ജയിൽ നിന്ന് പുറത്തിറങ്ങി ബോബി ചെമ്മണ്ണൂർ; ഇന്നലെ പുറത്തിറങ്ങാതിരുന്നത് സഹതടവുകാരെ സഹായിക്കാനാണെന്ന് ബോബിയുടെ പ്രതികരണം

ജാമ്യം കിട്ടിയിട്ടും ജയിലിൽ തുടർന്ന വ്യവസായി ബോബി ചെമ്മണ്ണൂർ ഹൈക്കോടതി നടപടിയെടുത്തേക്കുമെന്ന സ്ഥിതി വന്നതോടെ ജയിലിന് പുറത്തിറങ്ങി. ഇന്നലെ പുറത്തിറങ്ങാതിരുന്നത് ജാമ്യം കിട്ടിയിട്ടും അതിലെ വ്യവസ്ഥകൾ പാലിക്കാൻ കഴിയാതെ ജയിലിൽ തുടരുന്ന സഹതടവുകാരെ സഹായിക്കാനാണെന്നാണ് പുറത്തിറങ്ങിയ ശേഷം ബോബിയുടെ പ്രതികരണം. നടി ഹണി റോസിനെ അധിക്ഷേപിച്ച കേസിൽ ജാമ്യം കിട്ടിയിട്ടും ജയിലിൽ തുടർന്നതോടെ ഹൈക്കോടതി നടപടിയെടുത്തേക്കുമെന്ന അസാധാരണ അവസ്ഥയിലേക്ക് എത്തിയതോടെയാണ് 10 മിനിറ്റിനുളളിൽ ബോബി സ്വയം പുറത്തിറങ്ങാൻ തയ്യാറായത്. സ്വമേധയാ നടപടിയെടുത്ത ജസ്റ്റിസ് പിവി കുഞ്ഞിക്കൃഷ്ണൻ മറ്റ്…

Read More

നടൻ അല്ലു അർജുൻ ജയിൽ മോചിതനായി; പുറത്തിറക്കിയത് പിൻഗേറ്റിലൂടെ

പുഷ്പ 2 സിനിമയുടെ റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലും യുവതി മരിച്ച സംഭവത്തിൽ മനപൂര്‍വമല്ലാത്ത നരഹത്യാ കേസിൽ റിമാന്‍ഡിലായ തെന്നിന്ത്യൻ സൂപ്പര്‍ താരം നടൻ അല്ലു അര്‍ജുൻ ജയിൽ മോചിതനായി. ഇന്നലെ ഉച്ച മുതൽ ആരംഭിച്ച നാടകീയ സംഭവങ്ങള്‍ക്കൊടുവിലാണ് ഒരു രാത്രിയിലെ ജയിൽ വാസത്തിന് ഒടുവിൽ നടൻ അല്ലു അര്‍ജുൻ പുറത്തിറങ്ങുന്നത്. ഇടക്കാല ജാമ്യം നൽകിയുള്ള ഹൈക്കോടതിയുടെ ഉത്തരവിന്‍റെ പകര്‍പ്പ് ലഭിച്ചതോടെയാണ് അല്ലുവിന്‍റെ ജയിൽ മോചനത്തിന് വഴിയൊരുങ്ങിയത്. പുലര്‍ച്ചെ അല്ലു അര്‍ജുനെ ജയിലിൽ നിന്ന് പുറത്തിറക്കുന്നതിലും ട്വിസ്റ്റുണ്ടായി. ജയിലിലെ…

Read More

സ്റ്റാറ്റസ് ഇട്ടത് ഗ്രൂപ്പിൽ അറിയിക്കാം; ഇൻസ്റ്റാഗ്രാമിന് സമാനമായ കിടിലൻ അപ്‌ഡേറ്റുമായി വാട്‌സാപ്പ്

വാട്സാപ്പില്‍ ഒരു സ്റ്റാറ്റസ് ഇട്ടാല്‍ അത് എത്രയാളുകള്‍ കണ്ടുവെന്ന് ഇടയ്ക്കിടയ്ക്ക് എടുത്തുനോക്കുന്നവരാണ്‌ നമ്മൾ. സ്റ്റാറ്റസ് വ്യൂ കുറഞ്ഞാൽ വിഷമിക്കുന്നവരുമുണ്ട്. ഇതിന് പരിഹാരമായി ഒരു കിടിലന്‍ അപ്ഡേറ്റുമായി രംഗത്തെത്തിയിരിക്കുകയാണ് വാട്സാപ്പ്. ഇന്‍സ്റ്റഗ്രാമിലേതുപോലെ സ്റ്റാറ്റസുകളില്‍ കോണ്ടാക്ടിലുള്ളവരെ മെന്‍ഷന്‍ ചെയ്യാനുള്ള സൗകര്യം വാട്സാപ്പ് അടുത്തിടെ റിലീസ് ചെയ്തിരുന്നു. ഇപ്പോഴിതാ നമ്മളൊരു സ്റ്റാറ്റസ് ഇട്ടാല്‍ ഗ്രൂപ്പിനെ മൊത്തം അറിയിക്കാം. അവരെ മെന്‍ഷന്‍ ചെയ്ത് ടാഗ് ചെയ്യാനും സാധിക്കും. വാട്‌സാപ്പിന്‍റെ പുതിയ ബീറ്റ പതിപ്പിലാണ് സ്റ്റാറ്റസ് ലവേഴ്സിനായുള്ള ഈ കിടിലന്‍ അപ്ഡേറ്റ് ലഭിക്കുക. നിലവില്‍…

Read More

ബിനോയ് വേളൂരിന്റെ പുതിയ സിനിമയുടെ ഓഡിയോ കാസറ്റ് റിലീസ് ചെയ്തു

ചില കുടുംബങ്ങളിലെങ്കിലും ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികളുടെ ജന്മമുണ്ടാകാറുണ്ട്. ഏതൊരു അച്ഛനെയും അമ്മയെയും മാനസികമായി തളർത്തുന്ന ആ ഒരവസ്‌ഥ യിൽ നിന്നും കരകയറാനാകാതെ കുട്ടിയെ വളർത്തിയെടുക്കാൻ കഷ്ടപ്പെടുന്ന, ദുരിതങ്ങൾ അനുഭവിക്കുന്ന ഒട്ടേറെ മാതാ പിതാക്കളുണ്ട്. അത്തരമൊരു കുടുംബത്തിന്റെ കഥയാണ് സംവിധായകൻ ബിനോയ്‌ വേളൂർ ശ്വാസം എന്ന സിനിമ യിലൂടെ പറയുന്നത്. മോസ്കോ കവല, നിരവധി അവാർഡുകൾ നേടിയ ഒറ്റമരം എന്നീ ചിത്രങ്ങൾക്ക് ശേഷം ബിനോയ്‌ വേളൂർ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുകയും സുനിൽ എ. സഖറിയ നിർമ്മിക്കുകയും…

Read More

”പരാക്രമം” ഒഫീഷ്യൽ ടീസർ റിലീസായി

‘സൂഫിയും സുജാതയും’ ഫെയിം ദേവ് മോഹൻ,സോണ ഒലിക്കൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അർജ്ജുൻ രമേശ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘പരാക്രമം’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ റിലീസായി. നവംബർ ഇരുപത്തിരണ്ടിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ രഞ്ജി പണിക്കർ,ജിയോ ബേബി,സംഗീത മാധവൻ, സ്വപ്ന പിള്ള, രവി ഖേമു,സച്ചിൻ ലാൽ ഡി, കിരൺ പീതാംബരൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒപ്പം “വാഴ”ഫെയിം സിജു സണ്ണി,ജോമോൻ ജ്യോതിർ,അമിത് മോഹൻ രാജേശ്വരി എന്നിവരും മുഖ്യ വേഷത്തിൽ അഭിനയിക്കുന്നു. നിർമ്മാണം-മില്ലേന്നിയൽ ഫിലിംസ്, എക്‌സിക്യൂട്ടീവ്…

Read More

ആഷിഖ് അബുവിന്റെ ”റൈഫിൾ ക്ലബ്ബ് ” ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തു

റൊമാന്റിക് സ്റ്റാർ വിനീത് കുമാറിന്റെ ജന്മദിനത്തോടനുബന്ധിച്ച് ”റൈഫിൾ ക്ലബ്ബ് ” അണിയറ ശില്പികൾ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തു. ദിലീഷ് പോത്തൻ, അനുരാഗ് കശ്യപ്, വാണി വിശ്വനാഥ്, ദർശന രാജേന്ദ്രൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിഖ് അബു, ഛായാഗ്രഹണവും സംവിധാനവും നിർവഹിക്കുന്ന ”റൈഫിൾ ക്ലബ്” എന്ന ചിത്രത്തിൽ വിനീത് കുമാർ അവതരിപ്പിക്കുന്ന ഷാജഹാൻ എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് റിലീസായത്. ഹനുമാൻ കൈന്റ്, സെന്ന ഹെഡ്ഗെ, നതേഷ് ഹെഡ്ഗെ, നവനി, റംസാൻ മുഹമ്മദ്, ഉണ്ണിമായ, വിജയരാഘവൻ, വിഷ്ണു അഗസ്ത്യ,…

Read More

500 രൂപയ്ക്ക് എല്‍പിജി; സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടില്‍ മാസം 2,100 രൂപ; വാഗ്ധാനവുമായി ഝാര്‍ഖണ്ഡില്‍ ബിജെപി

തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന ഝാര്‍ഖണ്ഡില്‍ സ്ത്രീകള്‍ക്കും തൊഴിലില്ലാത്ത വിദ്യാസമ്പന്നരായ യുവജനങ്ങള്‍ക്കും പ്രത്യേകം ധനസഹായം വാഗ്ദാനം ചെയ്ത് ബിജെപി. അധികാരത്തില്‍ എത്തിയാല്‍ സംസ്ഥാനത്തെ എല്ലാ സ്ത്രീകള്‍ക്കും അവരുടെ ബാങ്ക് അക്കൗണ്ടുകളിലൂടെ മാസാമാസം 2,100 രൂപവെച്ച് നല്‍കും എന്നാണ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം. കേന്ദ്ര ആഭ്യന്തരമന്ത്രിയും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുമായ അമിത് ഷായുടെ നേതൃത്വത്തില്‍ റാഞ്ചിയിലെ പാര്‍ട്ടി ആസ്ഥാനത്തുവെച്ച് ഞായറാഴ്ചയാണ് ബിജെപി പ്രകടന പത്രിക പുറത്തുവിട്ടത്. എല്ലാ കുടുംബങ്ങള്‍ക്കും യൂണിറ്റിന് 500 രൂപാ നിരക്കില്‍ എല്‍പിജി ഗ്യാസ് സിലിണ്ടര്‍ ലഭ്യമാക്കുമെന്നും…

Read More

എം എം ലോറൻസിൻറെ മൃതദേഹം വൈദ്യ പഠനത്തിന്; കളമശേരി മെഡി. കോളേജ് ഉപദേശക സമിതിയുടെ തീരുമാനം

അന്തരിച്ച സിപിഎം നേതാവ് എം എം ലോറൻസിന്റെ മൃതദേഹം വൈദ്യ പഠനത്തിന് വിട്ടുനൽകും. കേരള അനാട്ടമി ആക്ട് പ്രകാരമാണ് കളമശേരി മെഡിക്കൽ കോളേജ് ഉപദേശക സമിതിയുടെ തീരുമാനം. എംഎം ലോറൻസിന്റെ ആഗ്രഹം അത് തന്നെ ആയിരുന്നുവെന്ന് കൃത്യവും വ്യക്തവും വിശ്വാസ യോഗ്യവുമായ സാക്ഷി മൊഴി ഉണ്ടായിരുന്നുവെന്ന് കളമശേരി മെഡിക്കൽ കോളേജ് ഉപദേശക സമിതി വിലയിരുത്തി. എം എം ലോറൻസിന്റെ മക്കളുടെ വാദങ്ങൾ വിസ്തരിച്ച് കേട്ടു. വൈദ്യ പഠനത്തിന് വിട്ടു കൊടുക്കണം എന്നായിരുന്നു അച്ഛന്റെ ആഗ്രഹമെന്ന് മകൻ സജീവൻ…

Read More

കെ കരുണാനിധിയെ ആദരിച്ച് കേന്ദ്രം: ജന്മശതാബ്ദി വർഷത്തിൽ 100 രൂപാ നാണയം

തമിഴ്നാട് മുൻ മുഖ്യമന്ത്രിയും ഡിഎംകെ സ്ഥാപക നേതാവുമായ കെ കരുണാനിധിയെ ആദരിച്ച് കേന്ദ്ര സർക്കാർ. അദ്ദേഹത്തിന്റെ ജന്മശതാബ്ദി വർഷത്തിൽ കരുണാനിധിക്ക് ആദരവുമായി 100 രൂപയുടെ നാണയം പുറത്തിറക്കി. കേന്ദ്ര ധനകാര്യ മന്ത്രാലയമാണ് നാണയം പുറത്തിറക്കിയത്. തമിഴ്നാട്ടിലെ ഭരണകക്ഷിയായ ഡിഎംകെയുമായി ബന്ധം ശക്തിപ്പെടുത്താൻ ബിജെപി ശ്രമിക്കുന്നതിനിടെയാണ് ഈ പുതിയ നീക്കം.

Read More

സിബിയുടെ മൂന്നു പ്രശ്‌നങ്ങളുമായി ലിറ്റിൽ ഹാർട്ട്‌സ്; ട്രയിലർ പുറത്തിറങ്ങി

നിനക്കെന്നാടാ ഒരു വശപ്പെശക്? എനിക്കു മൂന്നു പ്രശ്‌നമുണ്ട്. മൂന്നു പ്രശ്‌നമോ? ആദ്യത്തേത് വല്യ കുഴപ്പമില്ല …… സെറ്റായിക്കോളുമെന്നു പറഞ്ഞു. ബാബുരാജും, ഷെയ്ൻനിഗവും തമ്മിലുള്ള സംഭാഷണമാണ് മേൽ വിവരിച്ചത്. ഈ വാക്കുകൾ കേൾക്കുമ്പോൾത്തന്നെ അതിൽ ഒരു കൗതുകം ഒളിഞ്ഞിരിപ്പുണ്ടന്നു മനസ്സിലാക്കാം. രണ്ടു പേരുടേയും ഇടപെടലുകളും അത്തരത്തിലുള്ളതാണ്. ആന്റോ ജോസ് പെരേര, എബി ട്രീസാ പോൾ എന്നിവർ സംവിധാനം ചെയ്യുന്ന ലിറ്റിൽ ഹാർട്ട്‌സ് എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രയിലറിലെ രംഗമാണിത്. ട്രയിലിലുടനീളം ഇത്തരം കൗതുകങ്ങളായ രംഗങ്ങൾ ചേർത്തുവച്ചുകൊണ്ടാണ് ട്രയിലർ പുറത്തുവിട്ടിരിക്കുന്നത്….

Read More