‘സിനിമയിറങ്ങി 2 ദിവസത്തിനു ശേഷം നിരൂപണം, വ്ലോഗർമാർ മര്യാദയുള്ള ഭാഷ ഉപയോഗിക്കണം’; നിർദേശങ്ങളുമായി അമിക്കസ് ക്യൂറി

സിനിമ പുറത്തിറങ്ങി 2 ദിവസത്തിനു ശേഷം മാത്രം ‘വ്‌ലോഗർ’മാർ നിരൂപണം നടത്താൻ തയാറാകണമെന്ന് അമിക്കസ് ക്യൂറി. സിനിമയുടെ ഉള്ളടക്കം വെളിവാക്കുന്ന കാര്യങ്ങൾ ഒഴിവാക്കുക, വ്യക്തിഗത ആക്രമണങ്ങളും മോശം പരാമർശങ്ങളും നടത്താതിരിക്കുക തുടങ്ങി പത്തോളം നിർദേശങ്ങൾ അടങ്ങിയ റിപ്പോർട്ട് അമിക്കസ് ക്യൂറി അഡ്വ. ശ്യാം പത്മൻ ഹൈക്കോടതിയിൽ സമർപ്പിച്ചു. ‘വ്‌ലോഗർമാർ’ എന്നു വിശേഷിപ്പിക്കുന്ന ‘സോഷ്യൽ മീഡിയ ഇൻഫ്‌ലുവൻസർ’മാർ നടത്തുന്ന സിനിമാ നിരൂപണങ്ങളെ നിയന്ത്രിക്കാൻ ഇവയടക്കം ഉൾപ്പെടുത്തി കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കണമെന്നും അമിക്കസ് ക്യൂറി 33…

Read More

വിമാനക്കൂലി നിയന്ത്രണാധികാരം സർക്കാരില്ലെന്ന് ഹൈക്കോടതിയിൽ കേന്ദ്രം

വിമാനക്കൂലി നിയന്ത്രണാധികാരം സർക്കാരില്ലെന്ന് ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം. എയർ കോര്‍പ്പറേഷൻ നിയമം പിൻവലിച്ചതോടെ സർക്കാരിന് വില നിശ്ചയിക്കാനുള്ള അധികാരം നഷ്ടമായി എന്നാണ് കേന്ദ്രം കോടതിയെ അറിയിച്ചത്.  സേവനങ്ങളുടെ സ്വഭാവവും പ്രവർത്തന ചെലവും കണക്കിലെടുത്താണ് താരിഫ് നിശ്ചയിക്കുന്നത്. ഓരോ എയർലൈൻ കമ്പനികൾക്കും അവരുടെ പ്രവർത്തന ചെലവ് കണക്കാക്കി താരിഫ് നിശ്ചയിക്കാൻ അധികാരമുണ്ട്. അടിയന്തരഘട്ടങ്ങളിൽ സർക്കാർ കാഴ്ചക്കാരായി നിൽക്കാറില്ല. പ്രകൃതിദുരന്തം അടിയന്തര ഒഴിപ്പിക്കൽ തുടങ്ങിയ ഘട്ടങ്ങളിൽ നിരക്കിൽ ഇടപെടാറുണ്ട്. എയർലൈനുകളുടെ നിയമവിരുദ്ധ നടപടികൾ കോര്‍പ്പറേഷൻ കമ്മീഷൻ ഓഫ് ഇന്ത്യ കൃത്യമായി…

Read More