
റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഡയറക്ടർ ബോർഡിൽ നിന്ന് നിതാ അംബാനി ഒഴിഞ്ഞു; മക്കൾ ഡയറക്ടർ ബോർഡിൽ
റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിൽ തലമുറ മാറ്റം. നിതാ അംബാനി ഡയറക്ടർ സ്ഥാനം ഒഴിഞ്ഞു. മക്കളായ ആകാശ്, ഇഷ, ആനന്ദ് എന്നിവരെ ഡയറക്ടർ ബോർഡിൽ ഉൾപ്പെടുത്തി. ഇവരെ കമ്പനിയുടെ നോൺ എക്സിക്യൂട്ടീവ് ഡയറക്ടർമാരായാണ് നിയമിച്ചത്.റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ 46-ാമത് വാർഷിക പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് നിത അംബാനി ബോർഡിൽ നിന്നും വിട്ടുനിൽക്കുന്നതിനെ കുറിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയർമാൻ മുകേഷ് അംബാനി അറിയിച്ചത്. അതേസമയം, നിത അംബാനി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ബോർഡ് യോഗങ്ങളിൽ സ്ഥിരം ക്ഷണിതാവായി…