
വീരപ്പൻ വേട്ടയെ തുടർന്ന് അച്ഛനമ്മമാരെ നഷ്ടപ്പെട്ടു; സർക്കാർ 20 ലക്ഷം നഷ്ടപരിഹാരം നൽകണം: 36കാരൻ നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി
വീരപ്പൻ വേട്ടയെ തുടർന്ന് അച്ഛനമ്മമാരെ നഷ്ടപ്പെട്ടതിൽ സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് 36കാരൻ നൽകിയ ഹർജി തള്ളി മദ്രാസ് ഹൈക്കോടതി. വീരപ്പന്റെ സഹോദരി മാരിയമ്മാളുടെ മകൻ സതീഷ് കുമാർ നൽകിയ ഹർജി ആണ് കോടതി തള്ളിയത്. വീരപ്പനെ കണ്ടെത്താനെന്ന പേരിൽ നടന്ന പൊലീസ് അതിക്രമങ്ങളിൽ അച്ഛനമ്മമാരെ നഷ്ടമായെന്നും 20 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നുമായിരുന്നു കൃഷ്ണഗിരി സ്വദേശിയായ സതീശിന്റെ ഹർജി. പൊലീസ് അതിക്രമങ്ങളെ തുടർന്ന് 1991ൽ മാരിയമ്മാൾ ആത്മഹത്യ ചെയ്തു. 1995 സെപ്റ്റംബറിൽ കർണാടക പൊലീസിന്റെ പിടിയിലായ അച്ഛൻ…