
തടവുകാരുടെ പുനരധിവാസം ; പ്രത്യേക വാരാചരണവുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം
തടവുകാരുടെയും ജയിൽ ശിക്ഷ കഴിഞ്ഞവരുടെയും പുനരധിവാസം ലക്ഷ്യമിട്ട് പ്രത്യേക വാരാചരണവുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം. വിവിധ മന്ത്രാലയങ്ങളുമായി സഹകരിച്ചാണ് ജി.സി.സി യൂനിഫൈഡ് ഇൻമേറ്റ്സ് വീക്കിന്റെ ഭാഗമായി മാൾ ഓഫ് ഖത്തറിൽ നാലുദിവസം നീണ്ടു നിൽക്കുന്ന പരിപാടിക്ക് തുടക്കം കുറിച്ചത്.തടവുകാരുടെ കുടുംബങ്ങൾക്ക് പിന്തുണയും സഹായവും നൽകുന്നതോടൊപ്പം, മോചിതരായ തടവുകാരെ പുനരധിവസിപ്പിക്കുന്നതിനും അവരെ മികച്ച പരിചരണം നൽകി സമൂഹത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനും ലക്ഷ്യമിട്ടുള്ള നിരവധി ബോധവത്കരണ സന്ദേശങ്ങൾ ഉൾപ്പെടെയാണ് പരിപാടി. ജയിൽ തടവുകാരുമായി ബന്ധപ്പെട്ട് ‘പ്രതീക്ഷയും തൊഴിലും നൽകാം’ എന്ന…