
ബന്ധു നിയമനം; പി കെ ശശിക്കെതിരെ സിപിഎം നേതൃയോഗങ്ങളില്‍ രൂക്ഷവിമര്‍ശനം
സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മുന്‍ എംഎല്‍എയുമായ പി കെ ശശിക്കെതിരെ പാര്‍ട്ടി യോഗത്തില്‍ രൂക്ഷവിമര്‍ശനം. ആരും തമ്പുരാന് ആകാന്‍ ശ്രമിക്കേണ്ടെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു വിമര്‍ശിച്ചു. ബന്ധുക്കള്‍ക്ക് നിയമനം നല്‍കിയെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ സഹകരണ സ്ഥാപനങ്ങളിലെ 10 വര്‍ഷത്തെ നിയമനങ്ങള്‍ പരിശോധിക്കാനും തീരുമാനിച്ചു. വിവിധ ആവശ്യങ്ങള്‍ക്കുള്ള പാര്‍ട്ടി ഫണ്ട് വെട്ടിച്ചെന്നും നാട്ടുചന്തയ്ക്ക് ഭൂമി വാങ്ങിയതില്‍ ക്രമക്കേട് ഉണ്ടെന്നുമാണ് ശശിക്കെതിരെ ആരോപണം ഉയര്‍ന്നത്. സഹോദരിയുടെ മകനും ഭാര്യയ്ക്കും നിയമനം നല്കി,…