വയനാട്ടിലെ ചെലവിൻ്റെ യഥാർത്ഥ കണക്ക് പുറത്തുവിടണം; തയ്യാറായില്ലെങ്കിൽ കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്ന് കെ സുധാകരൻ

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് ചെലവായ തുകയുടെ യഥാർത്ഥ കണക്ക് പുറത്തുവിടണമെന്ന് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ ആവശ്യപ്പെട്ടു. ഇത് ഇടതുസർക്കാരിൻ്റെ പുതിയ കൊള്ളയാണെന്നും പുറത്തുവന്ന ചെലവ് കണക്കുകള്‍ അവിശ്വസനീയമെന്നും അദ്ദേഹം പറ‌ഞ്ഞു. യഥാർത്ഥ കണക്ക് പുറത്തുവിടാൻ സർക്കാർ തയ്യാറായില്ലെങ്കിൽ കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക് നീങ്ങും. പ്രളയകാലത്തും കോവിഡ് കാലത്തും തട്ടിപ്പിൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന ഇടതുസര്‍ക്കാരിന്റെ ഏറ്റവും പുതിയ കൊള്ളയാണിത്. ദുരന്തം ഉണ്ടാകാന്‍ കാത്തിരിക്കുന്നത് പോലെയാണ് പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തികൾ. പാവങ്ങളുടെ പിച്ചച്ചട്ടിയിലാണ് സര്‍ക്കാര്‍ കൈയ്യിട്ടുവാരിയതെന്നും കെപിസിസി…

Read More

ഹേമ കമ്മിറ്റി റിപ്പോർട്ട്; നിർണായക സർക്കാർ തീരുമാനം ഇന്ന്

അനിശ്ചിതത്വം നീങ്ങി ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിൽ സർക്കാർ തീരുമാനം ഇന്നറിയാനാകും. നടി രഞ്ജിനി ഹൈക്കോടതിയെ സമീപിച്ചതിന്‍റെ പശ്ചാത്തലത്തിൽ സാംസ്കാരിക വകുപ്പ് ഇക്കാര്യത്തിൽ പുനരാലോചന നടത്തിയേക്കും. വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ച മാധ്യമപ്രവർത്തകരോട് രാവിലെ ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. നാലരവർഷത്തെ കാത്തിരിപ്പിനൊടുവിൽ ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് പുറം വെളിച്ചം കാണുമോയെന്നാണ് ഇനിയറിയാനുള്ളത്. വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ച മാധ്യമപ്രവർത്തർക്ക് ഇന്ന് രാവിലെ 11 മണിക്ക് റിപ്പോർട്ട് കൈമാറുമെന്നായിരുന്നു സാംസ്കാരിക വകുപ്പ് അറിയിച്ചിരുന്നത്. എന്നാൽ,റിപ്പോർട്ട് പുറത്തുവിടുന്നതിന് മുമ്പ് മൊഴി കൊടുത്തവർക്ക്…

Read More

ഹേമ കമ്മിറ്റി റിപ്പോർട്ട്; ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്

മലയാള സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ ഉളളടക്കം പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട് നിർമാതാവ് സജിമോൻ പാറയിൽ നൽകിയ ഹർജിയിൽ ഇന്ന് ഹൈക്കോടതി വിധി പറയും. ജസ്റ്റിസ് വിജി അരുണിന്റെ ബെഞ്ച് ഉച്ചയ്ക്ക് രണ്ടുമണിക്കാണ് വിധി പറയുക. റിപ്പോർട്ട് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം എന്നായിരുന്നു ഹർജിക്കാരന്റെ വാദം. ആരോപണവിധേയരായവരുടെ ഭാഗം കേള്‍ക്കാതെയാണ് റിപ്പോര്‍ട്ട് തയാറാക്കിയതെന്നും സജിമോന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. വ്യക്തിപരമായ പരാമർശങ്ങൾ ഒഴിവാക്കി റിപ്പോർട്ട് പ്രസിദ്ധീകരിക്കാമെന്ന നിലപാടാണ് സാംസ്കാരിക വകുപ്പും വിവരാവകാശ കമ്മീഷനും കോടതിയിൽ സ്വീകരിച്ചത്….

Read More

ഒരു കൂട്ടം തൊഴിൽ അന്വേഷകരുടെ കഥ പറയുന്ന ”സൂപ്പർ സ്റ്റാർ കല്യാണി”; റിലീസിങ്ങിന് ഒരുങ്ങുന്നു

രജീഷ് വി രാജ രചന നടത്തി സംവിധാനം ചെയ്യുന്ന സൂപ്പർസ്റ്റാർ കല്യാണി ഓണം റിലീസിങ്ങിന് തയ്യാറാകുന്നു. ജീവൻ ടാക്കീസിന്റെ ബാനറിൽ എ വി ഗിബ്‌സൺ വിക്ടർ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഡയാന ഹമീദ് കല്യാണി എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഹരിശ്രീ അശോകൻ, മാല പാർവതി, ജെയിംസ് ഏലിയ, ശ്രീജിത്ത് ബാബു, ശരൺ, ആതിര മാധവ്, ഗാധ തുടങ്ങിയവർ അഭിനയിച്ചിട്ടുണ്ട്. ഗാനരചന രജീഷ്.വി രാജ.സംഗീതം സുരേഷ് കാർത്തിക്. ഹരിശങ്കർ, ചിൻമയി, ദേവാനന്ദ്, ആനന്ദ് ശ്രീരാജ് തുടങ്ങിയവർ…

Read More

‘ഭീഷണി’; ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്തുവിടരുതെന്ന് ഹൈക്കോടതിയിൽ ഹർജി

സിനിമ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പരിശോധിക്കാൻ ചുമതലപ്പെടുത്തിയ ജസ്റ്റിസ് ഹേമ കമ്മിഷന്റെ റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ ഹൈക്കോടതിയിൽ ഹർജി. നിർമാതാവ് സജിമോൻ പാറയിലാണ് ഹൈക്കോടതിയെ സമീപിച്ചത്. റിപ്പോർട്ട് പുറത്തു വിടണമെന്ന വിവരാവകാശ കമ്മിഷൻ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. റിപ്പോർട്ട് പുറത്തു വരുന്നത് സിനിമ മേഖലയിലെ വ്യക്തികളുടെ സ്വകാര്യത ലംഘിക്കപ്പെടാൻ കാരണമാകുമെന്ന് ഹർജിയിൽ പറയുന്നു. തങ്ങളുടെ വ്യക്തിഗത വിവരങ്ങൾ പുറത്തുവിടാതെ വെളിപ്പെടുത്തലുകൾ നടത്തിയവരുടെ ജീവന് പോലും അപകടമുണ്ടാക്കുന്നതാണ് റിപ്പോർട്ട് പുറത്തു വിടാനുള്ള തീരുമാനമെന്നും ഹർജിയില്‍ പറയുന്നുണ്ട്. തുടർ…

Read More

ടിപി ചന്ദ്രശേഖരൻ വധക്കേസ്; പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാൻ ശുപാര്‍ശ

സംസ്ഥാനത്തെ തീരസംരക്ഷണത്തിന് കേന്ദ്രസർക്കാർ കേരളത്തിന് മതിയായ ഫണ്ട്  അനുവദിക്കുന്നില്ലെന്ന ആരോപണവുമായി വ്യവസായ മന്ത്രി പി രാജീവ്. കേന്ദ്രത്തിന്‍റെ നിസ്സഹകരണമാണ് പദ്ധതികളിലെ മെല്ലപ്പോക്കിന് കാരണമെന്നും വ്യവസായ മന്ത്രി കുറ്റപ്പെടുത്തി. കടലാക്രമണം രൂക്ഷമായ എറണാകുളം എടവനക്കാട് സന്ദർശിച്ച ശേഷമാണ് വ്യവസായ മന്ത്രിയുടെ പ്രതികരണം. കാലവർഷം തുടങ്ങിയത് മുതൽ എടവനക്കാട്ടുകാർ സമാധാനം എന്തെന്ന് അറിഞ്ഞിട്ടില്ല. ചില മേഖലകളിലുണ്ടായിരുന്ന കടൽഭിത്തി പോലും പരിപാലന കുറവിൽ നാമാവശേഷമായി. ചെല്ലാനം മോഡൽ ടെട്രൊപോഡ് ആവശ്യത്തിൽ സമരപ്രഖ്യാപനത്തിനുള്ള ഒരുക്കങ്ങൾക്കിടെ ആണ് പ്രതിപക്ഷ നേതാവിന് പിന്നാലെ മന്ത്രി പി…

Read More

തീര സംരക്ഷണത്തിന് കേന്ദ്രസർക്കാർ പണം അനുവദിക്കുന്നില്ല: മന്ത്രി പി രാജീവ്

സംസ്ഥാനത്തെ തീരസംരക്ഷണത്തിന് കേന്ദ്രസർക്കാർ കേരളത്തിന് മതിയായ ഫണ്ട്  അനുവദിക്കുന്നില്ലെന്ന ആരോപണവുമായി വ്യവസായ മന്ത്രി പി രാജീവ്. കേന്ദ്രത്തിന്‍റെ നിസ്സഹകരണമാണ് പദ്ധതികളിലെ മെല്ലപ്പോക്കിന് കാരണമെന്നും വ്യവസായ മന്ത്രി കുറ്റപ്പെടുത്തി. കടലാക്രമണം രൂക്ഷമായ എറണാകുളം എടവനക്കാട് സന്ദർശിച്ച ശേഷമാണ് വ്യവസായ മന്ത്രിയുടെ പ്രതികരണം. കാലവർഷം തുടങ്ങിയത് മുതൽ എടവനക്കാട്ടുകാർ സമാധാനം എന്തെന്ന് അറിഞ്ഞിട്ടില്ല. ചില മേഖലകളിലുണ്ടായിരുന്ന കടൽഭിത്തി പോലും പരിപാലന കുറവിൽ നാമാവശേഷമായി. ചെല്ലാനം മോഡൽ ടെട്രൊപോഡ് ആവശ്യത്തിൽ സമരപ്രഖ്യാപനത്തിനുള്ള ഒരുക്കങ്ങൾക്കിടെ ആണ് പ്രതിപക്ഷ നേതാവിന് പിന്നാലെ മന്ത്രി പി…

Read More

തിയറ്ററുകളിൽ ഉത്സവമാകാൻ പാൻ ഇന്ത്യൻ ചിത്രങ്ങൾ എത്തുന്നു

ആരാധകർ ആവേശത്തിലാണ്. അടുത്തകാലംതൊട്ട് തെന്നിന്ത്യൻ സിനിമകൾ രാജ്യമൊട്ടാകെ സൃഷ്ടിച്ച തരംഗം ചെറുതല്ല. ഭാഷയുടെയും ദേശത്തിൻറെ അതിർവരമ്പുകൾ ഭേദിച്ച് തെന്നിന്ത്യൻ സിനിമ തരംഗമാകുകയാണ്. ബാഹുബലി: ദി ബിഗിനിംഗിൽ തുടങ്ങി കെജിഎഫ് ചാപ്റ്ററുകളിലൂടെ കടന്ന് കാന്താര, പുഷ്പ, ആർആർആർ, കൽക്കി 2898 എഡി ഉൾപ്പെടെയുള്ള ചിത്രങ്ങളിലൂടെ പ്രേക്ഷകലക്ഷങ്ങളുടെ ഹൃദയം കവരുകയാണ് തെന്നിന്ത്യൻ സിനിമ. പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന പുഷ്പ – 2 ഉൾപ്പെടെ നിരവധി ചിത്രങ്ങൾ റിലീസിന് ഒരുങ്ങുകയാണ്. പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ചില പാൻ ഇന്ത്യൻ സിനിമകൾ- 1….

Read More

നിമിഷപ്രിയയുടെ മോചനം: എംബസി വഴി 40,000 ഡോളർ കൈമാറാൻ കേന്ദ്രസർക്കാർ അനുമതി

വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായുള്ള പ്രാരംഭ ചർച്ചകൾക്കായി പണം കൈമാറാൻ കേന്ദ്ര സർക്കാരിന്റെ അനുമതി. പ്രാരംഭ ചർച്ചകൾ നടത്താനുള്ള പണം ഇന്ത്യൻ എംബസി വഴി കൈമാറാൻ അനുമതി തേടി നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിയാണ് കേന്ദ്രത്തെ സമീപിച്ചത്. പ്രാരംഭ ചർച്ചകൾ തുടങ്ങണമെങ്കിൽ നാൽപ്പതിനായിരം യുഎസ് ഡോളർ ആദ്യം കൈമാറണമെന്നും അത് എംബസി വഴി ലഭിക്കാൻ അനുമതി നൽകണമെന്നുമായിരുന്നു പ്രേമകുമാരി ആവശ്യപ്പെട്ടത്. എംബസിയുടെ അക്കൗണ്ടിൽ പണമെത്തിയാൽ പ്രേമകുമാരി നിർദേശിക്കുന്നവർക്ക് കൈമാറാനുള്ള നടപടികൾ പൂർത്തിയാക്കാനും കേന്ദ്രം അനുമതി…

Read More

അബ്ദുൽ റഹീമിന്റെ മോചനം ; ദിയാ ധന ചെക്ക് കൈമാറി, നിയമ നടപടികൾ അവസാന ഘട്ടത്തിൽ

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനത്തിനായുള്ള ദിയാ ധന ചെക്കിന്റെ പകർപ്പ് എംബസി റിയാദ് റഹീം സഹായ സമിതിക്ക് കൈമാറിയതായി റഹീമിന്റെ പവർ ഓഫ് അറ്റോണി സിദ്ധിഖ് തുവ്വൂർ, സഹായ സമിതി അംഗം മൊഹിയുദ്ധീൻ സഹീർ എന്നിവർ അറിയിച്ചു. സൗദി ക്രിമിനൽ കോടതി മേധാവിയുടെ പേരിൽ എഴുതിയ ഒന്നര കോടി സൗദി റിയാലിന്റെ ചെക്കിന്റെ പകർപ്പ് അടുത്ത പ്രവൃത്തി ദിവസം തന്നെ ഗവർണറേറ്റിൽ നൽകുന്നതിനായി ഗവർണറേറ്ററിന്റെ സമയം തേടിയിട്ടുണ്ട്. സമയം അനുവദിക്കുന്ന മുറക്ക്…

Read More