ബിജു സോപാനവും ശിവാനിയും പ്രധാന കഥാപാത്രങ്ങളാവുന്ന ‘റാണി’; ഒക്ടോബർ 6ന് തിയേറ്ററിലേക്ക്

‘ഉപ്പും മുളകും’ എന്ന ജനപ്രിയ പരിപാടിയിലൂടെ അച്ഛനും മകളുമായി പ്രേക്ഷകർക്ക് മുന്നിൽ നിറഞ്ഞാടിയ ബിജു സോപാനവും ശിവാനി മേനോനും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രമാണ് ‘റാണി’. ഏറെ അഭ്യൂഹങ്ങൾക്ക് ശേഷം ചിത്രം ഒക്ടോബർ 6ന് തീയേറ്റർ റിലീസിനെത്തുമെന്നുള്ള അനൗൺസ്‌മെന്റ് പോസ്റ്റർ റിലീസായി. ഇതേ പേരിൽ മറ്റൊരു ചിത്രം പ്രഖ്യാപിച്ചത് മുതൽ ചിത്രത്തിന്റെ പേരിൽ ഏറെ ചർച്ചകൾ നടന്നിരുന്നു. എസ്.എം.ടി പ്രൊഡക്ഷൻസ്, റഷാജ് എന്റർടെയിൻമെന്റ്‌സ് എന്നീ ബാനറുകളിൽ ബിനു ക്രിസ്റ്റഫർ, അബ്ദുൾ റഷീദ്, മണികുട്ടൻ വി.ഡി എന്നിവർ ചേർന്ന് നിർമ്മിച്ച്…

Read More

പ്രേക്ഷകർക്ക് ഊർജം പകരാൻ ‘ഏക് ദം ഏക് ദം’; ടൈഗർ നാഗേശ്വര റാവുവിലെ ആദ്യ ഗാനം സെപ്റ്റംബർ 5-ന്

ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന ടൈഗർ നാഗേശ്വര റാവുവിലെ ആദ്യ ഗാനം സെപ്റ്റംബർ 5-ന് പുറത്തിറങ്ങും. ‘ഏക് ദം ഏക് ദം’ എന്ന ഗാനം ആലാപനശൈലിയാലും ഈണത്താലും നൃത്തച്ചുവടുകളാലും പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന ഒന്നായിരിക്കുമെന്നാണ് പ്രതീക്ഷ. ജി വി പ്രകാശ് കുമാറാണ് ഈ ഗാനത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. വംശിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ടൈഗർ നാഗേശ്വര റാവു നിർമ്മിക്കുന്നത് മികച്ച സാങ്കേതിക നിലവാരത്തോടുകൂടി വലിയ സ്‌കെയിലിൽ ചിത്രങ്ങൾ ഒരുക്കുന്നതിനു പേരുകേട്ട അഭിഷേക് അഗർവാൾ ആർട്ട്സിന്റെ ബാനറിൽ അഭിഷേക് അഗർവാൾ ആണ്….

Read More

‘വാതില്‍’ എത്തുന്നു; സെപ്റ്റംബര്‍ എട്ടിന് തിയറ്ററുകളിലേക്ക്

വിനയ് ഫോര്‍ട്ട്, കൃഷ്ണ ശങ്കര്‍, അനുസിതാര, മെറിന്‍ ഫിലിപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന ‘വാതില്‍ ‘ സെപ്റ്റംബര്‍ എട്ടിന് സിനി ലൈന്‍ എന്റര്‍ടൈന്‍മെന്റ് തിയറ്ററുകളിലെത്തിക്കുന്നു. സ്പാര്‍ക്ക് പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ സുജി കെ ഗോവിന്ദ് രാജ് നിര്‍മിക്കുന്ന ചിത്രത്തില്‍ സുനില്‍ സുഖദ, ഉണ്ണി രാജ, അബിന്‍ ബിനോ, അഞ്ജലി നായര്‍, സ്മിനു തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. ഷംനാദ് ഷബീര്‍ തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മനേഷ് മാധവന്‍ നിര്‍വഹിക്കുന്നു. സംഗീതം സെജോ…

Read More