
തോമസ് കെ തോമസ് എം എൽ എയുടെ ആരോപണം സത്യവിരുദ്ധം; റെജി ചെറിയാൻ
കള്ളക്കേസിൽ കുടുക്കാനുള്ള തോമസ് കെ തോമസ് എം എൽ എയുടെ നീക്കം നിയമപരമായി നേരിടുമെന്ന് എൻ സി പി നേതാവ് റെജി ചെറിയാൻ. തോമസ് കെ തോമസിന്റെ പരാതിയിൽ യാതൊരു സത്യവുമില്ല.ആലപ്പുഴ ജില്ലയിലെ എൻ സി പി പ്രവർത്തകർ ഒന്നടങ്കം സംസ്ഥാന കമ്മിറ്റിയുടെ കൂടെയാണ് നിൽക്കുന്നത്. ഒറ്റ തിരിഞ്ഞ് വിഭാഗീയ പ്രവർത്തനം നടത്തുന്ന തോമസ് കെ തോമസിന് വരും കാലത്ത് മന്ത്രിയാകാനുള്ള പരിശ്രമങ്ങളുടെ ഭാഗമായിട്ടാണ് ഈ പരാതിയെന്നും റെജി ചെറിയാൻ പറഞ്ഞു .ആരോപണങ്ങൾക്ക് അദ്ദേഹത്തിന്‍റെ കൈയിൽ തെളിവില്ല….