ചിരിപ്പൂരം തീർക്കാൻ ‘കുണ്ടന്നൂരിലെ കുത്സിതലഹള’ക്കാർ എത്തുന്നു

തിയറ്ററുകളിൽ ചിരിയുടെ പൂരം തീർക്കാൻ ‘കുണ്ടന്നൂരിലെ കുത്സിതലഹള’യുമായി ജനപ്രിയതാരങ്ങളെത്തുന്നു. ന്യൂജെൻ താരങ്ങൾക്ക് ഏറെ പ്രധാന്യമുള്ള ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ട്രെയിലറും വൻ ഹിറ്റായി മാറിയിരുന്നു. കുണ്ടന്നൂർ എന്ന ഗ്രാമത്തിലെ സ്ത്രീകളുടെയും യുവാക്കളുടെയും തൊഴിലെടുക്കാൻ മടിയുള്ള ഒരു കൂട്ടം ഭർത്താന്മാരുടെയും ജീവിതത്തിൽ സംഭവിക്കുന്ന അസാധാരണ സംഭവങ്ങളാണ് ചിത്രത്തിൻറെ ഉള്ളടക്കം. പുതുമയുള്ള കഥാസന്ദർഭങ്ങളും അപ്രതീക്ഷിത ട്വിസ്റ്റുകളും നിറഞ്ഞ ചിത്രം പ്രതീക്ഷയോടെയാണു പ്രേക്ഷകർ കാത്തിരിക്കുന്നത്. ട്രെയിലറിലെ തൊഴിലുറപ്പ് സ്ത്രീകൾ തമ്മിലുള്ള ആക്ഷൻ രംഗങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. കേഡർ…

Read More

‘മോദി സെൽഫി പോയിന്റു’കൾക്ക് ചെലവായ തുക വെളിപ്പെടുത്തി; റെയിൽവേ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി

റെയിൽവേ സ്റ്റേഷനുകളിൽ പ്രധാനമന്ത്രിയുടെ ചിത്രത്തിനൊപ്പം സെൽഫിയെടുക്കാനായി സജ്ജമാക്കിയ ‘മോദി സെൽഫി പോയിന്റുകൾ’ക്കായി ചെലവാകുന്ന തുക വെളിപ്പെടുത്തിയ റെയിൽവേ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. മധ്യ റെയിൽവേയിലെ ചീഫ് പബ്ലിക് റിലേഷൻ ഓഫീസർ (സി.പി.ആർ.ഒ) ശിവരാജ് മനസ്പുരെയെയാണ് ഡിസംബർ 29-ന് അകാരണമായി സ്ഥലം മാറ്റിയത്. എങ്ങോട്ടാണ് സ്ഥലം മാറ്റമെന്നോ സ്ഥലം മാറ്റത്തിന് കാരണമെന്താണെന്നോ അറിയിക്കാതെയായിരുന്നു നടപടിയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. റെയിൽവേ സ്റ്റേഷനുകളിൽ സജ്ജമാക്കിയ 3-ഡി സെൽഫി പോയിന്റുകളേക്കുറിച്ചുള്ള വിവരാവകാശ അപേക്ഷയ്ക്ക് നൽകിയ മറുപടിയിലാണ് ഇവയ്ക്ക് ചെലവായ…

Read More

ബിജുക്കുട്ടന്‍ നായകനാകുന്ന കള്ളന്മാരുടെ വീട് പുതുവത്സര നാളില്‍ തിയേറ്ററില്‍

ബിജുക്കുട്ടന്‍ നായകനാകുന്ന കള്ളന്മാരുടെ വീട് എന്ന ചിത്രം പുതുവത്സര നാളില്‍ തിയേറ്ററില്‍ എത്തുന്നു. പാലക്കാട്ടുക്കാരന്‍ ഹുസൈന്‍ അറോണിയാണ് ബിജുക്കുട്ടനെ കള്ളനാക്കി കള്ളന്മാരുടെ വീട് എന്ന സിനിമ തിരക്കഥ രചിച്ച് സംവിധാനം ചെയ്തത്. ഹുസൈന്‍ അറോണിയുടെ മനസ്സില്‍ വന്ന ആശയമായിരുന്നു, ബിജുക്കുട്ടനെ കള്ളനാക്കി ഒരു സിനിമ ചെയ്യണമെന്നത്. കായംകുളം കൊച്ചുണ്ണി, മീശ മാധവന്‍ തുടങ്ങിയ കള്ളന്മാരുടെ കഥ പറഞ്ഞ സിനിമകള്‍ വലിയ ഹിറ്റുകള്‍ ആയിരുന്നു. ഹുസൈന്‍ അറോണി സ്വന്തമായി സിനിമ നിര്‍മിച്ചു സംവിധാനം ചെയ്തപ്പോള്‍ കുട്ടികള്‍ക്കൊപ്പം വീട്ടുക്കാര്‍ക്കും കണ്ട്…

Read More

തെയ്യം പശ്ചാത്തലം: “മുകൾപ്പരപ്പ് ” പ്രദർശനത്തിനെത്തി

തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിനു ശേഷം സുനിൽ സൂര്യയെ പ്രധാന കഥാപാത്രമാക്കി സിബി പടിയറ രചനയും സംവിധാനവും നിർവഹിക്കുന്ന ”മുകൾപ്പരപ്പ് ” പ്രദർശനത്തി. അപർണ്ണ ജനാർദ്ദനൻ നായികയാകുന്ന ഈ ചിത്രത്തിൽ ശിവദാസ് മട്ടന്നൂർ, ഉണ്ണിരാജ് ചെറുവത്തൂർ, മാമുക്കോയ,ഊർമിള ഉണ്ണി, ചന്ദ്രദാസൻ ലോകധർമ്മി , മജീദ്,ബിന്ദു കൃഷ്ണ, രജിത മധു , എന്നിവർക്കൊപ്പം ഒട്ടേറെ തെയ്യം കലാകാരൻമാരും അഭിനയിക്കുന്നുണ്ട്. ജ്യോതിസ് വിഷൻന്റെ ബാനറിൽ നിർമ്മിക്കുന്ന ജയപ്രകാശൻ കെ കെ ഈ ചിത്രത്തിന്റെ സഹ രചയിതാവും ഗാനരചയിതാവും കൂടിയായാണ്. ജോൺസ്പനയ്ക്കൽ,…

Read More

എന്തുകൊണ്ട് ഈ വെള്ളിയാഴ്ച സിനിമ റിലീസാകുന്നില്ല?

വരുന്ന വെള്ളിയാഴ്ച (13 -01 -2023 ) കേരളത്തിലെങ്ങുമേ പുതിയ സിനിമയുടെ റിലീസ് ഉണ്ടായിരിക്കില്ല. ഇതിനു മുൻപൊരിക്കലും സാധാരണ ഗതിയിൽ ഇങ്ങനെ സംഭവിച്ചിട്ടില്ല. ഇതിനു പ്രേരകമായി പുതിയ സാങ്കേതിക സംഭവ വികാസങ്ങളൊന്നും ഉണ്ടായിട്ടുമില്ല. 11 -01 -2023 നു രണ്ടു തമിഴ് പടങ്ങൾ തമിഴ് നാടിനൊപ്പം കേരളത്തിലും റിലീസായത്തിന്റെ ഭയമൊന്നുമാത്രമാണ് ഇങ്ങനൊരു തീരുമാനത്തിന് പിന്നിലെന്ന് അനുമാനിക്കാൻ കഴിയും. വിജയിന്റെ ‘വാരിസും’ , അജിത്തിന്റെ ‘തുനിവു’മാണ് ഈ ചിത്രങ്ങൾ.തമിഴ് നാടിനൊപ്പം കേരളത്തിലും ധാരാളം ആരാധകരുള്ള നടന്മാരുള്ള സൂപ്പർ താരങ്ങളാണ്…

Read More