നീറ്റ് പിജി പരീക്ഷ മാറ്റണമെന്ന ഹർ‌ജി സുപ്രീം കോടതി തള്ളി

നീറ്റ് പിജി പരീക്ഷ മാറ്റണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ഓഗസ്റ്റ് 11ന് നടത്താനിരിക്കുന്ന നീറ്റ്-പിജി 2024 പരീക്ഷ മാറ്റിവയ്ക്കണമെന്നായിരുന്നു ഹർജി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. അടിയന്തരമായി വാദം കേൾക്കണമെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ ഇന്നലെ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിനു മുന്നിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഏതാനും ഹർജിക്കാരുടെ ആഹ്വാനത്താൽ രണ്ട് ലക്ഷം വിദ്യാർഥികളുടെ ഭാവി അപകടത്തിലാക്കാൻ കഴിയില്ലെന്ന്…

Read More

‘മോദി ജയിച്ചത് ഒറ്റയ്ക്കല്ല’; തല മൊട്ടയടിക്കുന്നില്ലെന്ന് സോമനാഥ് ഭാരതി

നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയായാൽ തല മുണ്ഡനം ചെയ്യുമെന്ന് പ്രഖ്യാപിച്ച എഎപി നേതാവ് തീരുമാനത്തിൽ നിന്ന് പിന്നോട്ട്. മോദിയുടേത് മുന്നണി ഒന്നാകെ നേടിയ ജയമായതിനാൽ തല മൊട്ടയടിക്കേണ്ട ആവശ്യമില്ലെന്നാണ് സോമനാഥ് ഭാരതിയെന്ന നേതാവ് പറയുന്നത്. വാർത്താ ഏജൻസിയായ പിടിഐയോടാണ് ഭാരതി തന്റെ നിലപാട് വ്യക്തമാക്കിയത്. ‘മോദി മൂന്നാമതും പ്രധാനമന്ത്രിയായാൽ തല മൊട്ടയടിക്കുമെന്ന് ഞാൻ പറഞ്ഞതാണ്. എന്നാൽ മോദിയുടെ ജയം എങ്ങനെയാണെന്ന് നോക്കൂ… മുന്നണിയുടെയാകെ വിജയമാണത്. ഒറ്റയ്ക്കല്ല അദ്ദേഹം ജയിച്ചതെങ്കിൽ അത് അദ്ദേഹത്തിന്റെ വിജയമായി കണക്കാക്കാനാവില്ല. മോദി ഒറ്റയ്ക്ക് നേടിയ…

Read More

തോമസ് ഐസക്കിനെതിരായ മസാലബോണ്ട് കേസിൽ ഇ.ഡിക്ക് തിരിച്ചടി; ഇടപെടുന്നില്ലെന്ന് ഹൈക്കോടതി

 സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് കഴിഞ്ഞെന്നും അതിനാൽ മുൻ ധനമന്ത്രി തോമസ് ഐസക്കിനെ കിഫ്ബി മസാല ബോണ്ട് കേസിൽ ചോദ്യം ചെയ്യാൻ അനുവദിക്കണമെന്നുമുള്ള എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യത്തിൽ ഇടപെടാതെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. ബുധനാഴ്ച സിംഗിൾ ബെഞ്ച് കേസ് പരിഗണിക്കാനിരിക്കുന്ന സാഹചര്യത്തിലാണിതെന്ന് ചീഫ് ജസ്റ്റിസ് എ.ജെ.ദേശായി, ജസ്റ്റിസ് വി.ജി.അരുൺ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയുന്നതു വരെ തോമസ് ഐസക്കിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കരുതെന്ന് സിംഗിൾ െബഞ്ച് ജഡ്ജി ടി.ആർ.രവി നേരത്തെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞതിനാൽ…

Read More