
കുവൈത്തിൽ ഇന്ത്യൻ സർവകലാശാല പ്രദേശിക ചാപ്റ്ററുകൾ തുറന്നേക്കും
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്തിടെയുണ്ടായ കുവൈത്ത് സന്ദർശനം ഇന്ത്യ-കുവൈത്ത് ബന്ധത്തിന്റെ ചരിത്രത്തിലെ നിർണായക നിമിഷമാണെന്ന് ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക. നാല് പതിറ്റാണ്ടുകൾക്കിടയിലുള്ള ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഈ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിൽ ആഴത്തിലുള്ള ബന്ധത്തിന്റെ പ്രതീകവും സഹകരണത്തിന്റെ പ്രധാന മേഖലകൾ മുന്നോട്ട് കൊണ്ടുപോകുന്നതുമാണ്. സന്ദർശന വേളയിൽ നരേന്ദ്ര മോദി കുവൈത്ത് അമീർ, കിരീടാവകാശി, പ്രധാനമന്ത്രി എന്നിവരെ ഇന്ത്യ സന്ദർശിക്കാൻ ഔപചാരികമായി ക്ഷണിച്ചിരുന്നു. ഇന്ത്യ-കുവൈത്ത് ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന് ആഴത്തിലുള്ള പ്രതിബദ്ധത ഇത് പ്രതിഫലിപ്പിക്കുന്നതായി…