
ദുരിതാശ്വാസനിധി ഫണ്ട് തട്ടിപ്പ് കേസ്; ഉപലോകായുക്തമാരെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരൻ ആർഎസ് ശശികുമാർ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ഫണ്ട് തട്ടിപ്പ് കേസിൽ വിധി പറയുന്നതിൽ നിന്നും ഉപ ലോകായുക്തമാരെ ഒഴിവാക്കണം എന്നാവശ്യപ്പെട്ട് പരാതിക്കാരൻ ആർഎസ് ശശികുമാർ ലോകായുക്തയിൽ ഇടക്കാല ഹർജി നൽകി. കേസിൽ മൂന്നംഗ ബെഞ്ച് ഉത്തരവ് പറയരുതെന്നാണ് പരാതിക്കാരന്റെ ആവശ്യം. കഴിഞ്ഞ ആഗസ്റ്റ് 11ന് കേസിൽ അവസാന വാദം കേട്ട ലോകായുക്തയുടെ മൂന്നംഗ ബെഞ്ച് ഹർജ്ജിയിൽ വാദം പൂർത്തിയാക്കി ഉത്തരവിനായി മാറ്റിയിരിക്കുമ്പാളാണ് പരാതികാരന്റെ ഇടക്കാല ഹർജി. മുൻ എംഎൽഎ കെ കെ രാമചന്ദ്രന്റെ ജീവചരിത്ര പുസ്തക പ്രകാശനത്തിൽ ഉപ ലോകയുക്ത ബാബു…