
ഇന്ത്യൻ ടീമിനെ നാട്ടിലെത്തിക്കാൻ എയർ ഇന്ത്യ പതിവ് സർവീസ് റദ്ദാക്കി; വിശദീകരണം തേടി ഡി.ജി.സി.എ.
ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഇന്ത്യയിലേക്കുള്ള മടക്കയാത്രയെ ചൊല്ലി വിവാദം. മറ്റൊരു സർവീസ് റദ്ദാക്കിയാണ് എയർ ഇന്ത്യ ടീമിനെ നാട്ടിലെത്തിച്ചത്. നവാർക്കിൽ നിന്ന് ഡൽഹിയിലേക്ക് പോകേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനമാണ് ഇന്ത്യൻ ടീമിനെ നാട്ടിലെത്തിക്കാൻ ഉപയോഗിച്ചത്. സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) എയർ ഇന്ത്യയോട് വിശദീകരണം തേടി. അമേരിക്കയിലെ ന്യൂജേഴ്സി സംസ്ഥാനത്തെ നവാർക്കിൽ നിന്ന് ന്യൂഡൽഹിയിലേക്കുള്ള ബോയിങ് 777 യാത്രാ വിമാനമാണ് ഇന്ത്യൻ ടീമിനുവേണ്ടി ബർബഡോസിലേക്ക് എത്തിച്ചത്. ഇന്ത്യൻ ക്രിക്കറ്റ്…