
മതപരമായി ചോദ്യങ്ങൾക്ക് ഉടൻ മറുപടി ; മസ്ജിദുൽ ഹറാമിൽ പുതിയ സംവിധാനം
മതപരമായ ചോദ്യങ്ങൾക്ക് ഉടൻ മറുപടി ലഭിക്കുന്ന സംവിധാനത്തിന് മക്കയിലെ മസ്ജിദുൽ ഹറാമിൽ തുടക്കം. ഫോണിലൂടെയാണ് ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കുക. സംവിധാനം ഇരുഹറം മതകാര്യ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് ഉദ്ഘാടനം ചെയ്തു. ഹറം സന്ദർശിക്കുന്നവരുടെ മതപരമായ അന്വേഷണങ്ങൾക്ക് മറുപടി നൽകുന്നതിനും അങ്ങനെ അറിവും ഉൾക്കാഴ്ചയും നേടി ആരാധനാകർമങ്ങളും ഉംറയും കൃത്യമായി നിർവഹിക്കാൻ പഠിപ്പിക്കുകയാണ് ഈ സംവിധാനത്തിന്റെ ലക്ഷ്യം. ‘ചോദിക്കുന്നവർക്ക് ഉത്തരം നൽകുക’ എന്നാണ് സംരംഭത്തിന്റെ പേര്. ഫോണിലൂടെയാണ് ചോദിക്കാനും മറുപടി ലഭിക്കാനുമുള്ള സംവിധാനം. ഇത് ഹറം സന്ദർശിക്കുന്നവർക്ക്…