
ഇഎംഐ ഈടാക്കുന്നതുമായി ബന്ധപ്പെട്ട് പരാതികളുയർന്നാൽ ഇടപെടും: ധനകാര്യ മന്ത്രി
ഒരു വർഷത്തേക്ക് മോറട്ടോറിയം കൊണ്ടുവരാനുള്ള ബാങ്കുകളുടെ ആലോചന നല്ല തീരുമാനമാണെന്ന് മന്ത്രി കെഎൻ ബാലഗോപാൽ. ഈ വിഷയത്തിൽ പൊതു അഭിപ്രായത്തിനൊപ്പം ബാങ്കുകളും ചില തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. കുടുംബങ്ങളെ കുറിച്ചുള്ള മറ്റു കാര്യങ്ങളെല്ലാം ചർച്ച ചെയ്ത് തീരുമാനിക്കേണ്ടതാണെന്നും മന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു. പെട്ടെന്നുള്ള ജപ്തി ഭീഷണികളിൽ നിന്ന് രക്ഷപ്പെടാൻ കഴിയുമെന്നതാണ് മോറട്ടോറിയം കൊണ്ടുള്ള ഗുണം. മറ്റു വിഷയങ്ങൾ സർക്കാർ ചെയ്തു കൊണ്ടിരിക്കുന്നുണ്ട്. കുടുംബങ്ങൾക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ സർക്കാർ ചെയ്തുവരികയാണ്. മൊബൈൽ ഫോണുകൾക്ക് ഇഐഐ ഈടാക്കുന്നതുമായി ബന്ധപ്പെട്ട് ഒറ്റപ്പെട്ട…