
നവകേരള ബസിനുനേരെ ഷൂ എറിഞ്ഞ സംഭവം; കെ.എസ്.യു പ്രവര്‍ത്തകരെ മര്‍ദിച്ച പോലീസുകാര്‍ക്കെതിരെ കേസെടുത്തു
നവകേരള ബസ്സിനുനേരെ ഷൂ എറിഞ്ഞ് പ്രതിഷേധിച്ച കെ.എസ്.യു. പ്രവര്‍ത്തകരെ മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരെ കേസെടുത്തു. ഷൂ എറിഞ്ഞ കേസിലെ പ്രതികളായ ബേസില്‍ വര്‍ഗീസ്, ദേവകുമാര്‍, ജെയ്ദീന്‍, ജോണ്‍സണ്‍ എന്നിവരുടെ പരാതിയിലാണ് മര്‍ദിച്ച പോലീസുകാര്‍ക്കെതിരെ പോലീസ് കേസെടുത്തത്. കോടതിയുടെ നിര്‍ദേശപ്രകാരമാണ് ഇവര്‍ പരാതി നല്‍കിയത്. ഈ മാസം 10-ന് പെരുമ്പാവൂരിലെ ഓടക്കാലിയില്‍ വച്ചാണ് മുഖ്യമന്ത്രിയും 20 മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസ്സിനുനേരെ കെ.എസ്.യു. പ്രവര്‍ത്തകര്‍ ഷൂ എറിഞ്ഞ് പ്രതിഷേധിച്ചത്. ഇവര്‍ ബസ്സിനുനേരെ ഷൂ എറിയുന്നതിന്റെയും തുടര്‍ന്ന് പോലീസ് ഇവരെ ക്രൂരമായി…