ഗ്ലാമർ നടി എന്ന ഇമേജ് വ്യക്തി ജീവിതത്തെ ബാധിച്ചു, ഇന്ന് കരയുന്നു; സോന പറയുന്നു

ഗ്ലാമർ നടി എന്ന ഇമേജ് തന്റെ വ്യക്തി ജീവിതത്തെ പോലും ബാധിച്ചെന്ന് പറയുകയാണ് സോന. പണത്തിനും പ്രശസ്തിക്കും പിറകെ പോയപ്പോൾ തനിക്ക് നഷ്ടപ്പെട്ടത് സമൂഹത്തിലുള്ള പ്രതിച്ഛായയാണെന്നും സോന പറയുകയുണ്ടായി. ഗ്ലാമർ നായികയെന്ന ഇമേജ് മാറ്റാൻ വേണ്ടിയാണ് സീരിയലുകളിൽ അഭിനയിച്ചതെന്ന് സോന നേരത്തെ പറഞ്ഞിട്ടുണ്ട്. സിനിമാ രംഗത്തെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് സോന പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഞാൻ സിനിമാ രംഗത്തേക്ക് കടന്ന് വന്ന സമയത്ത് അഡ്ജസ്റ്റ്‌മെന്റ് വളരെ സ്വാഭാവികമാണ്. പക്ഷെ ഇപ്പോൾ അത് ഒരുപടി കൂടി കടന്നിരിക്കുന്നു….

Read More

ഡെറിക് ഒബ്രിയനെതിരെ ‘വിദേശി’ പരാമർശം: മാപ്പ് പറഞ്ഞ് അധീർ രഞ്ജൻ ചൗധരി

തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറിക് ഒബ്രിയനെ ‘വിദേശി’ എന്നു വിളിച്ചതിന് ഖേദം പ്രകടിപ്പിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി. ‘ഡെറക് ഒബ്രിയനെ വിദേശി എന്നു വിളിച്ചതിൽ ഖേദം പ്രകടിപ്പിക്കുന്നു. അശ്രദ്ധമായി പ്രയോഗിച്ച ഒരു വാക്കാണ് അത്.”- അധീർ രഞ്ജൻ ചൗധരി എക്സ് പ്ലാറ്റ്‌ഫോമിലെ പോസ്റ്റിൽ പറഞ്ഞു. അധീർ രഞ്ജന്റെ മാപ്പപേക്ഷ ഡെറിക് അംഗീകരിച്ചതായും അടുത്ത വൃത്തങ്ങൾ അറിയിച്ചു. വ്യാഴാഴ്ച ബംഗാളിലെ സിലിഗുരിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയായിരുന്നു അധീർ രഞ്ജന്റെ വിവാദപരാമർശം. ”ഡെറക് ഒബ്രിയാൻ ഒരു വിദേശിയാണ്,…

Read More