
‘അവധി നൽകുന്നതിൽ നിയന്ത്രണം, കളക്ടർ -എഡിഎം ബന്ധം സൗഹൃദപരം ആയിരുന്നില്ല’; നവീൻ ബാബുവിന്റെ ബന്ധുക്കൾ മൊഴി നൽകിയെന്ന് സൂചന
എഡിഎം നവീൻ ബാബുവിന്റെ ബന്ധുക്കൾ കണ്ണൂർ കളക്ടർക്കെതിരെ മൊഴി നൽകിയെന്ന് വിവരം. കളക്ടർ -എഡിഎം ബന്ധം ‘സൗഹൃദപരം ആയിരുന്നില്ല’. അവധി നൽകുന്നതിൽ കടുത്ത നിയന്ത്രണം ഉണ്ടായിരുന്നു. സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചിട്ടും വിടുതൽ നൽകാൻ വൈകിച്ചു. ഈ വിവരങ്ങൾ നവീൻ കുടുംബാംഗങ്ങളുമായി പങ്കുവച്ചിരുന്നു. സംസ്‌കാര ചടങ്ങിൽ കണ്ണൂർ കളക്ടറെ പങ്കെടുപ്പിക്കാതിരുന്നതിന്റെ കാരണവും ഇത് തന്നെയാണ്. കണ്ണൂരിൽ നിന്നുള്ള അന്വേഷണ സംഘം കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തി. വ്യാഴാഴ്ച നടന്ന മൊഴിയെടുക്കൽ അഞ്ചുമണിക്കൂർ നീണ്ടു. ഭാര്യ, രണ്ടു മക്കൾ, സഹോദരൻ എന്നിവരുടെ…