വലിയ തുക സർചാർജായി പിരിക്കാൻ കഴിയില്ല ; കെഎസ്ഇബിയുടെ നീക്കത്തിന് തടയിട്ട് റഗുലേറ്ററി കമ്മീഷൻ

17 പൈസ കൂടി സർചാർജ് പിരിക്കാനുള്ള കെഎസ്ഇബി നീക്കത്തിന് തടയിട്ട് വൈദ്യുതി റഗുലേറ്ററി കമ്മീഷൻ. നാല് മാസത്തെ കണക്കിന് പകരം മൂന്ന് മാസത്തെ കണക്ക് സമർപ്പിക്കാനാണ് നിർദ്ദേശം. വലിയ തുക സർചാർജായി പിരിക്കാൻ കഴിയില്ലെന്നും കമ്മീഷൻ നിർദേശിച്ചു. കെഎസ്ഇബിയോട് പുതിയ അപേക്ഷ സമർപ്പിക്കാനും ആവശ്യപ്പെട്ടു. 2024 ഏപ്രിൽ മുതൽ ജൂലൈ വരെ വൈദ്യുതി വാങ്ങിയ ബാധ്യത തീർക്കാനാണ് സർചാർജ് പിരിക്കാൻ കെഎസ്ഇബി അപേക്ഷ നൽകിയത്.

Read More

സോളാർ ഉപഭോക്താക്കൾ കെ.എസ്.ഇ.ബിക്ക് വിൽക്കുന്ന വൈദ്യുതിനിരക്ക് വർധിപ്പിച്ചു; ഇനി യൂണിറ്റിന് 3.25 രൂപ ലഭിക്കും

സോളാർ ഉപഭോക്താക്കൾ കെ.എസ്.ഇ.ബിക്ക് വിൽക്കുന്ന വൈദ്യുതിയുടെ നിരക്ക് വർധിപ്പിച്ച് റെഗുലേറ്ററി കമ്മീഷൻ. ഇനി യൂണിറ്റിന് 3 രൂപ 25 പൈസയാണ് ലഭിക്കുക. 2023 ഏപ്രിൽ ഒന്ന് മുതൽ 2024 മാർച്ച് 31 വരെ നൽകിയ വൈദ്യുതിക്കാണ് നിരക്ക് ബാധകമാകുന്നത്. നേരത്തെ ഇത് രണ്ട് രൂപ 69 പൈസയായിരുന്നു. സോളാർ സ്ഥാപിച്ചവർക്ക് വലിയ ആശ്വാസം നൽകുന്നതാണ് ഇപ്പോഴത്തെ ഈ നിരക്ക് വർധന. തങ്ങൾക്ക് ലഭിക്കുന്ന തുക വളരെ കുറവാണെന്ന് സോളാർ ഉപഭോക്താക്കൾ നേരത്തെ പരാതി ഉന്നയിച്ചിരുന്നു. കെ.എസ്.ഇ.ബിക്ക് അധിക…

Read More