
വയനാട് മുണ്ടക്കൈ പുനരധിവാസ പദ്ധതി ; പ്രഖ്യാപനം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും
വയനാട് മുണ്ടക്കൈ പുനരധിവാസ പദ്ധതി വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിക്കും. രാവിലെ 11ന് കണ്ണൂരിൽ വാർത്താസമ്മേളനം വിളിച്ചാണ് പദ്ധതി പ്രഖ്യാപിക്കുക. പുനരധിവാസ പദ്ധതിക്ക് നാളെ രാവിലെ മന്ത്രിസഭായോഗം അംഗീകാരം നൽകുമെന്നാണ് വിവരം. കഴിഞ്ഞ ദിവസം പുനരധിവാസ പദ്ധതിയുടെ കരട് മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്തിരുന്നു. രണ്ട് ടൗണ്‍ഷിപ്പ് ഒറ്റഘട്ടമായി നിര്‍മിക്കാനാണ് തീരുമാനം. രണ്ട് പ്രദേശത്തായിരിക്കും ടൗണ്‍ഷിപ്പ് വരിക. 784 ഏക്കറില്‍ 750 കോടിയാണ് ടൗണ്‍ഷിപ്പിനുള്ള ചെലവ് പ്രതീക്ഷിക്കുന്നത്. 1000 സ്‌ക്വയര്‍ ഫീറ്റുള്ള ഒറ്റനില വീടുകളാകും ടൗണ്‍ഷിപ്പിലുണ്ടാവുക….