കുടുംബസ്ത്രീയും കുഞ്ഞാടും; ധ്യാൻ ശ്രീനിവാസൻ ചിത്രം തിയേറ്ററുകളിൽ

പ്രവാസിയായ സണ്ണിയുടെയും കുടുംബിനിയായ ക്ലാരയുടെയും കഥ പറയുന്ന കുടുംബസ്ത്രീയും കുഞ്ഞാടും. എന്ന ചിത്രം മെയ് 31ന് തീയറ്ററുകളിൽ. ധ്യാൻ ശ്രീനിവാസൻ,അന്നാ രേഷ്മ രാജൻ, കലാഭവൻ ഷാജോൺ, ബെന്നി പീറ്റേഴ്സ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒട്ടനവധി ചിത്രങ്ങൾ സംവിധാനം ചെയ്ത മഹേഷ് പി ശ്രീനിവാസൻ ആണ് കഥ എഴുതി ചിത്രം സംവിധാനം ചെയ്യുന്നത്.ഇൻഡി ഫിലിംസിന്റെ ബാ നറിൽ ബെന്നി പീറ്റേഴ്സ് ആണ് ചിത്രം നിർമ്മിക്കുന്നത്. തിരക്കഥ,സംഭാഷണം ശ്രീകുമാർ അറക്കൽ.ഡി ഒ പി ലോവൽ എസ്. എഡിറ്റർ രാജാ…

Read More

ഷാജോൺ പ്രധാന വേഷത്തിലെത്തുന്ന സിഐഡി രാമചന്ദ്രൻ റിട്ടയേർഡ് എസ് ഐ റിലീസ് മെയ് 17ന്

സനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ” C.I.D രാമചന്ദ്രൻ Rtd. SI ( Let’s join the Investigation ) ” മെയ് 17ന് റിലീസ് ചെയ്യും . മെയ് 24ന് ആയിരുന്നു ഈ സിനിമയുടെ റിലീസ് തിരുമാനിച്ചിരുന്നത്. ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രത്തിൽ സി ഐ ഡി രാമചന്ദ്രൻ ആയി എത്തുന്നത് ഷാജോൺ ആണ്. ഷാജോണിനെ കൂടാതെ അനുമോൾ , സുധീർ കരമന, ബൈജു സന്തോഷ് , പ്രേംകുമാർ ,ശ്രീകാന്ത് മുരളി ,ശങ്കർ രാമകൃഷ്ണൻ , അസീസ്…

Read More

‘വഴക്ക്’ പുറത്തുവിട്ട് സംവിധായകൻ സനൽകുമാർ ശശിധരൻ; സിനിമയുടെ ലിങ്കാണ് പങ്കുവെച്ചത്

ടൊവിനോ തോമസ് നായകനായ ‘വഴക്ക്’ എന്ന സിനിമയുടെ പ്രിവ്യു കോപ്പിയുടെ വീഡിയോ ലിങ്ക് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ട് സംവിധായകൻ സനൽകുമാർ ശശിധരൻ. വിമിയോയിൽ അപ്ലോഡ് ചെയ്ത സിനിമയുടെ ലിങ്കാണ് അദ്ദേഹം പങ്കുവെച്ചത്. ചിത്രവുമായി ബന്ധപ്പെട്ട് നടൻ ടൊവിനോയുമായി പ്രശ്‌നങ്ങൾ നടക്കുന്നതിനിടയിലാണ് സംവിധായകന്റെ നീക്കം. ‘പ്രേക്ഷകർക്ക് കാണാനുള്ളതാണ് സിനിമ. വഴക്ക്/The Quarrel. കാണണമെന്നുള്ളവർക്ക് കാണാം. എന്തുകൊണ്ട് ഇത് പുറത്തുവരുന്നില്ല എന്ന് മനസിലാക്കുന്നവർക്ക് മനസിലാക്കാം’, വീഡിയോ ലിങ്ക് പങ്കുവെച്ചുകൊണ്ട് സനൽകുമാർ ശശിധരൻ കുറിച്ചു. സനലിന്റെ തന്നെ വിമിയോ അക്കൗണ്ടിൽ രണ്ട്…

Read More

ഡ്രൈവിങ് പരിഷ്കരണത്തില്‍ ഇളവ് വരുത്തി; പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി

സംസ്ഥാനത്ത് ഡ്രൈവിങ് പരിഷ്കരണത്തില്‍ നേരത്തെയിറക്കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ ഇളവ് വരുത്തി പുതിയ സര്‍ക്കുലര്‍ ഗതാഗത വകുപ്പ് പുറത്തിറക്കി. ഡ്രൈവിങ് സ്കൂളുകളുടെ സമരത്തെതുടര്‍ന്നാണ് ഗതാഗത വകുപ്പ് മന്ത്രി ഇളവുകള്‍ക്ക് നിര്‍ദേശം നല്‍കിയത്. ഇന്നലെ ഇതുമായി ബന്ധപ്പെട്ട് യൂണിയൻ നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്നാണിപ്പോള്‍ ഡ്രൈവിങ് സ്കൂളുകളുടെ ആവശ്യപ്രകാരമുള്ള ഇളവുകള്‍ വരുത്തികൊണ്ട് പുതിയ സര്‍ക്കുലര്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഇറക്കിയത്.  പുതിയ സര്‍ക്കുലര്‍ പ്രകാരം പ്രതിദിന ടെസ്റ്റുകളുടെ എണ്ണം 30ല്‍ നിന്ന് 40 ആക്കി ഉയര്‍ത്തി. 15 വര്‍ഷത്തില്‍ കൂടുതല്‍ കാലപ്പഴക്കമുള്ള വാഹനങ്ങളില്‍…

Read More

”പ്യാർ” “വൈ നോട്ട് ” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു

വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ മനോജ് ഗോവിന്ദൻ ഇംഗ്ലീഷിലും മലയാളത്തിലുമായി കഥയെഴുതി നിർമിച്ച് സംവിധാനം ചെയ്യുന്ന  ചിത്രങ്ങളുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രശസ്ത സംവിധായകരായ  സിബി മലയിൽ, പ്രിയനന്ദനൻ എന്നിവർ ചേർന്ന് റിലീസ് ചെയ്തു. മലയാളത്തിൽ “പ്യാർ” എന്ന പേരിലും ഇംഗ്ലീഷിൽ ”  Why Knot” എന്ന പേരിലുമാണ് ചിത്രം റിലീസ് ചെയ്യുന്നത്. ബോളിവുഡ് നടിമാരായ കേതകി നാരായൺ, അമിക ഷെയൽ, ഹോളിവുഡ് നടിയായ അയറീന മിഹാൽകോവിച്ച്,  പ്രശസ്ത നർത്തകനും നടനുമായ ജോബിൻ ജോർജ്…

Read More

പോരാട്ടത്തിന്‍റെ ‘ബദൽ’; വേറിട്ട വേഷത്തില്‍ ശ്വേത മേനോന്‍

ഗായത്രി സുരേഷ്, ശ്വേത മേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അജയൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന പൊളിറ്റിക്കൽ ത്രില്ലർ ചിത്രം ബദല്‍ (ദി മാനിഫെസ്റ്റോ) തിയറ്ററുകളിലേക്ക്. ഏപ്രില്‍ 5 ന് ചിത്രം പ്രദര്‍ശനം ആരംഭിക്കും. ജോയ് മാത്യു, സലിം കുമാർ, സംവിധായകൻ പ്രിയനന്ദനൻ, സന്തോഷ് കീഴാറ്റൂർ, സിദ്ധാർത്ഥ് മേനോൻ, അനീഷ് ജി മേനോൻ, അനൂപ് അരവിന്ദ്, ഐ എം വിജയൻ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പുതുമുഖം നീതു തോമസ് ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ആൾട്ടർനേറ്റ് സിനിമാസിന്റെ ബാനറിൽ…

Read More

പൂർവ വിദ്യാർഥി എന്നതിനപ്പുറം കലാമണ്ഡലവുമായി ഒരു ബന്ധവും ഇല്ല; സത്യഭാമയെ തള്ളി കേരള കലാമണ്ഡലം

അന്തരിച്ച താരം കലാഭവൻ മണിയുടെ സഹോദരനും നര്‍ത്തകനും കലാകാരനുമായ ആര്‍എല്‍വി രാമകൃഷ്ണനെ വംശീയമായി അധിക്ഷേപിക്കും വിധം സംസാരിച്ചതില്‍ കലാമണ്ഡലം സത്യഭാമയെ തള്ളി കലാമണ്ഡലം. സത്യഭാമയുടെ പ്രതികരണങ്ങളെയും പ്രസ്താവനകളെയുംകലാമണ്ഡലം അപലപിച്ചു. വിസിയും രജിസ്ട്രാറും വാർത്താ കുറിപ്പിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.  സത്യഭാമയുടേത് പരിഷ്കൃത സമൂഹത്തിന് നിരക്കാത്ത പ്രസ്താവന, സത്യഭാമയെ പോലുള്ളവരുടെ പേരിനൊപ്പം കലാമണ്ഡലത്തിന്‍റെ പേര് ചേർക്കുന്നത് സ്ഥാപനത്തിന് കളങ്കം, കലാമണ്ഡലത്തിലെ പൂർവ വിദ്യാർഥി എന്നതിനപ്പുറം സത്യഭാമക്ക് കലാമണ്ഡലവുമായി ഒരു ബന്ധവും ഇല്ലെന്നും കേരള കലാമണ്ഡലം.  ഒരു യൂട്യൂബ് ചാനല്‍ അഭിമുഖത്തിനിടെയാണ്…

Read More

“അപ്പോസ്‌തലന്മാരുടെ പ്രവൃത്തികൾ” എന്ന ചിത്രത്തിലെ ഒഫീഷ്യൽ ട്രെയിലർ റിലീസായി

രാഹുൽ മാധവ്, അപ്പാനി ശരത്,നിയ, ഡയാന ഹമീദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാഹുൽകൃഷ്ണ രചനയും സംവിധാനവും നിർവഹിക്കുന്ന “അപ്പോസ്‌തലന്മാരുടെ പ്രവൃത്തികൾ” എന്ന ചിത്രത്തിലെ ഒഫീഷ്യൽ ട്രെയിലർ റിലീസായി. സുധീർ കരമന, ബിജുക്കുട്ടൻ, കിടിലം ഫിറോസ്, നോബി മാർക്കോസ്, ജോമോൻ ജോഷി, നെൽസൺ, റിയാസ്, കുട്ടി അഖിൽ, മനു വർമ, സാബു,നന്ദന, ഗോപിക തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. എൽ ത്രി എന്റർടൈയ്മെന്റിന്റെ സഹകരണത്തോടെ സൈന ലിജു രാജ് അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സജീം നിർവഹിക്കുന്നു. അനിൽ…

Read More

” മൈ 3″ വീഡിയോ ഗാനം റിലീസായി

സൗഹൃദവും ക്യാൻസറും പ്രമേയമാക്കി ‘സ്റ്റാർ ഏയ്റ്റ്’ മൂവീസ്സിന്റെ ബാനറിൽ തലൈവാസൽ വിജയ്, രാജേഷ് ഹെബ്ബാർ, സബിത ആനന്ദ്, ഷോബി തിലകൻ, സുബ്രഹ്മണ്യൻ, മട്ടന്നൂർ ശിവദാസൻ, കലാഭവൻ നന്ദന തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജൻ കുടവൻ സംവിധാനം ചെയ്യുന്ന ‘മൈ 3’ എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി. രാജൻ കൊടക്കാട് എഴുതിയ വരികൾക്ക് സിബി കുരുവിള സംഗീതം പകർന്ന് ചിത്രം അരുൺ ആലപിച്ച “മഴതോർന്ന പാടം മലരായി നിന്നെ…” എന്നാരംഭിക്കുന്ന ഗാനമാണ് റീലീസായത്. ജനുവരി 19ന് ചിത്രം…

Read More

ശ്വേതാ മേനോൻ പ്രധാന കഥാപാത്രമാവുന്ന സസ്പെൻസ് ത്രില്ലർ ”നിയ്യതി CC1/2024 ”; ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു

ശ്വേത മേനോനെ കേന്ദ്രകഥാപാത്രമാക്കി സോൾ മീഡിയ സിനിമാസിൻ്റെ ബാനറിൽ നവാഗതനായ അരുൺ ദേവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. ‘നിയ്യതി CC1/2024’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ശ്വേത മേനോൻ ഒരു മനുഷ്യവകാശ പ്രവർത്തകയുടെ റോളിൽ ആണ് എത്തുന്നത്. പുതുമുഖങ്ങളായ ലാവണ്യ ചന്ദ്രൻ, പവിത്ര വിജയൻ എന്നിവരാണ് ചിത്രത്തിൽ നായികമാരാവുന്നത്. ഫെബ്രുവരി ആദ്യ വാരം ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷൻ കുമളി, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളാണ്. സസ്പെൻസ് ത്രില്ലർ ഗണത്തിലുള്ള ചിത്രത്തിൻ്റെ…

Read More