മദ്യ നയക്കേസിൽ കെജ്രിവാളിന് തിരിച്ചടി; ജയിലില്‍ തുടരും

മദ്യ നയക്കേസിൽ വിചാരണക്കോടതി നൽകിയ ജാമ്യം ചോദ്യം ചെയ്തത് ഇഡി നൽകിയ ഹർജിയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തിരിച്ചടി. ജാമ്യം സ്റ്റേ ചെയ്തു. ഇഡിയുടെ അപേക്ഷ പരിഗണിക്കാൻ കൂടുതൽ സമയം വേണമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി. അവധിക്കാല ബെഞ്ചിന് തീരുമാനം എടുക്കാനാകില്ലെന്നും വിചാരണക്കോടതി ഉത്തരവിലെ ചില നിരീക്ഷണങ്ങൾ ശരിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കെജ്‌രിവാളിന് ജാമ്യം അനുവദിച്ച വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി നേരത്തെ താൽക്കാലികമായി സ്റ്റേ ചെയ്തിരുന്നു. ഇന്ന് പരിഗണിച്ച കോടതി വിചാരണക്കോടതി വിധി സ്റ്റേ…

Read More

തൃശ്ശൂർ പൂരം: മദ്യനിരോധന സമയം വെട്ടിക്കുറച്ച് പുതിയ ഉത്തരവിറക്കി കളക്ടര്‍

തൃശ്ശൂര്‍ പൂരത്തോടനുബന്ധിച്ച് മദ്യനിരോധന സമയക്രമത്തില്‍ മാറ്റം വരുത്തി ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ഹൈക്കോടതി വിധിയെ തുടര്‍ന്നാണ് ഭേദഗതി വരുത്തിയത്. നാളെ (ഏപ്രില്‍ 19) പുലര്‍ച്ചെ രണ്ട് മണി മുതല്‍ 20 ന് രാവിലെ 10 വരെയാണ് മദ്യനിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. തൃശ്ശൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ ഉള്‍പ്പെട്ട എല്ലാ മദ്യവില്‍പനശാലകളും കള്ള് ഷാപ്പ്, ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകള്‍, ബാര്‍ എന്നിവ പൂര്‍ണമായും അടച്ചിടുന്നതിനും മദ്യം, മറ്റു ലഹരി വസ്തുക്കളുടെ വില്‍പനയുമാണ് നിരോധിച്ചത്. നേരത്തെ ഏപ്രില്‍ 19ന് പുലര്‍ച്ചെ രണ്ട് മണി…

Read More

സംസ്ഥാനത്ത് ഉയർന്ന താപനില; ഞായറാഴ്ച്ച വരെ അഞ്ച് ജില്ലകളിൽ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്തെ ഉയർന്ന താപനില മാറ്റമില്ലാതെ തുടരുന്നു. ഞായറാഴ്ച്ച വരെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടാണ്. പാലക്കാട്, കൊല്ലം, പത്തനംതിട്ട,തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ ആണ് മുന്നറിയിപ്പ്. ഈ ജില്ലകളിൽ സാധാരണയെക്കാൾ 2 മുതൽ 4 ഡിഗ്രി സെല്‍ഷ്യസ് വരെ കൂടുതൽ താപനില രേഖപെടുത്താനാണ് സാധ്യത. ദിനംപ്രതി ചൂട് കൂടുന്നതോടെ ചൂടിൽ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരുവനന്തപുരമടക്കം സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കഴിഞ്ഞ ദിവസം ചെറിയതോതിലുള്ള വേനൽ മഴ ലഭിച്ചു.

Read More

രാജസ്ഥാനിൽ രാമക്ഷേത്ര ഉദ്ഘാടന ദിവസം മദ്യശാലകള്‍ അടച്ചിടും

അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ പ്രാണ്‍ പ്രതിഷ്ഠയോടനുബന്ധിച്ച് ജനുവരി 22ന് സംസ്ഥാനത്ത് ‘ഡ്രൈ ഡേ’ആയിരിക്കുമെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍. സംസ്ഥാനത്തെ 7000ത്തിലധികം മദ്യശാലകളും ബാറുകളും അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് രാജസ്ഥാന്‍ എക്സൈസ് വകുപ്പ് ഞായറാഴ്ച പുറത്തിറക്കി. “ഈ ദിവസം മുഴുവൻ മദ്യശാലകൾ അടഞ്ഞുകിടക്കും. രാജസ്ഥാനിൽ മദ്യശാലകൾ അടയ്ക്കുന്ന സമയം രാത്രി 8 മണിയാണ്. ഈ സാഹചര്യത്തിൽ ജനുവരി 21 ന് രാത്രി 8 മണിക്ക് മദ്യശാലകൾ അടച്ച് ജനുവരി 23ന് രാവിലെ തുറക്കും” ഉത്തരവിൽ പറയുന്നു.ഇതുകൂടാതെ, ജയ്പൂരിലെ…

Read More

മെഡിക്കല്‍ പിജി പ്രവേശനത്തിൽ നീറ്റ് കട്ട് ഓഫ് പൂജ്യമായി തുടരും

മെഡിക്കല്‍ പി.ജി പ്രവേശനത്തിനുള്ള നീറ്റ് കട്ട് ഓഫ് പൂജ്യമാക്കിയത് തുടരും. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനം ചോദ്യം ചെയ്ത് സമര്‍പ്പിച്ച്‌ അഭിഭാഷകൻ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം കുറയുമെന്ന് ചൂണ്ടിക്കാണിച്ചാണ് അഭിഭാഷകൻ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍ ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനം ഹര്‍ജിക്കാരനെ ബാധിക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തള്ളിയത്. ജനറല്‍ വിഭാഗത്തിന് 50 പെര്‍സന്റൈല്‍ ആയിരുന്നത് പൂജ്യമായിട്ടാണ് കുറച്ചത്. രാജ്യത്ത് മെഡിക്കല്‍ പി.ജി സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നതിനെ തുടര്‍ന്നായിരുന്നു തീരുമാനം. ഇതോടെ എല്ലാവര്‍ക്കും പ്രവേശനം ലഭിക്കും. നീറ്റ്…

Read More