
‘റെജീന ‘ യിലെ ആദ്യ ഗാനം; വീഡിയോ പുറത്തിറങ്ങി
സംവിധായകൻ ഡോമിൻ ഡിസിൽവ പ്രശസ്ത തെന്നിന്ത്യൻ താരം സുനൈനയെ നായികയാക്കി മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലായി അണിയിച്ചൊരുക്കുന്ന ചിത്രമാണ് ‘റെജീന ‘. ഇതിലെ ആദ്യ ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി. ‘ഒരോ മൊഴി ഓരോ മിഴി ഓരോ ചിരി ഓരോന്നിലും മഴയെ അറിയവേ….. എന്നു തുടങ്ങുന്ന ഗാനത്തിന് വികാര തീവ്രമായ പ്രണയ രംഗങ്ങൾ കോർത്തിണക്കിയ വീഡിയോയാണ് പുറത്തു വിട്ടിരിക്കുന്നത്. ഹരി നാരായണൻ രചിച്ച് സതീഷ് നായർ സംഗീതം നൽകിയ ശ്രവണ മധുരമായ ഗാനം ആലപിച്ചിരിക്കുന്നത് ശങ്കർ…