56 വർഷത്തിന് ശേഷം കണ്ടെത്തിയ മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ സൈന്യത്തിന്റെ ശ്രമം; പ്രത്യേക വിമാനം സജ്ജമാക്കി

56 കൊല്ലം മുമ്പ് ഹിമാചൽപ്രദേശിലെ റോത്താംഗ് ചുരത്തിനടുത്ത് വിമാനം തകർന്ന് വീണ് കാണാതായ സൈനികർക്കായുള്ള തെരച്ചിൽ പുരോഗമിക്കുന്നു. മലയാളിയായ തോമസ് ചെറിയാൻ അടക്കം നാല് പേരുടെ മൃതദേഹങ്ങൾ ഇന്നലെ രാത്രിയോടെ റോത്താംഗ് പാസിന് സമീപമുള്ള ലോസർ ഹെലിപാഡിൽ എത്തിച്ചു. മൃതദേഹങ്ങളുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി ചണ്ഡിഗഡിലേക്ക് ഇന്ന് കൊണ്ടുപോകും. ഉച്ചയോടെ മൃതദേഹങ്ങൾ ചണ്ഡിഗഡിൽ എത്തിക്കുമെന്നാണ് വിവരം. ഇന്ന് തന്നെ തോമസിന്റെ മൃതദേഹം നാട്ടിലെത്തിക്കാനാണ് സൈന്യത്തിന്റെ ശ്രമം. ഇതിനായി വ്യോമസേനയുടെ പ്രത്യേക വിമാനം സജ്ജമാക്കിയിട്ടുണ്ട്. 102 പേരുമായി ചണ്ഡിഗഡിൽ നിന്ന്…

Read More

ടൈറ്റൻ സമുദ്ര പേടകം അപകടത്തിൽപ്പെട്ട് മരിച്ചവരുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തി

ടൈറ്റൻ സമുദ്ര പേടകം അപകടത്തിൽപ്പെട്ട് മരിച്ചവരുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട്. യുഎസ് കോസ്റ്റ് ഗാർഡാണ് ഇക്കാര്യം പുറത്തുവിട്ടത്. ടൈറ്റാനിക്കിന്‍റെ അവശിഷ്ടം കാണാൻ പോയ പേടകത്തിന്റെ ഭാഗങ്ങൾ കഴിഞ്ഞ ദിവസം കാനഡയിലെ സെന്റ് ജോൺസിൽ എത്തിച്ചിരുന്നു. അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ലാൻഡിംഗ് ഫ്രെയിമും പിൻ കവറും കണ്ടെത്താൻ കഴിഞ്ഞത് നിർണായകമായി. ലഭ്യമായ അവശിഷ്ടങ്ങൾ വിശദമായ പരിശോധനകൾക്ക് വിധേയമാക്കുന്നതോടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷ. അഞ്ച് പേരുമായി അറ്റലാൻ്റിക് സമുദ്രത്തിനടിയിലേക്ക് പോയ പേടകം ഉൾവലിഞ്ഞ് തകരാൻ ഇടയായ സാഹചര്യം കണ്ടെത്താൻ നിർണായകമാണ്…

Read More

മാമുക്കോയയുടെ ആരോഗ്യനിലയിൽ മാറ്റമില്ല

ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടൻ മാമുക്കോയയുടെ ആരോഗ്യനിലയിൽ മാറ്റമില്ല. തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്. നിലവിലെ സാഹചര്യത്തിൽ വെന്റിലേറ്റർ നീക്കം ചെയ്യാറായിട്ടില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. ഹൃദയാഘാതത്തിന് പുറമെ തലച്ചോറിലെ രക്തസ്രാവം കൂടിയതാണ് ആരോഗ്യ നില വഷളാകാൻ കാരണം.  മലപ്പുറം പൂങ്ങോട് സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യുന്നതിനിടയാണ് മാമുക്കോയയ്ക്ക്  ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Read More

അരുണാചലിൽ കൊല്ലപ്പെട്ട മലയാളി സൈനികന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

അരുണാചൽ പ്രദേശിൽ സൈനിക ഹെലികോപ്റ്റർ അപകടത്തിൽപെട്ടതിനെ തുടർന്ന് കൊല്ലപ്പെട്ട മലയാളി സൈനികൻ അശ്വിന്റെ മൃതദേഹം നാളെ നാട്ടിൽ എത്തിച്ചേക്കും. എത്രയും വേഗം നാട്ടിൽ എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് തൃക്കരിപ്പൂർ എംഎൽഎ എം രാജഗോപാൽ പറഞ്ഞു. അശ്വിന്റെ വേർപാടിൽ ദുഖത്തിലാണ് കാസർകോട് ചെറുവത്തൂർ കിഴക്കേമുറി നിവാസികളും സുഹൃത്തുക്കളും ബന്ധുക്കളും. മാതാപിതാക്കളും രണ്ട് സഹോദരിമാരുമടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു ഇരുപത്തിനാലുകാരനായ അശ്വിൻ. ചെറുവത്തൂർ കിഴേക്കമുറിയിലെ കാട്ടുവളപ്പിൽ അശോകന്റെ മകൻ കെവി അശ്വിൻ സൈനിക ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച വിവരം ഇന്നലെ…

Read More