
വധശിക്ഷ റദ്ദ് ചെയ്തു ; വിധിയുടെ ആശ്വാസത്തിൽ അബ്ദുൽ റഹീമിന്റെ ഉമ്മയെ സന്ദർശിച്ച് സഹായസമിതി
സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ വധശിക്ഷ റദ്ദ് ചെയ്ത് കോടതി വിധിയുണ്ടായ ആശ്വാസത്തിൽ റിയാദിലെ അബ്ദുൽ റഹീം സഹായസമിതി മുഖ്യ രക്ഷാധികാരി അഷ്റഫ് വേങ്ങാട്ട്, ജനറൽ കൺവീനർ അബ്ദുല്ല വല്ലാഞ്ചിറ, മൊയ്തീൻ കോയ കല്ലമ്പാറ എന്നിവർ കോഴിക്കോട് കോടമ്പുഴയുള്ള വീട്ടിലെത്തി റഹീമിന്റെ ഉമ്മയെ സന്ദർശിച്ചു. ദീർഘകാലത്തെ പ്രാർഥനക്ക് ഉത്തരം ലഭിക്കുകയാണെന്നും എന്റെ മകനുവേണ്ടി പല രീതിയിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി പറയുകയാണെന്നും റഹീമിന്റെ മാതാവ് പാത്തുമ്മ പറഞ്ഞു. ഇനി മോൻ എന്റെ അടുത്തെന്നാണ് എത്തുകയെന്ന് നിറകണ്ണുകളോടെ…