽ കോളജ് പൊലീസ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് റുവൈസിനെ മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിനുശേഷം വഞ്ചിയൂർ കോടതിയിൽ നൽകിയ പ്രതിയുടെ ജാമ്യഹരജി കോടതി തള്ളിയിരുന്നു. അതിനു പിന്നാലെയാണ് അഞ്ചു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ട് കോടതി ഉത്തരവ്. കൂടുതൽ ചോദ്യംചെയ്ത ശേഷം പ്രതിയുമായി തെളിവെടുപ്പ് നടത്തുമെന്ന് പൊലീസ് അറിയിച്ചു….

Read More

കുട്ടിയെ തട്ടികൊണ്ടുപോയ കേസ്; പ്രതികള്‍ റിമാന്‍ഡില്‍

ഓയൂരിൽ നിന്ന് ആറ് വയസ്സുകാരിയെ തട്ടികൊണ്ടുപോയ കേസിൽ പ്രതികളെ റിമാൻഡ് ചെയ്തു. ഡിസംബർ 15 വരെയാണ് പ്രതികളെ റിമാൻഡ് ചെയ്തിരിക്കുന്നത്. ഒന്നാം പ്രതി പത്മകുമാർ, രണ്ടാം പ്രതി അനിത കുമാരി മൂന്നാം പ്രതി അനുപമ എന്നിവരെയാണ് റിമാൻഡ് ചെയ്തത്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പുകൾ ഉൾപ്പെടെ പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. കുട്ടിയെ തട്ടികൊണ്ടുപോയി അന്യായമായി തടങ്കലിൽ വെച്ച കുറ്റത്തിന് ഐപിസി 346, തട്ടി കൊണ്ടു പോയ കുറ്റത്തിന് ഐപിസി 361, 363 , മോചന ദ്രവ്യം ആവശ്യപ്പെട്ട…

Read More

കളമശ്ശേരി സ്‌ഫോടന കേസ് പ്രതി മാർട്ടിനെ റിമാൻഡ് ചെയ്തു

കളമശ്ശേരി സ്‌ഫോടന കേസ് പ്രതി ഡൊമിനിക് മാർട്ടിനെ റിമാൻഡ് ചെയ്തു. ഡൊമിനിക് മാർട്ടിൻറെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചതോടയാണ് പൊലീസ് കോടതിയിൽ ഹാജരാക്കിയത്. തുടർന്ന് പ്രതിയെ റിമാൻഡ് ചെയ്യുകയായിരുന്നു. അഭിഭാഷകൻ വേണ്ടെന്ന് വീണ്ടും ഡൊമിനിക് മാർട്ടിൻ കോടതിയിൽ ആവർത്തിച്ചു. ഇന്ന് രാവിലെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ഡൊമിനിക് മാർട്ടിനെ ഹാജരാക്കിയത്. തെളിവെടുപ്പും ചോദ്യം ചെയ്യലും പൂർത്തിയായ സാഹചര്യത്തിൽ പൊലീസ്, വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെട്ടില്ല. ഇതോടെയാണ് പ്രതിയെ കോടതി റിമാൻഡ് ചെയ്തത്.  കൊടകര പോലീസ് സ്റ്റേഷനിൽ നടത്തിയ…

Read More