ലബനാൻ ജനതയ്ക്ക് സഹായം തുടർന്ന് സൗ​ദി അ​റേ​ബ്യ ; 27മത് ദുരിതാശ്വാസ വിമാനം ബെയ്റൂത്തിലെത്തി

ഇ​സ്രാ​യേ​ൽ അ​തി​ക്ര​മ​ത്തി​ൽ പൊ​റു​തി​മു​ട്ടു​ക​യും സം​ഘ​ർ​ഷ​ത്തി​ൽ കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ടു​ക​യും ചെ​യ്ത ല​ബ​നാ​നി​ലെ ജ​ന​ങ്ങ​ൾ​ക്ക് സ​ഹാ​യം തു​ട​ർ​ന്ന് സൗ​ദി അ​റേ​ബ്യ. ദേ​ശീ​യ ചാ​രി​റ്റി ഏ​ജ​ൻ​സി​യാ​യ കി​ങ് സ​ൽ​മാ​ൻ സെൻറ​ർ ഫോ​ർ ഹ്യൂ​മാ​നി​റ്റേ​റി​യ​ൻ റി​ലീ​ഫ് സെ​ന്‍റ​റി​ന്‍റെ (കെ.​എ​സ്. റി​ലീ​ഫ്) ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ദു​രി​താ​ശ്വാ​സ വ​സ്​​തു​ക്ക​ൾ ല​ബ​നാ​നി​ലേ​ക്ക് സൗ​ദി അ​യ​ക്കു​ന്ന​ത്. 27മ​ത് ദു​രി​താ​ശ്വാ​സ വി​മാ​നം തി​ങ്ക​ളാ​ഴ്​​ച ല​ബ​നാ​ൻ ത​ല​സ്ഥാ​ന ന​ഗ​ര​മാ​യ ബെ​യ്‌​റൂ​ത്തി​ലെ റ​ഫി​ഖ്​ ഹ​രി​രി അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി. റി​യാ​ദി​ലെ കി​ങ്​ ഖാ​ലി​ദ് അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ നി​ന്ന് ഭ​ക്ഷ​ണം, മെ​ഡി​ക്ക​ൽ, പാ​ർ​പ്പി​ട സം​വി​ധാ​ന​ങ്ങ​ള​ട​ങ്ങി​യ വ​സ്​​തു​ക്ക​ളും വ​ഹി​ച്ചാ​ണ്​ വി​മാ​നം…

Read More