ഒമാനിലെ മഴക്കെടുതി ; വിവിധ ഇടങ്ങളിലായി 1,333 പേരെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി

ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ ഇതുവരെ പ്രവർത്തനക്ഷമമാക്കിയ 18 ദുരിതാശ്വാസ, അഭയകേന്ദ്രങ്ങളിൽ 1,333 പേരെ പ്രവേശിപ്പിച്ചതായി നാഷണൽ സെന്‍റര്‍ ഫോർ എമർജൻസി മാനേജ്‌മെന്‍റ് അറിയിച്ചു. അൽ-ബുറൈമിയിൽ നിന്ന് സോഹാറിലേക്കുള്ള വാദി അൽ ജിസി റോഡും, അൽ ജബൽ അൽ അഖ്ദർ റോഡും സുരക്ഷാ കണക്കിലെടുത്ത് അടച്ചിട്ടതായി അറിയിപ്പിൽ പറയുന്നു. കാലാവസ്ഥാ വ്യതിയാനം ബാധിച്ച ഗവർണറേറ്റുകളിൽ വൈദ്യുതി മുടക്കം നേരിടുന്നതായും ഔദ്യോഗിക സ്ഥിരീകരണങ്ങൾ ലഭിച്ചിട്ടുണ്ട് . എന്നാൽ വൈദ്യുതി വേഗത്തിൽ പുനഃസ്ഥാപിക്കാനുള്ള നടപടിക്രമണങ്ങൾ പുരോഗമിച്ചു വരുന്നതായും നാഷണൽ സെൻറർ ഫോർ…

Read More