അസ്‍മിയ‍യുടെ ആത്മഹത്യ: കലക്ടർക്ക് കത്ത് നൽകി പൊലീസ്

ഇടമനക്കുഴി ഖദീജത്തുൽ വനിത അറബിക് കോളജിലെ പ്ലസ് വൺ വിദ്യാർഥിനി ബീമാപള്ളി സ്വദേശി അസ്‍മിയ‍ മോളുടെ (17) മരണവുമായി ബന്ധപ്പെട്ട കേസിൽ, മതപഠന കേന്ദ്രത്തിന്റെ പ്രവർത്തനം അനുമതിയോടെയല്ലെന്ന് പൊലീസ്. മതപഠന കേന്ദ്രത്തിന് ഏതെല്ലാം വകുപ്പുകളുടെ അനുമതിയുണ്ടെന്ന കാര്യത്തിൽ സംയുക്ത പരിശോധന വേണമെന്ന് ആവശ്യമുയർന്നു. ഇതുമായി ബന്ധപ്പെട്ട് പൊലീസ് കലക്ടർക്ക് കത്തു നൽകി. മരണകാരണം തേടിയുള്ള അന്വേഷണം ഇപ്പോൾ അവസാന ഘട്ടത്തിലാണ്. കേസിൽ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്താനാകുമോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട് അസ്മിയയുടെ ബന്ധുക്കൾ, സഹപാഠികൾ, കോളജ്…

Read More

ജയിലുകളിൽ വിലക്ക് നീക്കി; ദുഃഖ വെള്ളിയും ഈസ്റ്ററും മതസംഘടനകൾക്ക് തടവുകാർക്കൊപ്പം പ്രാർത്ഥനയിൽ പങ്കെടുക്കാം

ജയിലുകളിൽ മതസംഘടനകൾക്കുണ്ടായിരുന്ന നിയന്ത്രണങ്ങൾ നീക്കി. ദുഃഖ വെള്ളിയാഴ്ചയും ഈസ്റ്ററിമെല്ലാം തടവുകാർക്കൊപ്പം പ്രാർത്ഥനയിൽ പങ്കെടുക്കാൻ സംഘടനകൾക്ക് കഴിയും. ജയിൽ മേധാവി കൊണ്ടുവന്ന നിയന്ത്രണത്തിനെതിരെ ശക്തമായ എതിർപ്പിനെ തുടർന്നാണ് മാറ്റം വരുത്തിയത്. ജയിലുകളിൽ ആധ്യാത്മിക മത പഠന ക്ലാസുകള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തിയ ‍ഉത്തരവ് മണിക്കൂറിനുള്ളിലാണ് ജയിൽ വകുപ്പ് തിരുത്തിയത്. കെസിബിസി അധ്യക്ഷൻ മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയതിന് പിന്നാലെയാണ് നടപടി. വിശുദ്ധ വാരത്തിൽ വന്ന നിയന്ത്രണം പിൻവലിക്കണം എന്ന് കർദ്ദിനാൾ ക്ലിമ്മിസ് ആവശ്യപ്പെട്ടിരുന്നു.  സംസ്ഥാനത്തെ എല്ലാ ജയിലുകളിലും മത സംഘടനകൾക്ക് ജയിലുകൾക്ക്…

Read More

സംസ്ഥാനത്തെ ജയിലുകളിൽ മതപഠന ക്ലാസുകൾ വിലക്കി ജയിൽ മേധാവി ഉത്തരവിട്ടു

സംസ്ഥാനത്തെ ജയിലുകളിൽ മതപഠന ക്ലാസുകളും ആത്യാന്മിക ക്ലാസുകളും വേണ്ടെന്ന് ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായ. ഇതുമായി ബന്ധപ്പെട്ട എല്ലാ അനുമതികളും കഴിഞ്ഞ മാസം 30 ഓടെ അവസാനിച്ചതായി അദ്ദേഹം അറിയിച്ചു. ഇനി മുതൽ തടവുപുള്ളികൾക്ക് മോട്ടിവേഷൻ ക്ലാസുകൾ മാത്രം മതിയെന്ന് വ്യക്തമാക്കിയ അദ്ദേഹം മോട്ടിവേഷൻ സംഘടന കളുടെ പാനൽ നൽകണമെന്നും ജയിൽ സൂപ്രണ്ടുമാർക്ക് നിർദ്ദേശം നൽകി.  സംസ്ഥാനത്തെ എല്ലാ ജയിലുകളിലും മത സംഘടനകൾക്ക് ജയിലുകൾക്ക് അകത്ത് പ്രവേശനം ഉണ്ടായിരുന്നു. ഇവർ തടവുപുള്ളികൾക്ക് ആധ്യാത്മിക ക്ലാസുകൾ നൽകിയിരുന്നു….

Read More

രഹ്ന ഫാത്തിമക്കെതിരായ കേസ് സ്റ്റേ ചെയ്യില്ലെന്ന് ഹൈക്കോടതി

ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമക്കെതിരായ കേസ് സ്റ്റേ ചെയ്യില്ലെന്ന് ഹൈക്കോടതി. മതവികാരം വ്രണപ്പെടുത്തിയെന്ന കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യമാണ് ഹൈക്കോടതി നിരസിച്ചത്. കേസ് റദ്ദാക്കണമെന്ന രഹന ഫാത്തിമയുടെ ഹർജിയിലാണ് ജസ്റ്റിസ് സിയാദ് റഹ്‌മാൻ സ്റ്റേ ആവശ്യം തള്ളിയത്.  കുക്കറി ഷോയിലൂടെ മതവികാരം വൃണപ്പെടുത്തി എന്നായിരുന്നു രഹ്നക്കെതിരായ കേസ്. സമൂഹ മാധ്യമങ്ങളിൽ ‘ഗോമാതാ ഉലർത്ത്’ എന്ന പേരിൽ ബീഫ് പാചകം ചെയ്യുന്ന കുക്കറി വീഡിയോ പോസ്റ്റ് ചെയ്തതിനാണ് രഹന ഫാത്തിമക്കെതിരെ കേസെടുത്തത്. യൂട്യൂബ് ചാനൽ വഴി വർഗീയ സംഘർഷമുണ്ടാക്കാനായി പാചക…

Read More