കമല ഹാരിസ് ട്രംപായി സെലൻസ്‌കി പുട്ടിനും; വീണ്ടും നാക്കുപിഴച്ച് ബൈഡൻ

തുടർച്ചയായി നാക്കുപിഴയുമായി യു.എസ്. പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കാനൊരുങ്ങുന്ന ജോ ബൈഡൻ. വാർത്താ സമ്മേളനത്തിൽ വൈസ് പ്രസിഡന്റ് കമല ഹാരിസിനു പകരം ഡോണൾഡ് ട്രംപിന്റെ പേരാണ് ബൈഡൻ പറഞ്ഞത്. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കിക്കു പകരം പ്രസിഡന്റ് വ്‌ലാഡിമിർ പുട്ടിന്റെ പേരും പറഞ്ഞത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയായി. ആരോഗ്യകാരണങ്ങളാൽ ബൈഡൻ തിരഞ്ഞെടുപ്പിൽനിന്ന് പിൻമാറണമെന്ന് ഡെമോക്രാറ്റിക് പക്ഷത്തുനിന്നു തന്നെ ആവശ്യം ഉയർന്നിരുന്നു. എന്നാൽ, തിരഞ്ഞെടുപ്പിൽനിന്ന് പിൻമാറില്ലെന്ന് ബൈഡൻ വ്യക്തമാക്കി. വ്‌ലാഡിമിർ പുട്ടിന്റെ പേരു തെറ്റായി പറഞ്ഞത് പിന്നീട് ബൈഡൻ…

Read More