
കുവൈത്തിൽ പണം കൈമാറ്റം ഇനി അതിവേഗത്തിൽ ; ഡിജിറ്റൽ സേവനം ആരംഭിച്ച് പ്രദേശിക ബാങ്കുകൾ
മൊബൈൽ നമ്പർ വഴി പണം അയക്കുന്നതിനും സ്വീകരിക്കുന്നതിനുമുള്ള ഡിജിറ്റൽ സേവനം ആരംഭിച്ച് കുവൈത്തിലെ പ്രാദേശിക ബാങ്കുകള്‍. മൊബൈൽ ബാങ്കിങ് ആപ് വഴിയാണ് ഉപഭോക്താക്കൾക്ക് ഉടനടിയുള്ള പേമെന്റ് സേവനം നല്‍കുക. സെൻട്രൽ ബാങ്ക് ഓഫ് കുവൈത്തിന്റെ നിര്‍ദേശ പ്രകാരമാണ് പുതിയ തീരുമാനം. കെ-നെറ്റിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി നിലവിൽ വന്നതോടെ രജിസ്ട്രേഡ് മൊബൈല്‍ നമ്പര്‍ ടൈപ് ചെയ്ത് ബാങ്ക് ആപ്ലിക്കേഷന്‍ വഴി പണം കൈമാറ്റം ചെയ്യാന്‍ കഴിയും. സേവനം ലഭിക്കുന്നതിനായി ബാങ്ക് അക്കൗണ്ടുകള്‍ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ചിരിക്കണം….