
വിവാഹ റജിസ്ട്രേഷൻ നമ്പർ രേഖപ്പെടുത്താൻ പ്രത്യേക കോളം; വിദേശ ഇന്ത്യക്കാരുമായുള്ള വിവാഹങ്ങളിൽ കർശന വ്യവസ്ഥകൾക്ക് നിർദേശം
ഇന്ത്യക്കാരുടെ പാസ്പോർട്ടുകളിൽ വിവാഹ റജിസ്ട്രേഷൻ നമ്പർ രേഖപ്പെടുത്താൻ പ്രത്യേക കോളം കൊണ്ടുവരാൻ ദേശീയ നിയമ കമ്മിഷൻ സർക്കാരിനോടു ശുപാർശ ചെയ്തു. ഇതിനായി പാസ്പോർട്ട്സ് നിയമം (1967) ഭേദഗതി ചെയ്യാൻ കമ്മിഷൻ അധ്യക്ഷൻ ഋതുരാജ് അവസ്തി അധ്യക്ഷനായ സമിതി നിയമ മന്ത്രാലയത്തിനു നൽകിയ റിപ്പോർട്ടിൽ ആവശ്യപ്പെട്ടു. വിദേശ ഇന്ത്യക്കാർ (എൻആർഐ), വിദേശ പൗരത്വമുള്ള ഇന്ത്യക്കാർ (ഒസിഐ), ഇന്ത്യൻ വംശജർ (പിഐഒ) എന്നിവരും ഇന്ത്യൻ പൗരരും തമ്മിലുള്ള വിവാഹ കേസുകളിലെ പഴുതടയ്ക്കാൻ ഉദ്ദേശിച്ചുള്ളതാണു നിർദേശം. വിവാഹിതരാണോ എന്നതു നിർബന്ധമായും പാസ്പോർട്ടിൽ…