ട്രോളിയിൽ പണമുണ്ടോ ഇല്ലയോ എന്നത് പാർട്ടികളല്ല പൊലീസാണ് നോക്കേണ്ടത്: എന്‍.എന്‍ കൃഷ്ണദാസ്

ട്രോളി വിവാദത്തില്‍ സിപിഎമ്മില്‍ ഭിന്നാഭിപ്രായം. ട്രോളി വിവാദം അനാവശ്യമെന്ന് മുതിര്‍ന്ന നേതാവ് എന്‍ എന്‍ കൃഷ്ണദാസ് തുറന്നടിച്ചു. തെരഞ്ഞെടുപ്പിൽ ജനകീയ, രാഷ്ട്രീയ വിഷയങ്ങളാണ് ചർച്ച ചെയ്യേണ്ടത്. ട്രോളിയിൽ പണമുണ്ടോ ഇല്ലയോ എന്നത് പാർട്ടികളല്ല പൊലീസാണ് നോക്കേണ്ടത്. മഞ്ഞപ്പെട്ടി, നീലപ്പെട്ടി എന്നൊക്കെ പറഞ്ഞ് ആളുകളുടെ കണ്ണിൽ പൊടി ഇടരുത്. താൻ പറയുന്നതാണ് സിപിഎം നിലപാട്. മന്ത്രി എം ബി രാജേഷ് എന്തിനാണ് ട്രോളി വിവാദം ഉന്നയിക്കുന്നതെന്ന് അദ്ദേഹത്തോട് ചോദിക്കണം. ജില്ലാ സെക്രട്ടറി ഉടൻ മറുപടി പറയും. ജില്ലാ സെക്രട്ടറി…

Read More