ഗാസയിലേക്കുള്ള സൗ​ദി അ​റേ​ബ്യ​യു​ടെ സഹായം തുടരുന്നു; റിലീഫ് പ്രവർത്തനങ്ങൾക്കായി ട്രക്കുകളും ഫോർക്ക് ലിഫ്റ്റുകളും കൈമാറി

ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ഇ​ര​യാ​ക്ക​പ്പെ​ടു​ന്ന ഗാ​സ​ക്കാ​ർ​ക്കു​ള്ള ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ഹാ​യി​ക്കാ​ൻ സൗ​ദി അ​റേ​ബ്യ​യു​ടെ സ​ഹാ​യം തു​ട​രു​ന്നു. റി​ലീ​ഫ്​ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​നു​ള്ള സ​ഹാ​യ​ത്തി​നാ​യി ട്ര​ക്കു​ക​ളും ഫോ​ർ​ക്ക് ലി​ഫ്റ്റു​ക​ളു​മാ​യി സൗ​ദി​യു​ടെ ര​ണ്ട് വി​മാ​ന​ങ്ങ​ൾ ഈ​ജി​പ്തി​ലെ അ​ൽ​അ​രീ​ഷ് അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി. അ​ൽ അ​രീ​ഷി​ലെ​ത്തു​ന്ന ദു​രി​താ​ശ്വാ​സ വ​സ്തു​ക്ക​ൾ ലോ​ഡ്​ ചെ​യ്യു​ന്ന​തി​നും കൊ​ണ്ടു​പോ​കു​ന്ന​തി​നു​മാ​ണ്​ ര​ണ്ട്​ ട്ര​ക്കു​ക​ളും ഫോ​ർ​ക്ക്​ ലി​ഫ്​​റ്റു​ക​ളു​മെ​ത്തി​ച്ച​ത്. ഈ​ജി​പ്ഷ്യ​ൻ റെ​ഡ്  ക്ര​സ​ൻ​റി​നെ സ​ഹാ​യി​ക്കാ​നാ​ണി​ത്. ഇ​സ്രാ​യേ​ലി​​ന്‍റെ മ​നു​ഷ്വ​ത്വ​ര​ഹി​ത ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ത​ക​ർ​ന്ന​ടി​ഞ്ഞ ആ​രോ​ഗ്യ​മേ​ഖ​ല​യി​ലേ​ക്ക് ആ​വ​ശ്യ​മാ​യ പ്ര​ത്യേ​ക സ​ഹാ​യ പ​ദ്ധ​തി​ക​ളും സൗ​ദി ഇ​തി​ന​കം ന​ട​പ്പാ​ക്കി​വ​രു​ക​യാ​ണ്. ആം​ബു​ല​ൻ​സു​ക​ള​ട​ക്കം ചി​കി​ത്സാ​രം​ഗ​ത്ത് അ​നി​വാ​ര്യ​മാ​യും…

Read More