ഗാംബിയയിൽ സ്ത്രീകളിലെ ചേലാകർമ്മത്തിനുള്ള നിരോധനം തുടരും
ഗാംബിയയിൽ സ്ത്രീകളിലെ ചേലാകർമ്മത്തിനുള്ള നിരോധനം തുടരും. നിരോധനം നീക്കണം എന്നാവശ്യപ്പെട്ടുള്ള ബിൽ പാർലമെന്‍റ് വോട്ടിനിട്ട് തള്ളി. ബിൽ രാജ്യത്ത് വലിയ വിവാദമാവുകയും എതിർത്തും അനുകൂലിച്ചും നിരവധി പേർ രംഗത്തെത്തുകയും ചെയ്തിരുന്നു. തിങ്കളാഴ്ചയാണ് ബിൽ പാർലമെന്റ് തള്ളിയത്. മൂന്ന് ദശലക്ഷം ആളുകളുള്ള മുസ്ലിം രാജ്യത്ത് മാസങ്ങൾ നീണ്ട ചർച്ചയ്ക്കാണ് ബില്ല് രാജ്യത്ത് വഴി തെളിച്ചിരുന്നു. ബില്ലിലെ എല്ലാ നിബന്ധനകളും തള്ളിയാണ് തീരുമാനം. സ്ത്രീകളുടെ ബാഹ്യ ലൈംഗികാവയങ്ങൾ വൈദ്യശാസ്ത്രപരമായ കാരണങ്ങളാലല്ലാതെ പൂർണമായോ ഭാഗികമായോ നീക്കം ചെയ്യുന്ന എല്ലാത്തരം പ്രക്രിയകളും സ്ത്രീകളുടെ…