ഉത്തേജക പരിശോധനക്ക് വിസമ്മതിച്ചു: ബജ്രംഗ് പൂനിയക്ക് നാലു വർഷം വിലക്ക്; നാഡയാണ് വിലക്ക് ഏർപ്പെടുത്തിയത്

ഗുസ്തി മത്സരങ്ങളിലെ ഇന്ത്യയുടെ അഭിമാന താരമായബജ്രംഗ് പൂനിയക്ക് നാലു വർഷം വിലക്ക്. ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ) യാണ് ബജ്രംഗ് പൂനിയക്ക് വിലക്ക് ഏർപ്പെടുത്തിയത്. ഉത്തേജക പരിശോധനക്ക് വിസമ്മതിച്ചതിനും പരിശോധനക്ക് സാമ്പിൾ നൽകാതിരുന്നതിനുമാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതർ അറിയിച്ചു. വിലക്ക് ലഭിച്ചതോടെ 4 വർഷത്തിനിടയിൽ ഗുസ്തി മത്സരങ്ങളിൽ പങ്കെടുക്കുവാനോ പരിശീലകൻ ആകാനാകാനോ പുനിയക്ക് കഴിയില്ല. നേരത്തെ ബ്രിജ് ഭൂഷണിനെതിരായ പ്രതിഷേധ സമരങ്ങളുടെ മുൻനിരയിലുണ്ടായിരുന്ന ഗുസ്തി താരങ്ങളിൽ ഒരാളിയിരുന്നു പൂനിയ. പിന്നീട് വിനേഷ് ഫോഗട്ടിനൊപ്പം കോൺഗ്രസിൽ ചേർന്നിരുന്നു…

Read More

‘നാരങ്ങ ചോദിച്ച് അസമയത്ത് അയൽക്കാരന്റെ വാതിലിൽ മുട്ടി’; കേസിൽ ശിക്ഷ റദ്ദാക്കില്ലെന്ന് ഹൈക്കോടതി

അർധരാത്രിയിൽ അയൽക്കാരന്റെ വാതിലിൽ മുട്ടിയ കേസിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥന് ചുമത്തിയ ശിക്ഷ റദ്ദാക്കാൻ വിസമ്മതിച്ച് ബോംബെ ഹൈക്കോടതി. അസമയത്ത് നാരങ്ങ ചോദിച്ച് അയൽക്കാരന്റെ വാതിലിൽ മുട്ടിയതിനും മോശം പെരുമാറ്റത്തിനുമായിരുന്നു ഉദ്യോഗസ്ഥനെതിരെ കേസെടുത്തിരുന്നത്. ആളില്ലാത്ത സമയത്ത് സ്ത്രീയും കുഞ്ഞും മാത്രമുള്ള വീട്ടിലെത്തി മോശമായി പെരുമാറുന്നത് അസംബന്ധമാണെന്ന് കോടതി പറഞ്ഞു. സ്ത്രീയുടെ ഭർത്താവ് പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പോയതാണെന്നറിഞ്ഞിട്ടായിരുന്നു ഉദ്യോഗസ്ഥന്റെ പെരുമാറ്റം. ഇത് സിഐഎസ്എഫ് ഉദ്യോഗസ്ഥന് ചേരാത്തതാണെന്ന് കോടതി ഉത്തരവിൽ പറയുന്നു. കേസിനടിസ്ഥാനമായ സംഭവം ഇങ്ങനെ…2021 ഏപ്രിൽ 19നാണ്…

Read More

നിർമാതാക്കൾക്കു വേണ്ടി വിട്ടുവീഴ്ചയ്ക്കു തയാറായില്ല; നിത്യാ മേനോൻറെ ആദ്യ തെലുങ്കുചിത്രത്തിൻറെ സംവിധായികയുടെ വെളിപ്പെടുത്തൽ

തെന്നിന്ത്യൻ സിനിമയിലെ പ്രമുഖ നടിമാരിലൊരാളാണ് നിത്യാ മേനോൻ. മലയാളിയായ നിത്യയ്ക്ക് കൂടുതൽ അവസരങ്ങളും ലഭിച്ചത് മറ്റു ഭാഷാചിത്രങ്ങളിൽനിന്നാണ്. അതേസമയം സിനിമയ്ക്ക് അകത്തും പുറത്തും തൻറെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും യാതൊരു മടിയുമില്ലാതെ തുറന്ന് പറയുന്ന ശീലക്കാരിയുമാണ് നിത്യ. നിത്യയെക്കുറിച്ച് സംവിധായക നന്ദിനി റെഡ്ഡി മുന്‌പൊരിക്കൽ പറഞ്ഞ കാര്യങ്ങളാണ് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. നിത്യയുടെ ആദ്യ തെലുങ്കു ചിത്രത്തിൻറെ സംവിധായിക ആയിരുന്നു നന്ദിനി. നിർമാതാക്കൾക്കുവേണ്ടി കൂട്ടിച്ചേർത്ത രംഗത്ത് അഭിനയിക്കില്ലെന്നു തുറന്നുപറഞ്ഞ കാര്യമാണ് നന്ദിനി വെളിപ്പെടുത്തിയത്. 2011 ലായിരുന്നു നിത്യയുടെ തെലുങ്ക്…

Read More