സംവരണം മതാടിസ്ഥാനത്തിൽ ആകാൻ പാടില്ല; സുപ്രീം കോടതി

മതാടിസ്ഥാനത്തിൽ ആകരുത് സംവരണം എന്ന സുപ്രധാനമായ നിരീക്ഷണവുമായി സുപ്രീം കോടതി. 2010- ന് ശേഷം ബംഗാളിൽ തയ്യാറാക്കിയ ഒ.ബി.സി പട്ടിക റദ്ദാക്കിയ കൊൽക്കത്ത ഹൈക്കോടതി വിധിക്ക് എതിരായ ഹർജി പരിഗണിക്കുമ്പോഴാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. 2010-ന് ശേഷം ഒ.ബി.സി പട്ടികയിൽ 77 വിഭാഗങ്ങളെ ഉൾപ്പെടുത്തിയ ബംഗാൾ സർക്കാർ നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയിരുന്നത്. 77 വിഭാഗങ്ങളിൽ ഭൂരിഭാഗവും മുസ്ലിം വിഭാഗങ്ങൾ ആണ്. പിന്നാക്ക വിഭാ​ഗ കമ്മീഷന്റെ 1993-ലെ നിയമത്തെ മറികടന്നാണ് 2010-ന് ശേഷം എല്ലാ ഒബിസി സർട്ടിഫിക്കറ്റുകളും നൽകിയതെന്ന്…

Read More

മതത്തിന്‍റെ പേരിൽ എന്തും ചെയ്യാമെന്ന് കരുതരുത്; ആന എഴുന്നള്ളിപ്പ് കേസില്‍ ഹൈക്കോടതി

നാട്ടാന പരിപാലനവുമായി ബന്ധപ്പെട്ട കേസില്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് ഹൈകോടതിയുടെ താക്കീത്. തൃപ്പൂണിത്തറ പൂര്‍ണത്രയീശ ക്ഷേത്രത്തിലെ ഉത്സവത്തിന് ആനകളെ എഴുന്നള്ളിച്ചതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ ഫയൽ ചെയ്ത റിപ്പോർട്ട് കോടതി പരിഗണിച്ചു. ദേവസ്വങ്ങളെ ഹൈക്കോടതി താക്കീത് ചെയ്തു. നിർദ്ദേശം എന്ത് കൊണ്ട് നടപ്പാക്കുന്നില്ലെന്നാണ് കോടതി ചോദിച്ചത്. മതത്തിന്‍റെ പേരിൽ എന്തും ചെയ്യാമെന്ന് കരുതരുത്. സാമാന്യ ബുദ്ധി പോലുമില്ലേ എന്നും കോടതി ചോദിച്ചു. ജസ്റ്റിസ് ജയശങ്കർ നമ്പ്യാർ, ജസ്റ്റിസ് പി ഗോപിനാഥ് എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ച് ആണ്…

Read More

രാഷ്ട്രീയക്കാർ മതം പറയുന്നത് നിർത്തിയാൽ താൻ രാഷ്ട്രീയം പറയുന്നത് നിർത്താം; സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതി

രാഷ്ട്രീയക്കാർ മതം പറയുന്നത് നിർത്തിയാൽ താൻ രാഷ്ട്രീയം പറയുന്നത് നിർത്താമെന്ന് വ്യക്തമാക്കി ഉത്തരാഖണ്ഡ് ജ്യോതിർമഠത്തിലെ ശങ്കരാചാര്യർ സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതി. രാഷ്ട്രീയക്കാർ മതത്തിൽ ഇടപെടുന്നത് അവസാനിപ്പിക്കണമെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കവെ അദ്ദേഹം വ്യക്തമാക്കി. ”ഞങ്ങൾ മതാചാര്യന്മാരാണ്. രാഷ്ട്രീയ പ്രസ്താവനകൾ നടത്തേണ്ടവരല്ല. എന്നാൽ, രാഷ്ട്രീയക്കാർ മതത്തിൽ ഇടപെടരുത്. ഇപ്പോൾ രാഷ്ട്രീയക്കാർ നിരന്തരം മതത്തിൽ ഇടപെട്ടുകൊണ്ടിരിക്കുകയാണ്. ഞാൻ ഉറപ്പുതരുന്നു, രാഷ്ട്രീയക്കാർ മതത്തിൽ ഇടപെടുന്നത് അവസാനിപ്പിച്ചാൽ ഞങ്ങൾ രാഷ്ട്രീയം പറയുന്നതും അവസാനിപ്പിക്കാം” -സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതി പറഞ്ഞു. കേദാർനാഥ് ക്ഷേത്രത്തിന്‍റെ മാതൃക…

Read More

‘മതത്തിന്റെയും വർഗ്ഗത്തിന്റെയും പേരിൽ ജനങ്ങളെ ഭയപ്പെടുത്തുന്ന ശക്തികളോട് ജാഗ്രത വേണം’ ; ചങ്ങനാശ്ശേരി അതിരൂപതാ സഹായ മെത്രാൻ മാർ തോമസ് തറയിൽ

മതത്തിന്റെയും വർഗ്ഗത്തിന്റെയും പേരിൽ ജനങ്ങളെ ഭയപ്പെടുത്തുന്ന ശക്തികളോട് ജാഗ്രത വേണമെന്ന് ചങ്ങനാശ്ശേരി അതിരൂപതാ സഹായ മെത്രാൻ മാർ തോമസ് തറയിൽ. ഭരണഘടന ഉറപ്പ് നൽകുന്നത് ഏത് ന്യൂനപക്ഷങ്ങൾക്കും ഇവിടെ ഭയമില്ലാതെ ജീവിക്കാനുള്ള സാഹചര്യമാണ്. ഭയത്തോട് കൂടി ഏതെങ്കിലും ദുർബലനായ മനുഷ്യനെങ്കിലും രാജ്യത്ത് ഭയപ്പെട്ടു ജീവിക്കുകയാണെങ്കിൽ അത് രാജ്യത്തിന്റെ പരാജയമാണ്. ദു:ഖവെള്ളി സന്ദേശത്തിലാണ് മാർ തോമസ് തറയിലിന്റെ പ്രസം​ഗം. അവിടെയാണ് നമുക്ക് ടാ​ഗോറിനെപ്പോലെ പ്രാർത്ഥിക്കേണ്ടത്. എവിടെ മനസ് നിർഭയത്വത്തോട് കൂടിയായിരിക്കാൻ ആ​ഗ്രഹിക്കുന്നുവോ ആ സ്വാതന്ത്ര്യത്തിന്റെ സ്വർ‍​ഗത്തിലേക്ക് എന്നെ നയിക്കണമേയെന്ന്….

Read More

ജാതി – മത- വിദ്വേഷ രാഷ്ട്രീയം സമൂഹത്തിൽ ഉയർത്തുന്നത് വലിയ വെല്ലുവിളി; മുഖ്യമന്ത്രി പിണറായി വിജയൻ

ജാതി-മത വിദ്വേഷ രാഷ്ട്രീയം സമൂഹത്തിൽ വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.വിഭജന രാഷ്ട്രീയത്തിലൂടെ വർഗ്ഗീയ ശക്തികൾ രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവം ഇല്ലാതാക്കാനുള്ള ശ്രമങ്ങളും നടത്തിക്കൊണ്ടിരിക്കുന്നു. മാനവിക ഐക്യത്തെ ശിഥിലീകരിക്കാൻ സങ്കുചിത ശക്തികൾ നിരന്തരം പരിശ്രമിക്കുകയുമാണ്. ശ്രീനാരായണഗുരു വിഭാവനം ചെയ്ത സമൂഹമായി മാറാൻ ഈ വെല്ലുവിളികളെയെല്ലാം മുറിച്ചു കടന്നേ കഴിയൂ. വെല്ലുവിളികളെ നേരിടാൻ ഗുരു ദർശനങ്ങളും ഗുരുവിന്റെ ഉജ്ജ്വല പോരാട്ട ചരിത്രവും ഊർജ്ജമാവട്ടെയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം; “ശ്രീനാരായണ ഗുരുവിന്റെ…

Read More

രാഷ്ട്രീയ കാര്യങ്ങൾക്കായി മതത്തെ ദുരുപയോഗം ചെയ്യരുത്; സൗദി മതകാര്യ മന്ത്രി ഷെയ്ഖ് അബ്ദുൽ ലതീഫ് അൽ ഷെയ്ഖ്

രാഷ്ട്രീയ നേട്ടങ്ങൾക്കായി മതത്തെ ദുരുപയോഗം ചെയ്യുന്നത് അവസാനിപ്പിക്കുന്നതിന് ഇടപെടൽ ശക്തമാക്കണമെന്ന് ആഹ്വാനം ചെയ്ത് സൗദി മതകാര്യ മന്ത്രി ഷെയ്ഖ് അബ്ദുൽ ലതീഫ് അൽ ഷെയ്ഖ്. സൗദിയിൽ തുടക്കമായ അന്താരാഷ്ട്ര ഇസ്ലാമിക സമ്മേളനത്തിലെ ഉദ്ഘാടന പ്രസംഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വർധിച്ചു വരുന്ന വിദ്വേഷ പ്രസംഗങ്ങൾ, മതനിരാസ പ്രവണത എന്നിവയുടെ പശ്ചാത്തലത്തിലാണിത്. രാഷ്ട്രീയ നേട്ടങ്ങൾക്കായി മതത്തെ ദുരുപയോഗം ചെയ്യുന്നുവെന്ന് ചില ഇസ്ലാമിക ഗ്രൂപ്പുകൾക്കെതിരായുള്ള വിമർശനം കൂടിയായാണ് പ്രസ്താവന. പരസ്പര സഹവർതിത്വം, സഹിഷ്ണുത എന്നിവയ്ക്കൊപ്പം തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും വെല്ലുവിളികളും രണ്ട് ദിവസമായി…

Read More

ഏറ്റവും നല്ല മതം സ്‌നേഹം, കുട്ടിക്കാലത്ത് വീട്ടില്‍ അതിനെപ്പറ്റിയൊന്നും പറഞ്ഞിരുന്നില്ല; അനുസിതാര

മതത്തിന്റെയും വിശ്വാസങ്ങളുടെയും ദൈവങ്ങളുടെയും പേരില്‍ വിവിധ ചേരികളായി തിരിഞ്ഞ് സംഘടനകളും വ്യക്തികളും പോര്‍വിളികള്‍ നടത്തുന്ന കാലമാണിത്. മതത്തിന്റെ പേരില്‍ എത്രയോ ആയിരങ്ങള്‍ ഇവിടെ വെട്ടിയും കുത്തിയും മരിച്ചിരിക്കുന്നു. ചില പ്രസ്താവനകള്‍ ഉയര്‍ത്തിവിട്ട വിവാദങ്ങളിലാണ് ഇപ്പോള്‍ കേരളം. ഈ സന്ദര്‍ഭത്തില്‍ യുവതാരം അനുസിതാര പറഞ്ഞ ചില കാര്യങ്ങള്‍ വീണ്ടും ആരാധകര്‍ ഏറ്റെടുക്കുകയാണ്. തന്റെ അച്ഛനും അമ്മയും രണ്ടു മതങ്ങളില്‍ നിന്നുള്ളവരാണെന്ന് അനുസിതാര. എങ്കിലും കുട്ടിക്കാലത്ത് വീട്ടില്‍ അതിനെപ്പറ്റിയൊന്നും പറഞ്ഞിരുന്നില്ല. എന്നാല്‍, എന്റെ ജാതിയേതാ മതമേതാ എന്നൊക്കെ സാധാരണ എല്ലാ…

Read More

‘എന്റെ മതം സത്യത്തിലും അഹിംസയിലും അധിഷ്ഠിതമാണ്, സത്യമാണ് എന്റെ ദൈവമെന്ന് രാഹുൽ; വിധി അപ്രതീക്ഷിതമെന്ന് കോൺഗ്രസ്

അഴിമതി തുറന്നുകാട്ടാനാണ് ശ്രമിച്ചതെന്നും ആരെയും വേദിനിപ്പിക്കാനല്ല പരാമർശം നടത്തിയതെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കോടതിയിൽ. അഴിമതിക്കെതിരെ ശബ്ദമുയർത്താനാണ് എപ്പോഴും ശ്രമിച്ചിട്ടുള്ളതെന്നും സൂറത്ത് ചീഫ് മജിസ്ട്രേറ്റ് കോടതിയിൽ രാഹുൽ പറഞ്ഞു. ‘എല്ലാ കള്ളൻമാർക്കും മോദിയെന്ന പേര്’ എന്ന പരാമർശത്തിൽ, രാഹുലിന് കോടതി രണ്ടുവർഷം തടവുശിക്ഷ വിധിച്ചിരുന്നു. അപ്പീലിന് സാവകാശം നൽകി ഉത്തരവ് മരവിപ്പിച്ച കോടതി രാഹുലിന് ജാമ്യം അനുവദിച്ചു. ‘എന്റെ മതം സത്യത്തിലും അഹിംസയിലും അധിഷ്ഠിതമാണ്. സത്യമാണ് എന്റെ ദൈവം, അത് നേടാനുള്ള മാർഗം അഹിംസയാണ്’ എന്നായിരുന്നു കോടതിവിധിക്കെതിരെ രാഹുൽ…

Read More