വളരെ ആഗ്രഹിച്ച വിധി; ആശ്വാസമുണ്ടെന്ന് നവീൻ ബാബുവിന്റെ സഹോദരൻ

വളരെ ആഗ്രഹിച്ച വിധിയാണെന്നും വളരെ ആശ്വാസമുണ്ടെന്നും നവീൻ ബാബുവിന്റെ സഹോദരൻ പ്രവീൺ ബാബു. എഡിഎം കെ.നവീൻ ബാബുവിന്റെ മരണത്തെത്തുടർന്ന് ആത്മഹത്യാ പ്രേരണക്കുറ്റത്തിനു പ്രതിചേർക്കപ്പെട്ട ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ദിവ്യയുടെ മുൻകൂർജാമ്യ ഹർജി തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയതിൽ പ്രതികരിക്കുകയായിരുന്നു പ്രവീൺ. നിയമപോരാട്ടം തുടരുമെന്ന് നവീൻ ബാബുവിന്റെ കുടുംബം പറഞ്ഞു. ഞങ്ങൾ രാഷ്ട്രീയം നോക്കിയിട്ടില്ല, മുന്നിലുള്ളതു നിയമ വഴി മാത്രമെന്നും സഹോദരൻ പ്രവീൺ ബാബു പറഞ്ഞു.  ജാമ്യം നിഷേധിച്ചതോടെ ദിവ്യയ്ക്ക് ഹൈക്കോടതിയിൽ ജാമ്യഹർജി നൽകാം. വിധി…

Read More

ലോറി കൈ കൊണ്ട് തപ്പിയാണ് കണ്ടെത്തിയത്; ലോറി കണ്ടെത്താനായതിൽ ആശ്വാസമെന്ന് ഡൈവര്‍ ജോമോന്‍

ഗം​ഗാവലി പുഴയിൽ അർജുന് വേണ്ടിയുള്ള തെരച്ചിലിൽ വലിയ വെല്ലുവിളി നേരിട്ടിരുന്നുവെന്ന് ഡൈവിം​ഗ് ടീമിലെ മലയാളി ജോമോൻ. കൊല്ലം സ്വദേശിയാണ് ജോമോൻ.  മഴ പെയ്ത് വെള്ളം കലങ്ങിയിരുന്നതിനാൽ ഒന്നും കാണാൻ കഴിഞ്ഞിരുന്നില്ല. അടിയിൽ നിന്ന് കൈ കൊണ്ട് തെരഞ്ഞാണ് ലോറിയുടെ ഭാ​ഗം കണ്ടെത്തിയതെന്ന് ജോമോൻ പറഞ്ഞു. മണ്ണിനടിയിൽ 3 മീറ്റർ ആഴത്തിൽ ചെളിയിൽ പൂണ്ടുപോയ നിലയിലായിരുന്നു ലോറി കിടന്നിരുന്നത്. ലോറി കണ്ടെത്താനായതിൽ ആശ്വാസമുണ്ടെന്നും ജോമോൻ പറഞ്ഞു. ഇന്നലെ വൈകുന്നേരം മൂന്നരയോടെയാണ് ​ഗം​ഗാവലി പുഴയിൽ നടത്തിയ മൂന്നാം ഘട്ട തെരച്ചിലിനൊടുവിൽ…

Read More