
പ്രശസ്തനായൊരു വ്യവസായിയെ വിവാഹം കഴിക്കാന്‍ പോകുന്നു?; 33കാരി റെജീന വിവാഹം കഴിക്കണമെന്ന് ആരാധകരും
ഒരു സിനിമയിൽ ചെറിയ വേഷത്തില്‍ അഭിനയിച്ചാണ് റെജീന കസാന്ദ്രയുടെ അരങ്ങേറ്റം. ഇന്ന് റെജീന തെന്നിന്ത്യയിലെ സൂപ്പർ താരമാണ്. ജനിച്ചതും വളര്‍ന്നതും ചെന്നൈയിലാണെങ്കിലും ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. നിരവധി ഗോസിപ്പുകളിൽ അകപ്പെട്ടിട്ടുണ്ടെങ്കിലും അതിനൊന്നും താരം പ്രതികരിച്ചിരുന്നില്ല. ഇപ്പോൾ താരത്തിന്റെ വിവാഹവാർത്തയാണ് പ്രചരിക്കുന്നത്. റെജീന കസാന്ദ്ര വിവാഹിതയാകാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്. നടന് സായ് ധരം തേജയുമായി നടി ഡേറ്റിംഗിലാണെന്ന് കിംവദന്തികള്‍ വന്നിരുന്നു. എന്നാല്‍ പിന്നീട് അത് അഭ്യൂഹമാണെന്നു താരം തന്നെ…